You are here: Home » Districts »
Kollam’ Category
സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് കൊല്ലം താലൂക്ക് ഓഫീസിലേക്ക് എ.ഐ.വൈ.എഫ്. മാര്‍ച്ച് നടത്തി. ബാരിക്കേഡിനുമുന്നില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്നു നടന്ന മാര്‍ച്ച് ജില്ലാ പ്രസിഡന്റ് അനില്‍ എസ്. കല്ലേലിഭാഗത്തിന്റെ അധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി ഹരി വി. നായര്‍ ഉദ്‌ഘാടനം ചെയ്‌തു. എ.ഐ.വൈ.എഫ്. സംസ്‌ഥാന സമിതി അംഗങ്ങളായ സി.പി. പ്രദീപ്, കെ.വി. സിജു, ജില്ലാ ഭാരവാഹികളായ നൗഫല്‍ അജ്‌മീന്‍ കരുവ, ജഗത്
Read More →
കാലവര്‍ഷം ശക്‌തിപ്രാപിച്ചതോടെ കിഴക്കന്‍ മേഖലയില്‍ നാശനഷ്‌ടം രൂക്ഷമായി. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് കഴിഞ്ഞ രണ്ട് ദിവസമായി പുനലൂര്‍, തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ, അഞ്ചല്‍, കരവാളൂര്‍, പത്തനാപുരം മേഖലകളിലായി ഉണ്ടായിട്ടുള്ളത്. ഇന്നലെ പെയ്‌ത കനത്ത മഴയില്‍ കുളത്തൂപ്പുഴയില്‍ ഒരുവീട് ഭാഗി കമായി തകര്‍ന്നു. ചോഴിയക്കോട് ചരുവിള പുത്തന്‍വീട്ടില്‍ സന്തോഷിന്റെ വീടാണ് നെല്ലിമരം ഒടിഞ്ഞുവീണതിനെ തുടര്‍ന്ന് ഭാഗികമായി തകര്‍ന്നത്. കൂടാതെ പുനലൂരിന് സമീപം രണ്ട് വീടുകളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. താലൂക്കിലെ മുഴുവന്‍ പ്രദേശങ്ങളിലും ശക്‌തമായ കൃഷിനാശമുണ്ടായി. പത്ത് ലക്ഷത്തോളം രൂപയുടെ
Read More →
ഓച്ചിറയിലും പരിസരഗ്രാമങ്ങളിലും ഇരുപതില്‍പരം മോഷണങ്ങളിലും മാലപൊട്ടിക്കല്‍ കേസുകളിലും പ്രതികളായ ചക്കുവള്ളി ശൂരനാട് വടക്ക് പരപ്പാടിയില്‍ പുത്തന്‍വീട്ടില്‍ സന്തോഷ്‌കുമാര്‍(33), മാരാരിതോട്ടം മഹാദേവര്‍ കോളനിനിവാസി ഭരണിക്കാവ് ഊക്കന്‍മുക്കില്‍ രതീഷ് ഭവനത്തില്‍ വാടകയ്‌ക്ക് താമസിക്കുന്ന അനി എന്ന രാജീവ്(32), ക്ലാപ്പന ചക്കാല തെക്കതില്‍ കാട്ടാക്കട നിസാം എന്ന നിസാം(34), പ്രയാര്‍ ഇടയനമ്പലം വീട്ടില്‍ ബാബു എന്ന രതീഷ് ബാബു(35), നെടുമങ്ങാട് തെങ്ങുമൂട് വടക്കതില്‍ വീട്ടില്‍ കൊച്ചുമോന്‍ എന്ന വിജയകൃഷ്‌ണന്‍(31), ഓച്ചിറ പായിക്കുഴി സിന്ധുഭവനത്തില്‍ മാളരാജുവെന്ന രാജു(43) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം
Read More →
കൊല്ലത്ത് കുണ്ടറയില്‍ തനിച്ചു താമസിക്കുന്ന 50 കാരിയായ വീട്ടമ്മയെ കഴുത്തറുത്ത് കൊലപെടുത്തിയ നിലയില്‍. കുണ്ടറ എ.വി. സദനത്തില്‍ ആലീസ് വര്‍ഗ്ഗീസിനെയാണ് രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവര്‍ ധരിച്ചിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഭര്‍ത്താവ് ഗള്‍ഫിലായതിനാല്‍ ഒറ്റക്കു താമസിക്കുന്ന ആലീസ് വര്‍ഗ്ഗീസ് രണ്ടു ദിവസമായി വീടിന്റെ ഗേറ്റും ഗ്രില്ലും പൂട്ടിയിട്ട നിലയിലായിരുന്നു. വീട്ടിന്റെ ഭാഗമായി കടമുറിയുടെ പണി നടക്കുന്നുണ്ടെങ്കിലും ഗേറ്റ് പൂട്ടിയിട്ടിരുന്നതിനാല്‍ പണിക്കുവന്ന നിര്‍മാണതൊഴിലാളികള്‍ മടങ്ങിപോവുകയായിരുന്നു. വീട്ടമ്മയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് രണ്ടു ദിവസമായി ഫോണില്‍ വിളിക്കുന്നെങ്കിലും പ്രതികരണമുണ്ടായില്ല. ഇതിനെ
