നന്നായി കാറ്റും വെളിച്ചവും കടക്കുന്ന തരത്തില്‍, സാമാന്യം വലുപ്പത്തിലാണ് അഥവാ സ്വീകരണമുറി അഥവാ ഡ്രോയിംഗ്‌റൂം പണിയേണ്ടത്. ഡ്രോയിംഗ് റൂം അത്യാവശ്യം മോടി പിടിപ്പിക്കുന്നതില്‍ തെറ്റില്ല. സ്വീകരണമുറിയുടെ സ്ഥാനം വടക്കുകിഴക്കോ, വടക്കോ, കിഴക്കോ ആകുന്നതാണ് ഉത്തമം. തെക്കുകിഴക്കു ഭാഗത്ത് പാടില്ല. സ്വീകരണമുറിയുടെ വടക്കുകിഴക്കു ഭാഗത്ത് കൂടുതല്‍ സ്ഥലം ആഗ്രഹിക്കുന്നെങ്കില്‍ വടക്കുകിഴക്ക് ദിശയില്‍ ചരിച്ചാണ് നിര്‍മ്മിക്കേണ്ടത്. സ്വീകരണമുറിയിലെ ഫര്‍ണ്ണിച്ചറുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക. സോഫ, സെറ്റി മുതലായവ കിഴക്ക്, വടക്ക് ഭാഗങ്ങളിലെ ഭിത്തിയോട് ചേര്‍ത്തിടരുത്. കൂടുതല്‍ ഭാരമുള്ള വസ്തുക്കളുടെ സ്ഥാനം തെക്കോ
Read More →
രോഹിണി, മകയിരം, പൂയം, ഉത്രം, അത്തം, അനിഴം, ഉത്രാടം, ഉത്രട്ടാതി, രേവതി – എന്നീ 9 നാളുകള്‍ ഗൃഹപ്രവേശത്തിനും ആരംഭത്തിനും ഉത്തമമാണ്. പുണര്‍തം, ചിത്തിര, ചോതി, മൂലം, അവിട്ടം, ചതയം – എന്നിങ്ങനെ 6 നാളുകള്‍ മധ്യമമായി സ്വീകരിക്കാം. ആദ്യത്തെ നക്ഷത്രങ്ങളില്‍ മുഹൂര്‍ത്തം ലഭിച്ചില്ലെങ്കില്‍ മാത്രമേ രണ്ടാം നിരയിലുള്ള നക്ഷത്രങ്ങള്‍ സ്വീകരിക്കാവൂ. മറ്റു നക്ഷത്രങ്ങള്‍ ഒന്നും തന്നെ ഗൃഹസംബന്ധമായ ശുഭകാര്യങ്ങള്‍ക്ക് സ്വീകാര്യമല്ല. അതുപോലെ 60 വയസ്സു കഴിഞ്ഞവര്‍, ഭാര്യ ഗര്‍ഭിണിയായിരിക്കുന്നവര്‍, ജീവാപായ ശങ്കയുള്ള രോഗികള്‍, സമീപകാലത്ത് അപകടത്തില്‍പെട്ടവര്‍,
Read More →
ദേവാലയങ്ങള്‍ക്കു വളരെ അടുത്തായി ഗൃഹനിര്‍മ്മാണം നടത്തുന്നത് ഉചിതമല്ല. ഉഗ്രമൂര്‍ത്തികളായ പരമശിവന്‍, ഭദ്രകാളി തുടങ്ങിയ ദേവതകളുടെ പിറകുവശത്ത് ഇടതുഭാഗത്തായി ഗൃഹം നിര്‍മ്മിക്കുന്നതാണ് ഉചിതം. സൗമ്യമൂര്‍ത്തികളായ കൃഷ്ണന്‍, ഗണപതി തുടങ്ങിയ ദേവതകളുടെ ക്ഷേത്രമാണെങ്കില്‍ വലതുഭാഗത്തുതന്നെ വേണം ഗൃഹം നിര്‍മ്മിക്കാന്‍. വീടിന്റെ പ്രധാന വാതിലുകള്‍ക്കുനേരെ ഗെയ്റ്റുകള്‍ സ്ഥാപിക്കുമ്പോള്‍ ശ്രദ്ധിക്കണം. സ്‌റ്റെയര്‍കേസുകള്‍ നിര്‍മ്മിക്കുമ്പോള്‍ വടക്കുനിന്നും തെക്കോട്ടും കിഴക്കുനിന്ന് പടിഞ്ഞാറോട്ടും പ്രദക്ഷിണമായി മുകളിലത്തെ നിലയില്‍ കയറുന്ന രീതിയില്‍ നിര്‍മ്മിക്കുക.
