News Sections

Drink’ Category

മലയാളിക്ക് റം വേണ്ട, ബ്രാന്‍ഡി തന്നെ പ്രിയം, പുതിയ കണക്കുമായി ബിവറേജസ് കോര്‍പ്പറേഷന്‍

Posted on the December 27th, 2013 under Drink,Featured,Kerala

മലയാളിക്ക് റം വേണ്ട, ബ്രാന്‍ഡി തന്നെ പ്രിയം, പുതിയ കണക്കുമായി ബിവറേജസ് കോര്‍പ്പറേഷന്‍

റമ്മിന്റെ പ്രതാപം മങ്ങുകയാണ്. വില്‍പ്പനയില്‍ വളരെ വലിയ കുറവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2013 ഏപ്രില്‍ 1 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ റമ്മിന്റെ വില്‍പന 47 ശതമാനമായി കുറഞ്ഞതായി ബിവറേജസ് കോര്‍പറേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം ബ്രാണ്ടിയുടെ വില്‍പന 48 ശതമാനമായി ഉയരുകയും ചെയ്തു. ആഡംബര പ്രേമികളാണെങ്കിലും വലിയ വിലകൂടി മദ്യങ്ങളോട് ഇപ്പോഴും മലയാളികള്‍ക്ക് അത്രക്ക് പ്രിയമില്ല. രണ്ട് വര്‍ഷം മുമ്പ് വരെ കേരളത്തിലെ ബിവറേജസ് ഷോപ്പുകള്‍ വഴി വിറ്റിരുന്ന മദ്യത്തിന്റെ 52 ശതമാനവും റം […]

ബനാന ലെസ്സി

Posted on the November 8th, 2013 under Drink,Taste

ബനാന ലെസ്സി

ആവശ്യമുള്ള സാധനങ്ങള്‍ ഏത്തപ്പഴം തൊലി കളഞ്ഞ് അരിഞ്ഞത് – 2 എണ്ണം പഞ്ചസാര – ടേബിള്‍ സ്പൂണ്‍ ഐസ് ക്യൂബ്‌സ് – 150 ഗ്രാം തണുത്ത വെള്ളം – 150 മില്ലി തൈര് – 150 ഗ്രാം തേന്‍ – 2 സ്പൂണ്‍ ഏലക്ക – 1 എണ്ണം പൊടിച്ചത് പാകം ചെയ്യുന്ന വിധം ഏത്തപ്പഴം, തൈര്, തേന്‍, തണുത്ത വെള്ളം, പഞ്ചസാര, ഏലക്കപ്പൊടി എന്നിവ മിക്‌സിയില്‍ അടിച്ചെടുക്കുക. ഈ മിശ്രിതം നീളമുള്ള ഗ്ലാസില്‍ എടുത്ത് ഏത്തക്ക […]

കാരറ്റ്‌- മാംഗോ ഡ്രിങ്ക്‌ തയ്യാറാക്കാം

Posted on the October 31st, 2013 under Drink

കാരറ്റ്‌- മാംഗോ ഡ്രിങ്ക്‌ തയ്യാറാക്കാം

ആവശ്യമുള്ള സാധനങ്ങള്‍ കാരറ്റ്‌ – ഗ്രേറ്റ്‌ ചെയ്‌തത്‌ ഒന്ന്‌ മാങ്ങ (പഴുത്തത്‌) – കഷണങ്ങളാക്കിയത്‌ ഒന്ന്‌ കറുത്ത മുന്തിരി – 4, 5 എണ്ണം പഞ്ചസാര/ തേന്‍ – ഒരു സ്‌പൂണ്‍ തയാറാക്കുന്ന വിധം കാരറ്റ്‌ ഗ്രേറ്റ്‌ ചെയ്‌തതും, മാങ്ങ കഷണങ്ങളാക്കിയതും, കറുത്ത മുന്തിരി നന്നായി കഴുകിയതും മിക്‌സിയില്‍ അടിക്കുക. പഞ്ചസാരയോ തേനോ ചേര്‍ക്കുക. ആവശ്യത്തിന്‌ വെള്ളം അല്ലെങ്കില്‍ പാല്‍ ഉപയോഗിക്കാവുന്നതാണ്‌. നന്നായി മിക്‌സായതിനു ശേഷം ഒരു ബൗളിലേക്ക്‌ മാറ്റി ആവശ്യത്തിന്‌ തണുപ്പോടുകൂടി കഴിക്കാവുന്നതാണ്‌.

