Wayanad’ Category

ഭര്‍ത്താവിന്റെ കുത്തേറ്റ് പരിക്കുപറ്റിയ ഭാര്യ മരിച്ചു

Posted on the May 22nd, 2013 under Wayanad

ഭര്‍ത്താവിന്റെ കുത്തേറ്റ് പരിക്കുപറ്റിയ ഭാര്യ മരിച്ചു

ഭര്‍ത്താവിന്റെ കുത്തേറ്റ് പരിക്കുപറ്റിയ ഭാര്യ മരണമടഞ്ഞു. ചെമ്പോത്തറ പണിയ കോളനിയിലെ ബിന്ദുമോളി (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ഭര്‍ത്താവ് ബാബു കത്രിക കൊണ്ട് ബിന്ദുമോളിയെ കുത്തിയത്. മദ്യലഹരിയില്‍ വഴക്കിനെ തുടര്‍ന്നായിരുന്നു അക്രമം. ചികിത്സ ലഭിക്കാതെ കോളനിയില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. രാത്രി 11 ഓടെ മരിച്ചു. ബാബുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. കഴിഞ്ഞ ഏപ്രില്‍ 12നായിരുന്നു ബിന്ദു മോളി പ്രസവിച്ചത്.
Read More →

മോഷ്‌ടിച്ച വാഹനവുമായി രണ്ടുപേര്‍ പിടിയില്‍

Posted on the May 21st, 2013 under Wayanad

മോഷ്‌ടിച്ച വാഹനവുമായി രണ്ടുപേര്‍ പിടിയില്‍

മോഷ്‌ടിച്ച ആഡംബര കാറുമായി കുപ്രസിദ്ധ കുറ്റവാളി കോടാലി ശ്രീധരന്റെ സഹായി പിടിയില്‍. നിരവധി കേസുകളിലെ പ്രതിയായ മലപ്പുറം കക്കാട്‌ മണ്ടായിപ്പുറത്ത്‌ നിസാര്‍ (35) ആണ്‌ പിടിയിലായത്‌. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കണ്ണൂര്‍ കൂതായി ഐശ്വര്യനിവാസില്‍ പ്രതീഷിനെയും പോലീസ്‌ പിടികൂടി. മംഗലാപുരത്തുനിന്ന്‌ മോഷ്‌ടിച്ച മഹീന്ദ്ര എക്‌സ്‌.യു.വി 500 വില്‍ക്കാന്‍ കൊണ്ടുപോകുന്നതിനിടെ തലപ്പുഴയില്‍ നിന്നാണ്‌ മാനന്തവാടി സി.ഐ പി.എല്‍. ഷൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്‌. ഇവര്‍ മോഷ്‌ടിച്ച മംഗലാപുരം പുതിയങ്ങാടി സുദര്‍ശനന്റെ കാര്‍ വില്‍ക്കാനാണ്‌ ഇരുവരും വയനാട്ടിലെത്തിയത്‌. മാനന്തവാടി ഡിവൈ.എസ്‌.പി എ.ആര്‍.
Read More →

മണല്‍ മാഫിയ പോലീസിനെ ഭീഷണിപ്പെടുത്തി

Posted on the May 17th, 2013 under Wayanad

മണല്‍ മാഫിയ പോലീസിനെ ഭീഷണിപ്പെടുത്തി

മണല്‍ മാഫിയ പോലീസിനെ ഭീഷണിപ്പെടുത്തി മണല്‍ കടത്താന്‍ ശ്രമം നടന്നതായി പരാതി. കഴിഞ്ഞ ദിവസം പനമരം എ.എസ്‌.ഐ. അയ്യപ്പന്റെ നേതൃത്വത്തില്‍ നൈറ്റ്‌ പെട്രോളിംഗ്‌ നടത്തുന്ന സമയത്താണ്‌ അഞ്ചുക്കുന്ന്‌ റോഡരികിലായി മണല്‍ നിറച്ച ടിപ്പര്‍ ലോറി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്‌. ആ സമയത്ത്‌ അഞ്ചുക്കുന്ന്‌ സ്വദേശിയും ലോറിയുടമയും മണല്‍ മാഫിയയുമായ അറയ്‌ക്കല്‍ നൗഷാദ്‌ എന്നയാള്‍ സ്‌ഥലത്തെത്തി. നൗഷാദിനോട്‌ പോലീസ്‌ മണല്‍ സൂക്ഷിക്കാനുള്ള ജിയോളജിയുടെ അനുമതിയോ, മണല്‍ ബില്ലോ ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പോലീസിനു നേരെ തട്ടികയറുകയും, അസഭ്യം പറയുകയും, എ.എസ്‌.ഐയെയും, ഡ്യൂട്ടിയിലുണ്ടായിരുന്ന
Read More →