അടച്ചുകെട്ടിയ മതില്‍ക്കെട്ടിനുള്ളിലേക്ക് കടക്കുവാനായുള്ള മേല്‍ക്കൂരയോടു കൂടിയ പ്രവേശനകവാടമാണ് പടിപ്പുര. കൊട്ടിയമ്പലം എന്നും ഇവയെ വിളിക്കുന്നു. കേരളീയ ഗൃഹനിര്‍മ്മാണ രീതിയില്‍ പടിപ്പുരകള്‍ക്ക് വലിയ സ്ഥാനമുണ്ടായിരുന്നു. പടിപ്പുരയും അതിനോട് ചേര്‍ന്നുള്ള മതില്‍ക്കെട്ടും പലവിധമായ ബാഹ്യഭീഷണികളില്‍ നിന്നും ഗൃഹസ്ഥര്‍ക്ക് സുരക്ഷിതത്വം നല്‍കിയിരുന്നു. വീട്ടുകാര്‍ക്ക് പുറംകാഴ്ചകള്‍ കാണുന്നതിനുള്ള ഒരു മാര്‍ഗ്ഗമായും വഴിയാത്രക്കാര്‍ക്ക് ഒരു വിശ്രമസ്ഥലമായും പടിപ്പുരകള്‍ പ്രയോജനപ്പെട്ടിരുന്നു. പടിപ്പുര നിര്‍മ്മാണത്തിന് തച്ചുശാസ്ത്രം നിയതമായ സ്ഥാനങ്ങള്‍ വിധിച്ചിരുന്നു. വീടിന് അഭിമുഖമായുളള പടിപ്പുര നിര്‍മ്മാണരീതിയാണ് പ്രധാനമായി നിലനിന്നിരുന്നതെങ്കിലും വാസ്തുവിന്റെ നാലുഭാഗത്തും പടിപ്പുരകള്‍ ആവാമായിരുന്നു. ഈ നാലെണ്ണത്തിനും
Read More →
ഗൃഹ നിര്‍മ്മാണത്തിന് മാത്രമല്ല വ്യാപാര സ്ഥാപനങ്ങള്‍ക്കും വാസ്തു ബാധകമാണ്. വ്യാപാരം നടത്തുന്ന കടയുടെയും കട നില്‍ക്കുന്ന ഭൂമിയുടെയും ആകൃതി, ഉടമസ്ഥന്‍ ഇരിക്കേണ്ട ദിശ എന്നിവ പ്രധാനമാണെന്നാണ് വാസ്തുവിദഗ്ധര്‍ ഉപദേശിക്കുന്നത്. കടയുടെ മുന്‍ ഭാഗത്തെ അപേക്ഷിച്ച് പിന്നോട്ട് പോകുന്തോറും വീതി കൂടിവരുന്നതാണ് വ്യാപാരത്തിന് ഉത്തമം. മുന്‍ഭാഗത്ത് വീതി കൂടിയും പിന്നോട്ട് വരുന്തോറും വീതി കുറഞ്ഞു വരികയും ചെയ്യുന്നത് ശുഭമല്ല. അതേപോലെ ത്രികോണാകൃതിയിലുള്ള കടയും ഭൂമിയും വ്യാപാരത്തിന് നന്നല്ല എന്നും വിശ്വസിക്കുന്നു. കടയുടമ കടമുറിയുടെ ദര്‍ശനമനുസരിച്ചായിരിക്കണം ഇരിപ്പിടം ക്രമീകരിക്കേണ്ടതെന്നും വിദഗ്ധര്‍
Read More →
