Kottayam’ Category

വടവാതൂര്‍ ഡമ്പിംഗ്‌ യാര്‍ഡ്‌ നാളെ പൂട്ടും

Posted on the June 17th, 2013 under Kottayam

വടവാതൂര്‍ ഡമ്പിംഗ്‌ യാര്‍ഡ്‌ നാളെ പൂട്ടും

സമരസമിതിയുടെ നേതൃത്വത്തില്‍ നാളെ വടവാതൂര്‍ ഡമ്പിംഗ്‌ യാര്‍ഡ്‌ അടച്ചുപൂട്ടും. ഇതോടെ നഗരത്തിലെ മാലിന്യനീക്കം നിലയ്‌ക്കും. വിജയപുരം പഞ്ചായത്ത്‌ പ്രസിഡന്റും സമരസമിതി ചെയര്‍മാനുമായ ബൈജു ചെറുകോട്ടയിലാണു ഡമ്പിംഗ്‌ യാര്‍ഡ്‌ അടച്ചുപൂട്ടുന്നത്‌. ഇതേ തുടര്‍ന്നു തുടര്‍ച്ചയായ ഉപരോധ സമരവും ആരംഭിക്കും. പഞ്ചായത്തിലെ വിവിധ രാഷ്‌ട്രീയ കക്ഷികള്‍, മതസമുദായ സംഘടനകള്‍, തൊഴിലാളി സംഘടനകള്‍, സ്‌കൂളുകള്‍ കുടുംബശ്രീകള്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായാണു സമരരംഗത്തിറങ്ങുന്നതെന്നു അധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നാളെ രണ്ടിന്‌ ഗിരിദീപം ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സമരപ്രഖ്യാപന കണ്‍വന്‍ഷനും നടക്കും. റവ.
Read More →

സോളാര്‍ തട്ടിപ്പ്: സീരിയല്‍ താരം ശാലു മേനോന്‍ സംശയനിഴലില്‍ , രാധാകൃഷ്ണനൊപ്പം ഉണ്ടായിരുന്നുവെന്നു പോലീസ്

Posted on the June 16th, 2013 under Cinema,Featured,Kerala,Kottayam,Latest News

സോളാര്‍ തട്ടിപ്പ്: സീരിയല്‍ താരം ശാലു മേനോന്‍ സംശയനിഴലില്‍ , രാധാകൃഷ്ണനൊപ്പം ഉണ്ടായിരുന്നുവെന്നു പോലീസ്

സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി ബിജു രാധാകൃഷ്ണന് സീരിയല്‍ നടി ശാലു മേനോനുമായി അടുത്ത ബന്ധമെന്നു സൂചന. ഇതു സംബന്ധിച്ച വിവരങ്ങള്‍ പോലീസ് തന്നെയാണ് പുറത്തു വിട്ടത്. നേരത്തെ, ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സരിത നായര്‍ തന്നെയും പറ്റിച്ചുവെന്നായിരുന്നു കോട്ടയം- ചങ്ങനാശേരി സ്വദേശിയായ ശാലുവിന്റെ പ്രതികരണം. ബിജു രാധാകൃഷ്ണന്‍ രക്ഷപെട്ട ദിവസം ഒപ്പം സിനിമ, സീരിയല്‍ നടി ശാലു മേനോനും ഉണ്ടായിരുന്നുവെന്നാണു പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. സരിത പിടിയിലായ ദിവസം ബിജുവിനൊപ്പം ശാലുമേനോനും അമ്മയും തൃശൂരിലെത്തിയിരുന്നു. സരിത പൊലീസ്
Read More →

