News Sections

Kerala’ Category

കെ.ടി.ജയകൃഷ്ണന്‍ വധക്കേസ് അന്വേഷണത്തില്‍ നിന്നും ക്രൈംബ്രാഞ്ച് ഒഴിവായി

Posted on the May 22nd, 2013 under Crime,Kerala,Latest News

കെ.ടി.ജയകൃഷ്ണന്‍ വധക്കേസ് അന്വേഷണത്തില്‍ നിന്നും ക്രൈംബ്രാഞ്ച് ഒഴിവായി

കെ.ടി.ജയകൃഷ്ണന്‍ വധക്കേസ് പുനരന്വേഷണത്തില്‍നിന്ന് നിന്ന് ക്രൈംബ്രാഞ്ച് പിന്മാറി. കേസ് അന്വേഷിക്കാനാവില്ലെന്നും അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ക്രൈംബ്രാഞ്ച്, എഡിജിപിയെ അറിയിച്ചു. കേസ് സുപ്രീംകോടതി തീര്‍പ്പാക്കിയതാണെന്നും നേരത്തെ അന്വേഷിച്ചത് സംസ്ഥാന പൊലീസിലെ ഉന്നതരാണെന്നും ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷയില്‍ പറയുന്നു. കെ.ടി. ജയകൃഷ്ണന്‍ വധക്കേസില്‍ പ്രതികളാക്കപ്പെട്ടവരില്‍ ഒരാള്‍ മാത്രമാണ് കൊലയാളി സംഘത്തിലുണ്ടായിരുന്നതെന്നും ബാക്കിയുള്ളവര്‍ പാര്‍ട്ടി നല്‍കിയ പട്ടികയനുസരിച്ചു പ്രതികളായവരാണെന്നും ടി.പി. വധക്കേസില്‍ പിടിയിലായ ടി.കെ. രജീഷ് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് കേസ് പുനരന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. അന്വേഷണം നടത്തുന്നതില്‍ അപാകതയില്ലെന്ന് കോടതിയും
Read More →

ആര്‍ക്കും അഭിമുഖം നല്കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

Posted on the May 22nd, 2013 under Kerala,Latest News

ആര്‍ക്കും അഭിമുഖം നല്കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

ഔദ്യോഗികമായി ആര്‍ക്കും താന്‍ അഭിമുഖം നല്‍കിയിട്ടില്ലെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തില്‍ താന്‍ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചു എന്നു പറഞ്ഞായിട്ടുള്ള വാര്‍ത്തകളാണ് ചെന്നിത്തല നിഷേധിച്ചത്. മുഖ്യമന്ത്രിയുമായി ഇനി ഒത്തുപോകില്ലെന്നും സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം പഴയതു പോലെയാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞതായി ഇംഗ്ലീഷ് ദിനപ്പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. അതേസമയം, മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ രമേശ് ചെന്നിത്തല പരസ്യമായി രംഗത്തെത്തിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് എ ഗ്രൂപ്പ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി മന്ത്രി
Read More →

സര്‍ക്കാര്‍ കെട്ടുറപ്പോടെയാണ് പോകുന്നത്; മുഖ്യമന്ത്രിയെ ചെന്നിത്തല വിമര്‍ശിക്കില്ല: തിരുവഞ്ചൂര്‍

Posted on the May 22nd, 2013 under Kerala,Latest News

സര്‍ക്കാര്‍ കെട്ടുറപ്പോടെയാണ് പോകുന്നത്; മുഖ്യമന്ത്രിയെ ചെന്നിത്തല വിമര്‍ശിക്കില്ല: തിരുവഞ്ചൂര്‍

ഉമ്മന്‍ചാണ്ടിക്കെതിരെ രമേശ് ചെന്നിത്തല രൂക്ഷവിമര്‍ശനം ഉന്നയിക്കുമെന്ന് കരുതുന്നില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സര്‍ക്കാര്‍ കെട്ടുറപ്പോടെയാണ് മുന്നോട്ടുപോകുന്നത്. ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട് തര്‍ക്കമില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല രംഗത്തെത്തിയത്. ‘ഇനി മുതല്‍ ഉമ്മന്‍ചാണ്ടിയ്ക്ക് അദ്ദേഹത്തിന്റെ വഴി, എനിക്ക് എന്റെ വഴി. ഉമ്മന്‍ചാണ്ടിയുമായി ഇനി സന്ധിയ്ക്കില്ല. സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം ഇനി പഴയതുപോലെയാകില്ല. സര്‍ക്കാരിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇനി ഉമ്മന്‍ചാണ്ടിയ്ക്ക് മാത്രമാണ്’ ചെന്നിത്തല പറഞ്ഞു.