വാസ്തു ശാസ്ത്രത്തില്‍ അധിഷ്ഠിതമായാണ് വീട്, ഓഫീസ് തുടങ്ങിയവ നിര്‍മ്മിച്ചിരിക്കുന്നതെങ്കില്‍ അത് ധനസ്ഥിതി മെച്ചമാക്കാന്‍ സഹായിക്കും. വാസ്തു ശാസ്ത്രം പരിഗണിക്കാതെയാണ് നിര്‍മ്മിതി നടത്തിയിരിക്കുന്നതെങ്കില്‍ മറ്റ് പല വിപരീത ഫലങ്ങള്‍ക്കൊപ്പം ദാരിദ്ര്യ ദു:ഖവും അനുഭവിക്കേണ്ടി വരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. തെക്ക് വശത്ത് കുഴികളോ കുഴല്‍ കിണറോ ഉണ്ടങ്കിലും അത് സമ്പത്തിനെ പ്രതികൂലമായി ബാധിക്കും. തെക്ക് ഭാഗത്ത് ഭൌമാന്തര്‍ ഭാഗത്ത് ടാങ്കുകള്‍ നിര്‍മ്മിക്കുന്നതും ആശാസ്യമല്ല. വിലപിടിപ്പുള്ളതും അമൂല്യങ്ങളുമായതുമായ ആഭരണങ്ങളും പണവും സൂക്ഷിക്കുന്ന അലമാരിയോ സേഫോ വടക്കോട്ട് അഭിമുഖമായി വേണം വയ്ക്കാന്‍.
Read More →
വീട് എറ്റവും മനോഹരമായി അലങ്കരിക്കുക എല്ലാവരുടെയും സ്വപ്നമാണ്. ഇന്റീരിയറുകള്‍ നിശ്ചയിക്കുമ്പോള്‍ ഫെംഗ്ഷൂയി പറയുന്ന കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുന്നത് നല്ലതാണ്. ഊര്‍ജ്ജ നിലകളെ സന്തുലിതമാക്കാനും നല്ല ഊര്‍ജ്ജമായ ‘ചി’ യുടെ പ്രവാഹത്തെ പിന്തുണയ്ക്കുന്ന രീതിയിലുമാവണം വീടിന്റെ അകത്തളം ഒരുക്കേണ്ടത്. ഇത് താമസക്കാരുടെ ശാരീരിക മാനസിക സൌഖ്യത്തിന് വളരെ അനുകൂലമായ പശ്ചാത്തലമൊരുക്കും. മുറികള്‍ ഏതു ദിക്കിലാണ് എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കണം കര്‍ട്ടന്റെ നിറം നിശ്ചയിക്കാന്‍. അതായത്, ഓരോ ദിക്കിനും ഓരോ മൂലതത്വത്തെ ദ്യോതിപ്പിക്കുന്ന നിറങ്ങള്‍ വേണം കര്‍ട്ടനു വേണ്ടി തെരഞ്ഞെടുക്കേണ്ടത്. ഫെംഗ്ഷൂയി
Read More →
ഗൃഹ നിര്‍മ്മാണത്തിന് മാത്രമല്ല ചുറ്റുമതിലിനും വാസ്തു ശ്രദ്ധിക്കണം. ചുറ്റുമതില്‍ നിര്‍മ്മിക്കുമ്പോള്‍ ചില പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചുറ്റുമതിലിന്റെ വടക്ക് കിഴക്ക് ഭാഗത്ത് വളവ് പാടില്ല. ഇത്തരത്തിലുള്ള വളവ് വീട്ടില്‍ ധനനാശത്തിന് ഇടയുണ്ടാക്കും. കുട്ടികളുടെയും ഗൃഹനാഥന്റെയും അഭിവൃദ്ധിയെ അത് തടസ്സപ്പെടുത്തും. പ്രധാന കെട്ടിടത്തിലും ഉയരത്തില്‍ മതില്‍ നിര്‍മ്മിക്കരുത്. വീടിന്റെ പ്രധാന വാതിലിന് വെളിയില്‍ നിന്ന് ദര്‍ശനം ലഭിക്കത്തക്ക രീതിയിലായിരിക്കണം മതില്‍ നിര്‍മ്മിക്കേണ്ടത്. വീടിന്റെ കിഴക്ക് ഭാഗത്ത് മതിലില്‍ വിള്ളല്‍ വീണാല്‍ ദാരിദ്ര്യവും തെക്ക് വശത്ത് വിള്ളല്‍ വീണാല്‍ ജീവഹാനിയുമാണ്
Read More →
ഐശ്വര്യ സമ്പൂര്‍ണ്ണമായ ഒരു ജീവിതം കൈവരുത്താന്‍ വാസ്തു ശാസ്ത്ര വിധികള്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ മതം. വീടു നിര്‍മ്മാണത്തില്‍ അറിഞ്ഞിരിക്കേണ്ട ചില വാസ്തു വിധികള്‍ താഴെ കൊടുക്കുന്നു. വീടിന്റെ പ്രധാന വാതില്‍ മറ്റൊരു വീടിന്റെ പ്രധാന വാതിലിനു നേര്‍ക്ക് തുറക്കുന്നതായ രീതിയില്‍ വീടു നിര്‍മ്മിക്കരുത്. പ്രധാനവാതിലില്‍ നിഴല്‍ വീഴാത്ത വിധമായിരിക്കണം വീടിന്റെ നിര്‍മ്മാണം. താഴത്തെ നിലയിലുള്ള വാതിലുകളുടെയും ജനാലകളുടെയും എണ്ണം മുകളിലത്തെ നിലയിലുള്ളവയുടെ എണ്ണത്തെക്കാള്‍ കൂടിയിരിക്കണം. വീടിന്റെ വടക്കു കിഴക്ക് മൂല എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ മറക്കരുത്. വീടിനു
Read More →
ശരിയായ വാസ്തുവില്‍ പോര്‍ച്ച് പണി കഴിപ്പിച്ചാല്‍ ഗുണഫലങ്ങള്‍ ഉണ്ടാവുമെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. വാഹനത്തില്‍ നിന്നുള്ള ഗുണഫലം, അപകടങ്ങളില്‍ നിന്നുള്ള മുക്തി, ഐശ്വര്യം എന്നിവ വാസ്തുശാസ്ത്രപരമായി നിര്‍മ്മിക്കുന്ന കാര്‍പോര്‍ച്ച് നല്‍കുമെന്നാണ് വാസ്തു വിദഗ്ധരുടെ അഭിപ്രായം. വീടിന്‍റെ കിഴക്ക് അല്ലെങ്കില്‍ വടക്ക് ഭാഗത്ത് കാര്‍പോര്‍ച്ച് നിര്‍മ്മിക്കുന്നതാണ് ഉത്തമം. തെക്ക് ഭാഗത്ത് വേണമെങ്കില്‍ നിര്‍മ്മിക്കാം എങ്കിലും തെക്ക് പടിഞ്ഞാറ് ഭാഗത്ത് അരുത്. വടക്ക് പടിഞ്ഞാറ് ഭാഗവും പോര്‍ച്ചിന് ഉത്തമമാണ്. വടക്ക്, കിഴക്ക് ഭാഗങ്ങളാണ് കാര്‍പോര്‍ച്ചിന് ഉത്തമം. പോര്‍ച്ചിന്‍റെ മേല്‍ക്കൂര പ്രധാന മേല്‍ക്കൂരയെക്കാള്‍
Read More →