Read More →
നീണ്ടകരയില്‍നിന്ന് മത്സ്യബന്ധനത്തിനുപോയ ബോട്ട് മുങ്ങി തൊഴിലാളികളായ ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇവരെ കൊല്ലം ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ നീണ്ടകരയില്‍നിന്ന് പോയ രാജന്റെ സെന്റ് ആന്‍ഡ്രൂസ് എന്ന ബോട്ടാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന അരവിള സ്വദേശികളായ സേവ്യര്‍ (52), സെല്‍വി (32), വിപിന്‍ (28), പോള്‍ (35), ദാസന്‍ (43), അജിതോമസ് (36), പോള്‍ (30) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. രാവിലെ 5.30 ഓടെ പരവൂര്‍ പൊഴിക്കര ഭാഗത്താണ് ബോട്ട് മുങ്ങിയത്. മറ്റ് ബോട്ടുകളിലെ മത്സ്യതൊഴിലാളികള്‍ ജീവനക്കാരെ രക്ഷപെടുത്തി തങ്കശേരിയിലെത്തിക്കുകയായിരുന്നു.
അന്തര്‍സംസ്‌ഥാന മോഷണസംഘത്തെ പോലീസ് പിടികൂടി. കോട്ടയം സ്വദേശി ചെറുപുഷ്‌പം ജോസ്, നെടുമണ്‍കാവ് സ്വദേശി ഗോപി, കൊട്ടിയം സ്വദേശി സുരേഷ്, മഞ്ഞപ്പാറ സ്വദേശി ഷാനവാസ്, കുരിയോട് അനില്‍, മുനീര്‍, കടയ്‌ക്കല്‍ ശശി എന്നിവരെയാണു പോലീസ് പിടികൂടിയത്. ചെറുപുഷ്‌പം ജോസ് 33 കേസുകളിലെ പ്രതിയും 18 വര്‍ഷത്തോളം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ്. സ്വര്‍ണം, പണം, മോട്ടോര്‍ എന്നിവയാണ് സംഘം സ്‌ഥിരമായി മോഷ്‌ടിക്കുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് സ്‌ഥിരമായി മോഷണം നടത്തിയിരുന്നത്. കടയ്‌ക്കല്‍, അഞ്ചല്‍, കൊട്ടാരക്കര, പൂയപ്പള്ളി, കൊട്ടിയം പോലീസ്
Read More →
നീണ്ടകരയില്‍നിന്ന് മത്സ്യബന്ധത്തിനുപോയ ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു. കാവനാട് കിടപ്പാടം വയലില്‍ പുളിത്തറവീട്ടില്‍ മനോഹരനാ(52)ണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന മറ്റ് അഞ്ചുപേരെ പരുക്കുകളോടെ ഫിഷറീസ്, മറൈന്‍ വിഭാഗങ്ങളുടെ ബോട്ടുകള്‍ രക്ഷപെടുത്തി. ഇന്നലെപുലര്‍ച്ചെയായിരുന്നു സംഭവം. പരുക്കേറ്റ തങ്കച്ചന്‍, പ്രദീപ്, ഫ്രെഡി, ജോര്‍ജ്, പീറ്റര്‍ എന്നിവരില്‍ മൂന്നുപേരെ ജില്ലാആശുപത്രിയിലും ഒരാളെ കൊല്ലത്തെ സ്വകാര്യാശുപത്രിയിലും മറ്റൊരാളെ ചവറയിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. പീറ്ററിന് തലയ്‌ക്കും കൈയ്‌ക്കും ഗരുതരമായി പരുക്കേറ്റു. പീറ്ററിന്റെ ആന്റണിമോന്‍ എന്ന ബോട്ടാണ് പുലിമുട്ടിനുസമീപം മുങ്ങിയത്. മനോഹരന്റെ മൃതദേഹം പുലിമുട്ടിലെ പാറകള്‍ക്കിടയില്‍ കുരുങ്ങിയനിലയിലായിരുന്നു.