വരള്‍ച്ച:കൃഷിക്കാര്‍ക്ക് നഷ്ടപരിഹാരം നല്കണം

Posted on the May 15th, 2013 under Wayanad

വരള്‍ച്ച:കൃഷിക്കാര്‍ക്ക് നഷ്ടപരിഹാരം നല്കണം

ചീരാല്‍ വില്ലേജില്‍ വരള്‍ച്ചമൂലം വിളകള്‍ നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്കണമെന്ന് താഴത്തൂര്‍ യുവരശ്മി ലൈബ്രറി എക്‌സിക്യൂട്ടിവ് യോഗം. വിളകള്‍ ഇന്‍ഷ്വര്‍ ചെയ്ത കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്കാത്ത ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കെതിരെ സമരരംഗത്തിറങ്ങുമെന്നും യോഗം മുന്നറിയിപ്പ് നല്കി. ബാങ്ക് ലോണ്‍ തിരിച്ചടയ്ക്കാന്‍ നോട്ടീസ് അയക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. താഴത്തൂര്‍ യുവരശ്മി ലൈബ്രറി കെട്ടിടത്തിന് ഫണ്ട് അനുവദിച്ച നെന്മേനി പഞ്ചായത്ത് ഭരണസമിതിയെ യോഗത്തില്‍ അഭിനന്ദിച്ചു. കെ.സി.കെ. തങ്ങള്‍ അധ്യക്ഷത വഹിച്ചു. വി.എസ്. സദാശിവന്‍, പ്രേംജിത്ത്, മനു, ബാബു വൈശാലി, ടി.സുരേന്ദ്രന്‍
Read More →

കസ്‌തൂരി രംഗന്‍ റിപ്പോട്ടിനെതിരെ നാട്ടുകാര്‍ രംഗത്ത്‌

Posted on the May 14th, 2013 under Wayanad

കസ്‌തൂരി രംഗന്‍ റിപ്പോട്ടിനെതിരെ നാട്ടുകാര്‍ രംഗത്ത്‌

കസ്‌തൂരി രംഗന്‍ റിപ്പോട്ടില്‍ അതീവ പരിസ്‌ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കണമെന്ന്‌ നിര്‍ദേശിച്ച തൊണ്ടര്‍നാട്‌ വില്ലേജിലും നിര്‍ദേശത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്‌. ജില്ലയിലെ 13 വില്ലേജുകളായിരുന്നു കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്‌ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിക്കാന്‍ നിര്‍ദേശിക്കപ്പെട്ടത്‌. ഇതില്‍ കോഴിക്കോട്‌ ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന വില്ലേജായ തൊണ്ടര്‍നാട്‌ വില്ലേജിലെ ഭൂമിയില്‍ 75 ശതമാനവും വനമേഖലയാണ്‌. വാളാംതോട്‌, കുഞ്ഞോം, പത്രന്തളം, പൊര്‍ളോം എന്നീ പ്രദേശങ്ങളെല്ലാം വനത്താല്‍ ചുറ്റപ്പെട്ടതാണ്‌. ജില്ലയില്‍ തന്നെ വികസനം എത്തിനോക്കാത്ത പ്രദേശങ്ങളും ഈ വില്ലേജിലാണ്‌. ഈ സാഹചര്യത്തിലാണ്‌ പുതിയ
Read More →

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം

Posted on the May 13th, 2013 under Wayanad

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു. പട്ടിമാളം ഊരിലെ വിനോദ്കുമാര്‍ കവിത ദമ്പപതിമാരുടെ കുഞ്ഞാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് കുഞ്ഞ് ജനിച്ചത്. ഒരു വര്‍ഷത്തിനിടെ മരിക്കുന്ന ഇരുപത്തിയൊന്നാമത്തെ കുഞ്ഞാണിത്.

അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരിച്ചു

Posted on the May 11th, 2013 under Wayanad

അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരിച്ചു

കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ പ്രസവത്തോടെ നവജാതശിശു മരിച്ചു. ഷോളയൂര്‍ ഊരിലെ കൃഷ്ണന്‍-സലോമി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. മാസം തികയാതെയാണു പ്രസവം നടന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പോഷകാഹാരക്കുറവോ വിളര്‍ച്ചാരോഗങ്ങളോ അല്ല മരണത്തിനിടയാക്കിയതെന്നും മാതാവിനു പ്രസവസമയത്തുണ്ടായ ഉയര്‍ന്ന രക്തസമ്മര്‍ദം മൂലമാണു ശിശു മരിക്കാനിടയായതെന്നും ആരോഗ്യകേന്ദ്രത്തില്‍നിന്ന് അറിയിച്ചു. സലോമിയുടെ നാലാമത്തെ പ്രസവമാണിത്. ആദ്യത്തെ പ്രസവവും മാസം തികയാതെയാണ് നടന്നതെന്നും കുഞ്ഞ് മരിച്ചെന്നും ബന്ധുക്കള്‍ പറഞ്ഞു. അട്ടപ്പാടിയില്‍ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കിടയില്‍ അനീമിയയും ശിശുമരണവും പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നു മന്ത്രിമാരും മുന്‍മന്ത്രിമാരും സിപിഎം
Read More →