ചുഴലിക്കാറ്റ്‌: കെ.എസ്‌.ഇ.ബി.യുടെ നഷ്‌ടം രണ്ടു ലക്ഷം

Posted on the June 13th, 2013 under Kottayam

ചുഴലിക്കാറ്റ്‌: കെ.എസ്‌.ഇ.ബി.യുടെ നഷ്‌ടം രണ്ടു ലക്ഷം

ചൊവ്വാഴ്‌ചയുണ്ടായ കാറ്റില്‍ കെ.എസ്‌.ഇ.ബിയ്‌ക്ക് കോട്ടയത്തു മാത്രം രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്‌ടം. സെന്‍ട്രല്‍, ഈസ്‌റ്റ് സ്‌റ്റേഷനുകളിലായാണ്‌ വ്യാപകനഷ്‌ടമുണ്ടായത്‌. ഇരു സ്‌ഥലങ്ങളിലുമായി അമ്പതിലേറെ സ്‌ഥലങ്ങളിലാണ്‌. വൈദ്യുതി ലൈന്‍ പൊട്ടിവീണത്‌. മുപ്പതോളം സ്‌ഥലത്ത്‌ പോസ്‌റ്റുകള്‍ ഒടിഞ്ഞപ്പോള്‍, നിരവധി സ്‌ഥലങ്ങളില്‍ വൈദ്യുതി പോസ്‌റ്റുകള്‍ ചെരിയുകയും ചെയ്‌തിട്ടുണ്ട്‌. ഈസ്‌റ്റ് സെക്ഷനിലാണ്‌ ഏറ്റവും കൂടുതല്‍ നാശനഷ്‌ടമുണ്ടായത്‌. സെക്ഷനില്‍ എസ്‌.എച്ച്‌. മൗണ്ടില്‍ 12 പോസ്‌റ്റുകള്‍ ഒടിഞ്ഞപ്പോള്‍, തിരുവഞ്ചൂരില്‍ ഏഴുപോസ്‌റ്റുകളും ഒടിഞ്ഞു. കരിയംപാടത്ത്‌ മാത്രം അഞ്ചു പോസ്‌റ്റുകള്‍ ഒടിഞ്ഞുവീണു. സെക്ഷന്റെ പരിധിയില്‍ എസ്‌.എച്ച്‌. മൗണ്ട്‌ ഭാഗത്ത്‌ പത്തിടങ്ങളില്‍
Read More →

ധനകാര്യ സ്‌ഥാപനത്തില്‍ മോഷണശ്രമം: രണ്ടു പേര്‍ പിടിയില്‍

Posted on the June 12th, 2013 under Kottayam

ധനകാര്യ സ്‌ഥാപനത്തില്‍ മോഷണശ്രമം: രണ്ടു പേര്‍ പിടിയില്‍

ധനകാര്യ സ്‌ഥാപനത്തില്‍ മോഷണശ്രമത്തിനിടെ നിരവധി മോഷണ കേസുകളില്‍ പ്രതികളായ രണ്ടുപേര്‍ പിടിയില്‍. ഇന്നലെ പുലര്‍ച്ചെ മൂന്നിന്‌ വെസ്‌റ്റ് പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലുള്ള സ്വകാര്യ പണമിടപാട്‌ സ്‌ഥാപനത്തിനു മുന്നില്‍നിന്നാണു സംശയാസ്‌പദമായ സാഹചര്യത്തില്‍ ഇരുവരും പിടിയിലായത്‌. കുറവിലങ്ങാട്‌ കുര്യം നമ്പൂരിശ്ശേരി കോളനി ജനാര്‍ദനന്‍(32), മാങ്ങാനം താമരശ്ശേരി സുനില്‍ഭവനില്‍ സുനില്‍(28) എന്നിവരെയാണു പിടികൂടിയത്‌. കടകളും വീടും കുത്തി തുറന്നു മോഷണം നടത്തുന്ന ജനാര്‍ദനന്റെ പേരില്‍ കുറവിലങ്ങാട്‌, കോട്ടയം ഈസ്‌റ്റ്, ഏറ്റുമാനൂര്‍ പോലീസ്‌ സ്‌റ്റേഷനുകളിലായി ഏഴ്‌ കേസുകള്‍ നിലവിലുണ്ട്‌. ബൈക്കിലെത്തി മാല പറിച്ചെടുക്കുന്ന
Read More →

ചിന്തു കുര്യന്‍ ജോയി കോട്ടയം പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി

Posted on the June 7th, 2013 under Kerala,Kottayam

ചിന്തു കുര്യന്‍ ജോയി കോട്ടയം പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി

യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് കമ്മിറ്റിയില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി ചിന്തു കുര്യന്‍ ജോയി കോട്ടയം പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറിയായി. ഒഡിബി മാസികയുടെ ചീഫ് എഡിറ്ററാണ്. കേരള സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റും മുന്‍ കോട്ടയം ഡിസിസി പ്രസിഡന്റുമായിരുന്ന കുര്യന്‍ ജോയിയുടെ മകനാണ്. കഴിഞ്ഞ വര്‍ഷവും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ട് നേടിയ ചിന്തു അസംബ്ലി ഡെലിഗേറ്റായിരുന്നു. അമ്മ മീന കുര്യന്‍ ജോയി. ചഞ്ചു, അഷിത എന്നിവര്‍ സഹോദരങ്ങള്‍ .