മെഡിക്കല്‍ ,എന്‍ജിനീയറിങ് പ്രവേശന പരീക്ഷാഫലം നാളെ

Posted on the May 22nd, 2013 under Kerala

മെഡിക്കല്‍ ,എന്‍ജിനീയറിങ് പ്രവേശന പരീക്ഷാഫലം നാളെ

കേരള മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷാഫലം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ന് പ്രസിദ്ധീകരിക്കും. ഇതോടൊപ്പം ആയുര്‍വേദ റാങ്ക് ലിസ്റ്റും എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച സ്‌കോറും വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പുറത്തിറക്കും. എം.ബി.ബി.എസ്/ ബി.ഡി.എസ് എന്നിവ ഒഴികെയുള്ള മെഡിക്കല്‍ കോഴ്‌സുകളിലേക്കാണ് ഈ വര്‍ഷം ഏപ്രില്‍ 22 മുതല്‍ 25 വരെ പ്രവേശന പരീക്ഷ നടത്തിയത്. പരീക്ഷാഫലം www.cee.kerala.gov.in,, http://keralaresults.nic.in, http://results.kerala.nic.in എന്നീ വെബ്‌സൈറ്റുകളിലും അറിയാം.

ഐജിയെ ‘എരപ്പന്‍ ‘എന്നുവിളിച്ചു: ജയരാജനെതിരെ കേസ്‌

Posted on the May 22nd, 2013 under Kerala,Latest News,Politics

ഐജിയെ ‘എരപ്പന്‍ ‘എന്നുവിളിച്ചു: ജയരാജനെതിരെ കേസ്‌

സിപിഎമ്മിന്റെ താലൂക്ക് ഓഫിസ് ഉപരോധ സമരത്തിനിടെ ഐജി ജോസ് ജോര്‍ജിനെതിരെ ‘എരപ്പന്‍ ‘എന്നു വിളിച്ചതിന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ പൊലീസ് കേസെടുത്തു. പേരാവൂരിലെ പഴയ കോണ്‍ഗ്രസുകാരനാണ് ഐജി ജോസ് ജോര്‍ജെന്നും കാക്കിക്കുപ്പായം അഴിച്ച് പഴയ കോണ്‍ഗ്രസുകാരന്റെ കുപ്പായം ഇടുന്നതാണ് ഐജിക്കു നല്ലതെന്നുമായിരുന്നു ജയരാജന്റെ പ്രസംഗം. ഗുണ്ടാ ആക്ട് പ്രകാരം പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും ജയരാജന്‍ പറഞ്ഞു. ഇതിനിടയിലാണ് ഐജിക്കെതിരെ അസഭ്യപ്രയോഗം നടത്തിയത്. ഗുണ്ടാലിസ്റ്റില്‍പ്പെടുത്തി ഒ.കെ. വിനീഷിനെ നാടു കടത്താനാണ് ഐജി ശ്രമിക്കുന്നതെന്നും എന്നാല്‍
Read More →

കോണ്‍ഗ്രസ് കുപ്പായമിട്ട എരപ്പയാണ് ഐജി ജോസ് ജോര്‍ജെന്ന് പി. ജയരാജന്‍

Posted on the May 21st, 2013 under Kerala,Latest News

കോണ്‍ഗ്രസ് കുപ്പായമിട്ട എരപ്പയാണ് ഐജി ജോസ് ജോര്‍ജെന്ന് പി. ജയരാജന്‍

കണ്ണൂര്‍ റേഞ്ച് ഐ ജി ജോസ് ജോര്‍ജിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ അസഭ്യവര്‍ഷം. പഴയ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഐ ജി ജോസ് ജോര്‍ജ്. കോണ്‍ഗ്രസുകാരനായ എരപ്പനാണ് ഐ ജി. പോലീസ് വേഷം അഴിച്ച് വെച്ച് പഴയ കോണ്‍ഗ്രസുകാരന്റെ പണി നോക്കുന്നതാണ് ജോസ് ജോര്‍ജിന് നല്ലതെന്നും ജയരാജന്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സിപിഎമ്മിന്റെ തളിപ്പറമ്പ് താലൂക്ക് ഓഫീസ് ഉപരോധ സമരത്തിനിടെയായിരുന്നു ഐ ജിയെക്കെതിരെ അസഭ്യം വര്‍ഷം നടത്തിയത്. സിപിഎം നേതാക്കളായ പി.മോഹനന്റെയും ലതികയുടെയും മകനെ
Read More →

കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനമാണ് വലുതെങ്കില്‍ മുഖ്യമന്ത്രിക്ക് അത് ഏറ്റെടുത്തുകൂടെ: സുകുമാരന്‍ നായര്‍

Posted on the May 21st, 2013 under Kerala,Latest News

കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനമാണ് വലുതെങ്കില്‍ മുഖ്യമന്ത്രിക്ക് അത് ഏറ്റെടുത്തുകൂടെ: സുകുമാരന്‍ നായര്‍