Read More →
മത്സ്യകൃഷിയുടെ പേരില്‍ കോടിക്കണക്കിന് രൂപ പാഴാക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വൃക്ഷങ്ങള്‍ ടെണ്ടര്‍ നടപടി പൂര്‍ത്തിയാകാതെ മുറിച്ചുമാറ്റുന്നു. ഓച്ചിറ ആയിരംതെങ്ങ് ഗവണ്‍മെന്റ് ഫിഷറീസ് ഫാമിലാണ് കോടിക്കണക്കിന് രൂപ ഗവണ്‍മെന്റിന് നഷ്‌ടം വരുത്തുന്നത്. 58 ഏക്കര്‍ വസ്‌തുവാണ് നിലവില്‍ സര്‍ക്കാരിനുള്ളത്. അതില്‍ 18 ഏക്കര്‍ കാട്ടുകണ്ടം എന്നപേരിലാണ്. 18 അപൂര്‍വ ഇനത്തില്‍പ്പെട്ട കണ്ടല്‍ചെടികള്‍ വളര്‍ന്ന് പന്തലിച്ച് നില്‍ക്കുകയാണിവിടെ. ബാക്കിയുള്ള 40 ഏക്കറില്‍ അഞ്ച് ഏക്കറോളം വരുന്ന നാലും 50 സെന്റോളം വരുന്ന 12 ഉം കുളങ്ങളുമുണ്ട്. ഒരു കാലഘട്ടത്തില്‍ മത്സ്യകൃഷിയിലൂടെ
Read More →
ഇ.എസ്.ഐ. കോര്‍പറേഷനു കീഴില്‍ പാരിപ്പള്ളിയില്‍ നിര്‍മിക്കുന്ന ഇ.എസ്.ഐ മെഡിക്കല്‍ കോളജിന്റെ നിര്‍മാണം ഓഗസ്‌റ്റിന്‍ പൂര്‍ത്തിയാകുമെന്ന് ഇ.എസ്.ഐ സന്ദര്‍ശിച്ച കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. 300 കിടക്കകളുള്ള ആശുപത്രിയാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്നത്. ഇതുകൂടാതെ ഒപി വിഭാഗം ഓപ്പറേഷന്‍തിയറ്റര്‍, അത്യാഹിതവിഭാഗം, ഡയഗ്നോസ്‌റ്റിക് കേന്ദ്രങ്ങള്‍, വാട്ടര്‍ പ്ലാന്റ്, മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവയും ഓഗസ്‌റ്റിനകം പൂര്‍ത്തീകരിക്കുമെന്നു മന്ത്രി പറഞ്ഞു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അഫിലിയേഷനുവേണ്ട ഈ മാനദണ്ഡങ്ങളെല്ലാം പൂര്‍ത്തീകരിച്ചതിനു ശേഷം സെപ്‌റ്റംബറില്‍ അംഗീകാരത്തിന് അപേക്ഷ നല്‍കും. അടുത്ത അധ്യയനവര്‍ഷം തന്നെ
Read More →
ജില്ലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ബാല തൊഴിലാളികളെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ജില്ലയെ ബാലവേല വിമുക്‌തജില്ലയായി 12 ന് പ്രഖ്യാപിക്കും.കഴിഞ്ഞ ഒരു വര്‍ഷമായി ബാലവേലക്കെതിരായി ബോധവത്‌ക്കരണ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കുകയും പരസ്യബോര്‍ഡുകള്‍ സ്‌ഥാപിച്ചും ശക്‌തമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇക്കാലയളവില്‍ 14 വയസില്‍ താഴെയുള്ള ബാലതൊഴിലാളികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല ബാലവേല സംബന്ധിച്ച പരാതികളോ റിപ്പോര്‍ട്ടുകളോ തൊഴില്‍ വകുപ്പിലോ, പൊലീസിലോ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ജില്ലയെ ബാലവേലമുക്‌ത ജില്ലയായി പ്രഖ്യാപിക്കുന്നത്. കുട്ടികളെ ജോലിക്ക് നിയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 1098 എന്ന
Read More →