ഡെങ്കിപ്പനി മരണം ജില്ലയില്‍ 24 ആയി

Posted on the June 7th, 2013 under Kottayam

ഡെങ്കിപ്പനി മരണം ജില്ലയില്‍ 24 ആയി

ഇന്നലെ മൂന്നുപേര്‍ കൂടി മരിച്ചതോടെ ഈ സീസണിലെ ഡെങ്കിപ്പനി മരണം ജില്ലയില്‍ 24 ആയി. കഴിഞ്ഞ വര്‍ഷം വെറും അഞ്ചുപേര്‍ മരിച്ച സ്‌ഥാനത്താണ്‌ ഇത്തവണ 24 മരണം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌. കാഞ്ഞിരപ്പളളിയില്‍ രണ്ടുപേരും അതിരമ്പുഴയില്‍ ഒരാളുമാണ്‌ ഡെങ്കിപ്പനി ബാധയെത്തുടര്‍ന്ന്‌ ഇന്നലെ മരിച്ചത്‌. ഇതുവരെ 24 മരണമുണ്ടായെങ്കിലും രണ്ടെണ്ണം മാത്രമാണ്‌ ആരോഗ്യവകുപ്പ്‌ സ്‌ഥിരീകരിച്ചിരിക്കുന്നത്‌. മറ്റു കേസുകള്‍ വിശദപരിശോധനയ്‌ക്കു ശേഷം മാത്രമേ സ്‌ഥിരീകരിക്കാന്‍ കഴിയൂവെന്നാണ്‌ ആരോഗ്യവകുപ്പിന്റെ വാദം. ഈ സീസണില്‍ ഇതുവരെ രണ്ടു എലിപ്പനി കേസുകളും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. കഴിഞ്ഞ
Read More →

ഡെങ്കിപ്പനി: കോട്ടയത്ത് രണ്ടു മരണം കൂടി

Posted on the June 6th, 2013 under Kottayam

ഡെങ്കിപ്പനി: കോട്ടയത്ത് രണ്ടു മരണം കൂടി

ജില്ലയില്‍ രണ്ടു പേര്‍ കൂടി ഡെങ്കിപ്പനി ബാധിച്ചു മരിച്ചു. അതിരമ്പുഴ സ്വദേശിനി ശ്രീകണ്ഠമംഗലം മേരിക്കുട്ടി (64), കാഞ്ഞിരപ്പള്ളി തന്പലക്കാട് സ്വദേശിനി ശോഭന എന്നിവരാണ് ആണു മരിച്ചത്. ഇന്നലെ ജില്ലയില്‍ രണ്ടു പേര്‍ പനി ബാധിച്ച് മരിച്ചിരുന്നു. എറണാകുളം ജില്ലയില്‍ വാഴക്കുളത്തും രണ്ടു പേര്‍ പനി ബാധിച്ചു മരിച്ചതായാണ് റിപ്പോര്‍ട്ട്.

ശ്രീഹരിയുടെ ജീവനെടുത്തത്‌ മണല്‍ക്കുഴി

Posted on the June 5th, 2013 under Kottayam

ശ്രീഹരിയുടെ ജീവനെടുത്തത്‌ മണല്‍ക്കുഴി

മീനച്ചിലാറ്റിലെ മണല്‍ക്കുഴി വീണ്ടും ജീവനെടുത്തു, ഇത്തവണ കൊണ്ടുപോയത്‌ നാടിന്റെ പൊന്നോമനയായ പതിനേഴുകാരനെ. മീനച്ചിലാറിന്റെ ഓരോ ചലനങ്ങളും ഹൃദിസ്‌ഥമായ അപ്പുവെന്ന ശ്രീഹരി മരിക്കാന്‍ കാരണം വെളളത്തില്‍ ഒളിഞ്ഞിരുന്ന മണല്‍ക്കുഴിയാണെന്ന നിഗമനത്തിലാണ്‌ നാട്ടുകാര്‍. അപ്പുവിന്റെ മൃതദേഹം കണ്ടെടുത്ത കുഴിക്ക്‌ എട്ടു മീറ്ററോളം ആഴമുണ്ടായിരുന്നുവെന്നത്‌ മണല്‍മാഫിയ എന്തുമാത്രം മണല്‍ തുരന്നെടുത്തുവെന്ന്‌ വ്യക്‌തമാക്കുന്നു. സമാനമായ മണല്‍ക്കുഴികള്‍ മൂലം കിടങ്ങൂര്‍ മുതല്‍ പേരൂര്‍ വരെയുളള ഭാഗങ്ങളില്‍ ഒരു വര്‍ഷത്തിനിടെയുണ്ടാകുന്ന മൂന്നാമത്തെ മുങ്ങിമരണമായിരുന്നു അപ്പുവിന്റേത്‌. ഇന്നലെയുണ്ടായതുള്‍പ്പെടെയുള്ള മൂന്ന്‌ അപകടങ്ങളിലും നീന്തല്‍ വശമുണ്ടായിരുന്നവര്‍ക്കാണു മരണത്തിനു കീഴ്‌പ്പെടേണ്ടിവന്നതെന്നതും മണല്‍ക്കുഴികളുടെ
Read More →

