News Sections

Foriegn’ Category

റഷ്യയില്‍ ശക്തിയേറിയ ഭൂചലനം; സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു

Posted on the May 24th, 2013 under Foriegn

റഷ്യയില്‍ ശക്തിയേറിയ ഭൂചലനം; സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു

റഷ്യന്‍ സമുദ്രത്തില്‍ വെള്ളിയാഴ്ച അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 8.2 തീവ്രര രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് പസഫിക് സാഖലിന്‍ മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും പിന്നീട് പിന്‍വലിച്ചു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തിന്റെ പ്രതിധ്വനി യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ ഒന്നാകെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. നിഴ്‌നി

തെക്കുപടിഞ്ഞാറന്‍ ടോങയില്‍ ശക്തമായ ഭൂചലനം; സുനാമി സാധ്യത

Posted on the May 24th, 2013 under Foriegn,Latest News

തെക്കുപടിഞ്ഞാറന്‍ ടോങയില്‍ ശക്തമായ ഭൂചലനം; സുനാമി സാധ്യത

ന്യൂസീലാന്‍ഡിനു സമീപമുള്ള ദ്വീപ്‌രാഷ്ട്രമായി ടോങയില്‍ (കിംഗ്ഡം ഓഫ് ടോങ) പ്രാദേശികസമയം രാവിലെ 5.19നു ശക്തമായ ഭൂചലനം.. യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ടനുസരിച്ച് റിക്ടര്‍ സ്‌കെയില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലന്നാണ് റിപ്പോര്‍ട്ട്. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പു നല്‍കിയതായി പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. സമുദ്രനിരപ്പില്‍ നിന്നും 171 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ശക്തമായ സുനാമി ഉണ്ടാകാനുള്ള സാധ്യത ഇല്ലന്നും മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കി. 12 ദിവസം മുമ്പ് ഇതേമേഖലയില്‍
Read More →

ഡോളര്‍ വീണ്ടും ഉയര്‍ന്നു, പ്രവാസികള്‍ക്ക് ചാകര, രൂപ നിരക്ക് 55.83

Posted on the May 23rd, 2013 under Business,Foriegn,Pravasi

ഡോളര്‍ വീണ്ടും ഉയര്‍ന്നു, പ്രവാസികള്‍ക്ക് ചാകര, രൂപ നിരക്ക് 55.83

അമേരിക്കന്‍ പ്രവാസികള്‍ക്ക് ചാകരയൊരുക്കി ഡോളര്‍ വില ഉയര്‍ന്നു. രൂപയുമായുള്ള വിനിമയമൂല്യത്തില്‍ 55.83 രൂപയുമായാണ് ഡോളര്‍ കുതിച്ചത്. ആറു മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിത്. ഡോളര്‍ വില ഇനിയും ഉയരുമെന്നാണ് സൂചന. സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയും യൂറോ അടക്കമുള്ള യൂറോപ്യന്‍ നാണയത്തില്‍ വിലയിടിവും സംഭവിച്ചതോടെയാണ് ഡോളര്‍ കരുത്താര്‍ജ്ജിച്ചത്.

ലിഡിയ ഡേവിസിന് ബുക്കര്‍ സമ്മാനം

Posted on the May 23rd, 2013 under E-Note,Featured,Foriegn

ലിഡിയ ഡേവിസിന് ബുക്കര്‍ സമ്മാനം

ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ അന്താരാഷ്ട്ര പുരസ്‌കാരം അമേരിക്കന്‍ സാഹിത്യകാരി ലിഡിയ ഡേവിസിന്. ദി എന്‍ഡ് ഓഫ് ദ സ്‌റ്റോറി, വെറൈറ്റീസ് ഓഫ് ഡിസ്റ്റര്‍ബന്‍സ്’ തുടങ്ങിയ രചനകളിലൂടെ പ്രശസ്തയാണ് ലിഡിയ. രണ്ട് വര്‍ഷം കൂടുമ്പോഴാണ് സാഹിത്യരംഗത്തെ സമഗ്രസംഭാവന കണക്കിലെടുത്ത് 50 ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള അവാര്‍ഡ് നല്‍കുന്നത്. പ്രശസ്ത കന്നട സാഹിത്യകാരന്‍ യു.ആര്‍ അനന്തമൂര്‍ത്തിയും ബുക്കര്‍ സാദ്ധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. അവസാന സാധ്യതാ പട്ടികയിലെ പത്ത് പേരില്‍ ഇന്ത്യയില്‍ നിന്ന് അനന്തമൂര്‍ത്തി മാത്രമാണുണ്ടായിരുന്നത്.