പൈനാപ്പിള്‍ ലെസി

Posted on the October 10th, 2013 under Drink,Taste

പൈനാപ്പിള്‍ ലെസി

ആവശ്യമുള്ള സാധനങ്ങള്‍ പൈനാപ്പിള്‍ തൊലി കളഞ്ഞ് അരിഞ്ഞത് – അര കപ്പ് പഞ്ചസാര – 1 കപ്പ് വെള്ളം – അര കപ്പ് തൈര് – 1 കപ്പ് ഐസ് ക്യൂബ് – കപ്പ് പുതിനയില – ടേബിള്‍ സ്പൂണ്‍ പാകം ചെയ്യുന്ന വിധം പുതിനയില ഒഴികെ ബാക്കി ചേരുവകള്‍ മിക്‌സിയിലിട്ട് അടിക്കുക. പിന്നീട് ഐസ് ക്യൂബ്‌സ് ഇട്ട് നീളമുള്ള ഗ്ലാസില്‍ എടുത്ത് പുതിനയില കൊണ്ട് അലങ്കരിച്ച് വിളമ്പാം.

ലസ്സി തയ്യാറാക്കാം

Posted on the August 25th, 2013 under Drink,Life

ലസ്സി തയ്യാറാക്കാം

ആവശ്യമുള്ള സാധനങ്ങള്‍ തൈര് -ഒരുകപ്പ്(നന്നായടിച്ചത്) ഐസ് വാട്ടര്‍ -ഒന്നരക്കപ്പ് ജീരകം വറുത്ത് പൊടിച്ചത് -അര ടീസ്പൂണ്‍ കുരുമുളക് -കാല്‍ ടീസ്പൂണ്‍ ഉപ്പ് -പാകത്തിന് ഇഞ്ചി -ചതച്ചത് ഐസ് കട്ട -നാലഞ്ചെണ്ണം(പൊട്ടിച്ചത്) തയ്യാറാക്കുന്നവിധം ഐസ്‌കട്ട ഒഴിച്ചുള്ള ചേരുവകള്‍ ഒരു ബൗളില്‍ എടുത്തിളക്ക് യോജിപ്പിക്കുക. ഇത് അരിച്ചതിനുശേഷം ഐസ്‌കട്ടകള്‍ പൊട്ടിച്ചതിട്ട് തണുപ്പിച്ചശേഷം ഗഌസുകളിലേക്ക് പകര്‍ന്ന് വിളമ്പുക.

ഈന്തപ്പഴം വൈന്‍ തയ്യാറാക്കാം

Posted on the August 23rd, 2013 under Drink

ഈന്തപ്പഴം വൈന്‍ തയ്യാറാക്കാം

ആവശ്യമായ സാധനങ്ങള്‍ പഴുത്ത ഈന്തപ്പഴം -അഞ്ചു കിലോ സിട്രിക് ആസിഡ് -62 എം. എല്‍. പഞ്ചസാര -മൂന്നു കിലോ തിളപ്പിച്ചാറിയ വെള്ളം -പതിനൊന്നു ലിറ്റര്‍ യീസ്റ്റ് -രണ്ടര ടീസ്പ്പൂണ്‍ കറുവാപ്പട്ട ചതച്ചത് -നൂറു ഗ്രാം തയ്യാറാക്കുന്ന വിധം വൈന്‍ ഉണ്ടാക്കുന്നതിനുള്ള ഭരണി, മറ്റു പാത്രങ്ങള്‍ എല്ലാം ചൂട് വെള്ളത്തില്‍ കഴുകി തുടച്ചെടുക്കുക. ഈന്തപഴം കഴുകി കുരു കളഞ്ഞ ശേഷം ചെറുതായി അരിഞ്ഞെടുക്കുക. വൃത്തിയാക്കി വെച്ചിരിക്കുന്ന വലിയ ഭരണിയില്‍ ആദ്യം ഈന്തപഴം ഇട്ട ശേഷം കുറേശ്ശെ പഞ്ചസാര ചേര്‍ക്കുക. […]