ദേശീയ മാമ്പഴോത്സവം ആരംഭിച്ചു

Posted on the June 4th, 2013 under Kottayam

ദേശീയ മാമ്പഴോത്സവം ആരംഭിച്ചു

മാംഗോ ഗ്രോവേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ദേശീയ മാമ്പഴോത്സവം തിങ്കളാഴ്ച ആരംഭിച്ചു. ഈ മാസം 16 വരെ നാഗമ്പടം മുനിസിപ്പല്‍ മൈതാനത്ത് നടക്കും. വൈകിട്ട് അഞ്ചിന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍മാന്‍ എം പി സന്തോഷ്‌കുമാര്‍ അധ്യക്ഷനാകും. മാവിനെയും മാങ്ങയെയും സ്‌നേഹിക്കുന്ന ഒരു കൂട്ടം ആളുകള്‍ രൂപം കൊടുത്തതാണ് അസോസിയേഷന്‍. പരമാവധി മാവില്‍ തൈകള്‍ വിതരണം ചെയ്തും മാങ്ങ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് അസോസിയേഷന്റെ ലക്ഷ്യം. കേരളത്തിലും അന്യസംസ്ഥാനങ്ങളിലും ഉല്‍പാദിപ്പിക്കുന്ന മാങ്ങ കര്‍ഷകര്‍ തന്നെ
Read More →

സത്യനേശന്റെ ‘പ്രതീക്ഷ’ തെറ്റിയില്ല; ഭാഗ്യദേവത കൂടെപ്പോന്നു

Posted on the May 31st, 2013 under Kottayam

സത്യനേശന്റെ ‘പ്രതീക്ഷ’ തെറ്റിയില്ല; ഭാഗ്യദേവത കൂടെപ്പോന്നു

സത്യനേശനെന്ന ബാര്‍ബര്‍ തൊഴിലാളിയെ ഭാഗ്യം തേടിയെത്തിയത്‌ പ്രതീക്ഷ ലോട്ടറിയെടുത്ത്‌ മണിക്കൂറുകള്‍ക്കുള്ളില്‍. കേരള പ്രതീക്ഷ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്‌ ചിങ്ങവനത്ത്‌ ബാര്‍ബര്‍ഷോപ്പ്‌ നടത്തുന്ന ചാന്നാനിക്കാട്‌ കണിയാമലക്കുന്നേല്‍ സി.വി. സത്യനേശന്‌. ഇന്നലെ രാവിലെയാണ്‌ സത്യനേശന്‍ ലോട്ടറിയെടുത്തത്‌. മണിക്കൂറുകള്‍ക്കുള്ളില്‍ ഫലം വന്നപ്പോള്‍ ഒന്നാം സമ്മാനവും. ബാര്‍ബര്‍ഷോപ്പിനൊപ്പം ഇടയ്‌ക്ക് കുറേക്കാലം സത്യനേശന്‍ ലോട്ടറിക്കച്ചവടവും നടത്തിയിട്ടുണ്ട്‌. അന്നൊന്നും ഭാഗ്യദേവത കടാക്ഷിച്ചിരുന്നില്ല. ബാര്‍ബര്‍ഷോപ്പ്‌ പ്രവര്‍ത്തിച്ചിരുന്ന പഴയ കടമുറി ഒഴിഞ്ഞു കൊടുക്കുന്നതിന്‌ മുന്നോടിയായി സമീപത്തു തന്നെ മറ്റൊരു മുറി വാടകയ്‌ക്ക് എടുക്കുകയായിരുന്നു.
Read More →