ചീപ്പാട്‌ മദ്യഷാപ്പിനു മുന്നിലെ സമരം ശക്‌തമാകുന്നു; ഇന്നു മുതല്‍ ഉപരോധ സമരം

Posted on the May 10th, 2013 under Wayanad

ചീപ്പാട്‌ മദ്യഷാപ്പിനു മുന്നിലെ സമരം ശക്‌തമാകുന്നു; ഇന്നു മുതല്‍ ഉപരോധ സമരം

ജില്ലയില്‍ ബീവറേജസ്‌ കോര്‍പ്പറേഷന്റെ കീഴിലുള്ള ഔട്ട്‌ലറ്റുകള്‍ക്കെതിരേ സമരം വ്യാപകമാകുന്നു. 15 ദിവസമായി സമരം നടക്കുന്ന തൊണ്ടര്‍നാട്‌ ചീപ്പാട്‌ മദ്യഷാപ്പിനു പുറമെ ഏഴുദിവസമായി സത്യാഗ്രഹ സമരം നടത്തുന്ന തരിയോട്‌ കാവുമന്ദം മദ്യഷാപ്പിനു മുന്നിലും ഇന്ന്‌ ഉപരോധ സമരം ആരംഭിക്കുകയാണ്‌. ബത്തേരി കോട്ടക്കുന്ന്‌ മദ്യഷാപ്പിനു മുന്നിലും, മേപ്പാടി ബീവറേജസ്‌ ഔട്ട്‌്ലറ്റിനുമുന്നിലും സമരങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ജില്ലയിലെ ഭൂരിഭാഗം വരുന്ന ആദിവാസി സ്‌ത്രീകളടക്കമുള്ളവരാണ്‌ സമരത്തിന്‌ മുന്‍പന്തിയില്‍. പൊതുമേഖലാ സ്‌ഥാപനമായ ബീവറേജസ്‌ കോര്‍പ്പറേഷന്‌ മദ്യവില്‍പ്പന നടത്താന്‍ പഞ്ചായത്തുകളുടെ ലൈസന്‍സ്‌ നേരത്തെ ആവശ്യമായിരുന്നില്ല. എന്നാല്‍
Read More →

സാമ്പത്തിക സെന്‍സസിന്‌ ജില്ലയില്‍ തുടക്കമായി

Posted on the May 8th, 2013 under Wayanad

സാമ്പത്തിക സെന്‍സസിന്‌ ജില്ലയില്‍ തുടക്കമായി

സാമ്പത്തിക പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന സംരംഭങ്ങളുടെ കണക്കെടുക്കുന്നതിനുള്ള ആറാമത്‌ സാമ്പത്തിക സെന്‍സസിന്‌ ജില്ലയില്‍ തുടക്കമായി. മന്ത്രി പി.കെ. ജയലക്ഷ്‌മിയുടെ വസതിയില്‍ നിന്ന്‌ വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടാണ്‌ സര്‍വേ ആരംഭിച്ചത്‌. ഓരോ വീട്ടില്‍ നിന്നും രാജ്യത്തിന്‌ പുറത്ത്‌ ജോലി ചെയ്യുന്നവരുടെ വിവരം ശേഖരിക്കുന്ന പ്രവാസി സര്‍വേയ്‌ക്കാവശ്യമായ വിവര ശേഖരണവും ഇതോടൊപ്പം നടക്കും. കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആവശ്യമായ സ്‌ഥിതിവിവര കണക്ക്‌ സ്വരൂപിക്കുന്നതിനാണ്‌ സാമ്പത്തിക സെന്‍സസ്‌ നടത്തുന്നത്‌. ഉല്‍പ്പാദനവും വിപണനവും നടത്തുന്ന സംരംഭങ്ങളുടെ വിവരശേഖരണമാണ്‌ സാമ്പത്തിക സെന്‍സസിന്റെ പരിധിയില്‍ വരിക. വീടുകളില്‍
Read More →

ജില്ലാതല ഗ്രാമീണ വനിതാ കായികോത്സവം നാളെ

Posted on the May 7th, 2013 under Wayanad

ജില്ലാതല ഗ്രാമീണ വനിതാ കായികോത്സവം നാളെ

കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്‌തമായി സംഘടിപ്പിക്കുന്ന ഗ്രാമീണ വനിതാ കായിക മേളയുടെ ജില്ലാതല മത്സരം നാളെ കാക്കവയല്‍ ഗവണ്‍മെന്റ്‌ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കും. ജില്ലയില്‍ അഞ്ച്‌ക്ല സ്‌റ്റര്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ്‌ ജില്ലാ തല മത്സരം നടക്കുന്നത്‌. എം.വി ശ്രേയാംസ്‌ കുമാര്‍ എം.എല്‍.എ ജില്ലാ കായിക മേള ഉദ്‌ഘാടനം ചെയ്യും. മുട്ടില്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിതാ ഗോവിന്ദന്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി. ശശി മുഖ്യാതിഥിയാകും. കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം
Read More →