ഇസ്രയേലില്‍ ബാങ്കില്‍ അതിക്രമിച്ചുകയറിയ തോക്കുധാരി നാലുപേരെ വെടിവച്ചു കൊന്നു

Posted on the May 21st, 2013 under Foriegn

ഇസ്രയേലില്‍ ബാങ്കില്‍ അതിക്രമിച്ചുകയറിയ തോക്കുധാരി നാലുപേരെ വെടിവച്ചു കൊന്നു

ഇസ്രയേലില്‍ ബാങ്കില്‍ അതിക്രമിച്ചു കയറിയ തോക്കുധാരി നാലുപേരെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി. തെക്കന്‍ ഇസ്രേലി നഗരമായ ബീര്‍ഷെബയിലെ ബാങ്കിലാണ് സംഭവം. ഇയാള്‍ ഒരു മുന്‍ സൈനികനാണെന്ന് പോലീസ് വെളിപ്പെടുത്തി. നാല്പതുകാരനായ ഇയാള്‍ കടം വീട്ടാനായി പണം പിന്‍വലിക്കുന്നതിനാണ് ബാങ്കിലെത്തിയത്. മാനേജരുമായി തര്‍ക്കത്തിലേര്‍പ്പെട്ട ശേഷം ബാങ്കില്‍ നിന്ന് ഇറങ്ങിപ്പോയ ഇയാള്‍ പിന്നീട് ഒരു കൈത്തോക്കുമായി മടങ്ങിയെത്തുകയും ബാങ്ക് മാനേജര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ വെടിയുതിര്‍ക്കുകയുമായിരുന്നു. മരിച്ചവരില്‍ ബാങ്ക് മാനേജരും സഹപ്രവര്‍ത്തകനും രണ്ട് ഇടപാടുകാരും ഉള്‍പ്പെടുന്നു. നാലുപേര്‍ക്കു പരിക്കേറ്റു. ഇവരില്‍
Read More →

ഗാന്ധിജിയുടെ രക്തത്തുള്ളികള്‍ ലണ്ടനില്‍ ലേലം ചെയ്യുന്നു

Posted on the May 21st, 2013 under Foriegn,Latest News

ഗാന്ധിജിയുടെ രക്തത്തുള്ളികള്‍ ലണ്ടനില്‍ ലേലം ചെയ്യുന്നു

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തത്തുള്ളി അടങ്ങിയ മൈക്രോസ്‌കോപ്പ് സ്ലൈഡ് ലണ്ടനില്‍ ലേലത്തില്‍. ബിര്‍ല ഹൗസില്‍ ഗാന്ധിജി വെടിയേറ്റു മരിക്കുന്നതിന് മുന്‍പ് അദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സുബേദാര്‍ പിപി നമ്പ്യാര്‍ സൂക്ഷിച്ചിരുന്ന രക്തസാമ്പിളാണിത്. ഏറെക്കാലം നമ്പ്യാര്‍ കൈവശം വെച്ചിരുന്ന രക്തസാമ്പിള്‍ പിന്നീട് കൈമാറ്റം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ച് കേരളത്തിലെ പത്രങ്ങളില്‍ പരസ്യം നല്‍കി. പരസ്യം ശ്രദ്ധയില്‍പെട്ട അധ്യാപകന്‍ ആന്റണി ചിറ്റാത്തുകര ഇത് ഏറ്റെടുക്കുകയായിരുന്നു. ബാങ്ക് ലോക്കറില്‍ 20 വര്‍ഷത്തോളം സൂക്ഷിച്ച ശേഷമാണ് ആന്റണി ചിറ്റാത്തുകര ഇത് ലേലത്തിനായി കൈമാറിയത്. ഇതോടൊപ്പം
Read More →

ബേനസീര്‍ ബൂട്ടോ വധക്കേസ്: മുഷാറഫിന് ജാമ്യം

Posted on the May 21st, 2013 under Foriegn,Latest News

ബേനസീര്‍ ബൂട്ടോ വധക്കേസ്: മുഷാറഫിന് ജാമ്യം

ബേനസീര്‍ വധക്കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫിനു കോടതി ജാമ്യം ലഭിച്ചു. 2007ല്‍ വധിക്കപ്പെട്ട പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ജീവനു സംരക്ഷണമേര്‍പ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നു വീട്ടുതടങ്കലിലായിരുന്നു മുഷറഫ്. മേയ് 11 നു നടന്ന പൊതുതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി മുഷറഫ് തിരിച്ചെത്തിയെങ്കിലും മല്‍സരിക്കുന്നതില്‍ നിന്നു കോടതി അദ്ദേഹത്തെ വിലക്കിയിരുന്നു. നവാസ് ഷരീഫിന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാന്‍ മുസ്ലീം ലീഗിനായിരുന്നു തിരഞ്ഞെടുപ്പില്‍ വിജയം. ബേനസീര്‍ വധക്കേസിനു പുറമേ, 2007ലെ അടിയന്തരാവസ്ഥക്കാലത്ത് പന്ത്രണ്ടോളം ജഡ്ജിമാരെ തടവില്‍ വച്ചതിനും
Read More →