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനമാണ് വലുതെങ്കില്‍ മുഖ്യമന്ത്രിക്ക് അത് ഏറ്റെടുക്കാമെന്നും അദ്ദേഹം പെരുന്നയില്‍ പറഞ്ഞു. പാര്‍ട്ടിയില്‍ കെപിസിസി പ്രസിഡന്റിന്റേതാണ് വലിയ സ്ഥാനമെന്ന് ചര്‍ച്ചയ്ക്കു ശേഷം മുഖ്യമന്ത്രി പറഞ്ഞിരുന്നു. രമേശ് ചെന്നിത്തലയെ ഇല്ലാതാക്കാന്‍ കളിച്ചത് മുഖ്യമന്ത്രിയെന്ന് സുകുമാരന്‍ നായര്‍ ആരോപിച്ചു. ആന്റണിയെയും കരുണാകരനെയും ഇല്ലാതാക്കാന്‍ ശ്രമിച്ചതുപോലെയാണിത്. കെപിസിസി പ്രസിഡന്റെ ഗണേഷിനെ മന്ത്രിയാക്കാതിരിക്കാനാണ് പിള്ളയ്ക്ക് കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കിയത്. ഗണേഷിന്റെ മന്ത്രിസ്ഥാനത്തെക്കുറിച്ച് എന്‍.എസ്. പ്രതികരിക്കാനില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ഗണേഷിനെതിരെ വീണ്ടും ചീഫ് വിപ്പ്; മന്ത്രിസഭയില്‍ ചേരുന്നത് ധാര്‍മ്മികതയല്ല

Posted on the May 21st, 2013 under Kerala,Latest News,Politics

ഗണേഷിനെതിരെ വീണ്ടും ചീഫ് വിപ്പ്; മന്ത്രിസഭയില്‍ ചേരുന്നത് ധാര്‍മ്മികതയല്ല

ഗണേഷ്‌കുമാര്‍ വീണ്ടും മന്ത്രിയാകുന്നത് ധാര്‍മികതയല്ലെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. ഗണേഷ്‌കുമാര്‍ രാജിവച്ച പ്രശ്‌നം ഇപ്പോഴും കോടതിയില്‍ നിലനില്‍ക്കുകയാണ്. ക്യാബിനറ്റ് റാങ്കിലുള്ള മുന്നാക്ക കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം ബാലകൃഷ്ണപിള്ള ഏറ്റെടുക്കാന്‍ തയാറായ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ് ബിക്ക് രണ്ട് ക്യാബിനറ്റ് റാങ്കിന് അവകാശമില്ലെന്ന് ജോര്‍ജ് പറഞ്ഞു. ഇങ്ങനെവന്നാല്‍ ഓരോ എം.എല്‍.എമാരുള്ള മറ്റു പാര്‍ട്ടികളും ഇതേ അവകാശവാദം ഉന്നയിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പിള്ളക്ക് ക്യാബിനറ്റ് റാങ്ക് നല്‍കിയത് യു.ഡി.എഫ് ചര്‍ച്ച ചെയ്താണ്. ഗണേഷ്‌കുമാറിന്റെ മന്ത്രിസഭാ പ്രവേശനം യു.ഡിഎഫില്‍ ചര്‍ച്ചചെയ്യണമെന്ന്
Read More →

സംസ്ഥാനത്ത് ആധാരം എഴുത്തുകാര്‍ നാളെ പണിമുടക്കുന്നു

Posted on the May 21st, 2013 under Kerala

സംസ്ഥാനത്ത് ആധാരം എഴുത്തുകാര്‍ നാളെ പണിമുടക്കുന്നു

ഓള്‍ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്‍ഡ് സ്‌ക്രൈബ്‌സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി നാളെ പണിമുടക്കും ധര്‍ണയും നടത്തുന്നു. രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് ഒന്നു വരെയാണ് ജില്ലാ രജിസ്ട്രാര്‍ ഓഫീസുകള്‍ക്കു മുമ്പില്‍ ധര്‍ണ. രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്നു പൊതുജനങ്ങള്‍ക്കു നല്‍കിവരുന്ന കുടികിട സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് തുടങ്ങിയവയ്ക്കുള്ള ഫീസ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചതു പിന്‍വലിക്കുക, ഇ-സ്റ്റാമ്പിംഗ്, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ എന്നിവ ഒഴിവാക്കുക, പൊതുജനങ്ങളെയും ആധാരമെഴുത്തുകാരെയും ബുദ്ധിമുട്ടിലാക്കി രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കുക, ആധാരമെഴുത്ത് തൊഴില്‍ സംരക്ഷിക്കുക എന്നീ
Read More →

പിള്ളയും മകനും ഒന്നിക്കുന്നു; ഗണേഷിന് മന്ത്രിസ്ഥാനം തിരിച്ചു നല്കണമെന്ന് കേരള കോണ്‍ഗ്രസ് ബി

Posted on the May 21st, 2013 under Kerala,Latest News,Politics

പിള്ളയും മകനും ഒന്നിക്കുന്നു; ഗണേഷിന് മന്ത്രിസ്ഥാനം തിരിച്ചു നല്കണമെന്ന് കേരള കോണ്‍ഗ്രസ് ബി

കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ളയും മകന്‍ കെ.ബി. ഗണേഷ് കുമാറും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പാകുന്നു. ഗണേഷും പാര്‍ട്ടിയുമായുള്ള തര്‍ക്കം തീരുകയാണെന്നും ഗണേഷിനെ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കണമെന്നും പാര്‍ട്ടി ദൂതന്‍മാര്‍ ഇന്നലെ മുഖ്യമന്ത്രിയെ അറിയിച്ചു.