ആംആദ്മി പാര്‍ട്ടി കണ്‍വന്‍ഷന്‍ ഷിക്കാഗോയില്‍

Posted on the May 17th, 2013 under Foriegn

ആംആദ്മി പാര്‍ട്ടി കണ്‍വന്‍ഷന്‍ ഷിക്കാഗോയില്‍

അഴിമതിവിരുദ്ധ പ്രവര്‍ത്തകന്‍ അരവിന്ദ് കേജ്‌രിവാളിന്റെ ആംആദ്മി പാര്‍ട്ടി കണ്‍വന്‍ഷന്‍ വെള്ളിയാഴ്ച അമേരിക്കയിലെ ഷിക്കാഗോയില്‍ നടത്തും. പാര്‍ട്ടിയുടെ അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ -അമേരിക്കന്‍ ജനതയുടെ സഹകരണം ആവശ്യപ്പെട്ടുകൊണ്ടാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകസമിതി അംഗം ഡോ. മുനീഷ് റെയ്‌സാദ പറഞ്ഞു. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവരെ ലൈവ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കേജ്‌രിവാള്‍ അഭിസംബോധന ചെയ്യും. ഇന്ത്യയുടെ വികസനത്തില്‍ പ്രവാസികളുടെ പങ്ക് എന്ന വിഷയത്തിലായിരിക്കും അരവിന്ദ് കേജ്‌രിവാള്‍ പ്രഭാഷണം നടത്തുന്നത്. പാര്‍ട്ടിയിലെ പ്രമുഖ നേതാക്കന്മാരായ കുമാര്‍ വിശ്വാസ്, പ്രഫ. യോഗേന്ദ്ര യാദവ് എന്നിവര്‍
Read More →

ബാഗ്ദാദില്‍ വെടിവെയ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു

Posted on the May 15th, 2013 under Foriegn

ബാഗ്ദാദില്‍ വെടിവെയ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു

ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദില്‍ മദ്യവില്‍പനകേന്ദ്രങ്ങളില്‍ മദ്യം വാങ്ങാന്‍ നിന്നവര്‍ക്ക് നേരെയുണ്ടായ വെടിവെയ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ ജില്ലയായ സയൂണയിലായിരുന്നു സംഭവം. നാല് വാഹനങ്ങളില്‍ എത്തിയ അക്രമികള്‍ ശബ്ദമില്ലാത്ത തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. പോലീസ് ചെക് പോയിന്റില്‍ പോലീസുകാരന്‍ ഇവരെ തടഞ്ഞെങ്കിലും ഫലം കണ്ടില്ല. വൈകുന്നേരമായിരുന്നു സംഭവം. വീട്ടിലേക്ക് മടങ്ങുന്ന ആളുകള്‍ മദ്യം വാങ്ങാനായി കൂട്ടത്തോടെ കടകള്‍ക്കു മുന്നില്‍ കാത്തുനില്‍ക്കവേയായിരുന്നു അക്രമികള്‍ വെടിവെയ്പ് നടത്തിയത്. കഴിഞ്ഞ വര്‍ഷം ഒരു ബോംബാക്രമണത്തിലും ഈ കടകള്‍ക്ക് നാശനഷ്ടം നേരിട്ടിരുന്നു. ആക്രമണത്തിന്റെ
Read More →

ഇന്തൊനീഷ്യയില്‍ ഖനി അപകടം: 33 പേര്‍ ഖനിയില്‍ കുടുങ്ങിക്കിടക്കുന്നു

Posted on the May 15th, 2013 under Foriegn,Latest News

ഇന്തൊനീഷ്യയില്‍ ഖനി അപകടം: 33 പേര്‍ ഖനിയില്‍ കുടുങ്ങിക്കിടക്കുന്നു

ഇന്തൊനീഷ്യയില്‍ ഖനി തകര്‍ന്ന് 33 പേര്‍ കുടുങ്ങി. ഇവരില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. നാലു പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ-ചെമ്പ് ഖനിയായ ഫ്രീ പോര്‍ട്ട്- മക്‌മൊറാന്‍സ് ഗ്രാസ്‌ബെര്‍ഗ് ഖനിയിലാണ് അപകടം ഉണ്ടായത്. കിഴക്കന്‍ ഇന്തോനീഷ്യയിലാണിത്. ഖനിയിലെ തുരങ്കം ഇടിഞ്ഞായിരുന്നു അപകടം. അമേരിക്കന്‍ കമ്പനിയുടെ നിയന്ത്രണത്തിലുള്ളതാണ് ഫ്രീ പോര്‍ട്ട്- മക്‌മൊറാന്‍സ് ഗ്രാസ്‌ബെര്‍ഗ് ഖനി. അതിനാല്‍ അപകടത്തില്‍പ്പെട്ട തൊഴിലാളികളെല്ലാം ഇന്തൊനീഷ്യക്കാരാണോയെന്ന് വ്യക്തമല്ല. ഖനിയില്‍ കുടങ്ങിയവരുടെ വിവരങ്ങളൊന്നും
Read More →