ആപ്പിള്‍ ഷെയ്ക്ക് തയ്യാറാക്കാം

Posted on the August 10th, 2013 under Drink,Life

ആപ്പിള്‍ ഷെയ്ക്ക് തയ്യാറാക്കാം

ആവശ്യമുള്ള സാധനങ്ങള്‍ ആപ്പിള്‍ -രണ്ടെണ്ണം പാല്‍ തിളപ്പിച്ചാറിച്ച് ഫ്രീസറില്‍ വച്ചു കട്ടിയാക്കിയത് -നാലു കപ്പ് പഞ്ചസാര -ഒന്നര കപ്പ് നട്‌സ് -ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ആപ്പിള്‍ നന്നായി കഴുകി ചെറിയ കഷണങ്ങളാക്കുക. ചെറുകഷണങ്ങളാക്കിയ ആപ്പിളും പാലും പഞ്ചസാരയും ചേര്‍ത്ത് മിക്‌സിയില്‍ കുഴമ്പു പരുവത്തില്‍ അടിച്ചെടുക്കുക. ഗ്ലാസില്‍ പകരുമ്പോള്‍ നട്‌സ് പൊടിച്ച് വിതറി അലങ്കരിക്കാം.

ചര്‍മ്മം തിളങ്ങാന്‍ ഓറഞ്ച് ജ്യൂസ്‌

Posted on the July 27th, 2013 under Drink,Health,Life

ചര്‍മ്മം തിളങ്ങാന്‍ ഓറഞ്ച് ജ്യൂസ്‌

ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന് തിളക്കം ലഭിക്കുന്നതിനും ജലദോഷം പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. ഓറഞ്ച് ജൂസില്‍ അടങ്ങിയ വിറ്റാമിന്‍ സി രോഗപ്രതിരോധ ശക്തിവര്‍ദ്ധിപ്പിക്കുന്നു. ഇതുമൂലം പനി ,ജലദോഷം തുടങ്ങിയവ വരാനുള്ള സാധ്യത കുറയുന്നു. ഇതുകൂടാതെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയുന്നതിനും രക്തസമ്മര്‍ദ്ദം കുറയുന്നതിനും ഓറഞ്ച് ജ്യൂസ് സഹായിക്കുന്നു എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഓറഞ്ച് ജ്യൂസില്‍ ധാരാളം കലോറി അടങ്ങിയിരിക്കുന്നു. ഓറഞ്ച് ജ്യൂസ് ഉണ്ടാക്കുമ്പോള്‍ പഞ്ചസാര ഒഴിവാക്കുന്നതാകും നല്ലത് . പാക്കറ്റുകളില്‍ലഭിക്കുന്ന ഓറഞ്ച് ജ്യൂസ് […]

വയറിന്റെ സുഖത്തിന് മോരും കറിവേപ്പിലയും

Posted on the July 22nd, 2013 under Drink,Health,Life

വയറിന്റെ സുഖത്തിന് മോരും കറിവേപ്പിലയും

കറിവേപ്പില വിഷത്തെ നശിപ്പിക്കുമെന്നാണ് ആയൂര്‍വേദം പറയുന്നത്. ആഹാരം വേവിച്ചെടുക്കുമ്പോള്‍ ആസിഡിന്റെ അംശം കൂടുകയും ആല്‍ക്കലി കുറയുകയും ചെയ്യും. ശരീരത്തിന് 80% ആല്‍ക്കലിയും 20% ആസിഡുമാണ് വേണ്ടത്. ആല്‍ക്കലിയുടെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സംഭാരം ശീലമാക്കണം. അന്നന്ന് ഉറയൊഴിച്ച് തൈരാക്കി എടുത്ത് അതില്‍ നിന്ന്, വെണ്ണ മാറ്റി കിട്ടുന്ന മോരില്‍ കറിവേപ്പില അരച്ച് അതിന്റെ രസം മാത്രം പിഴിഞ്ഞ് ചേര്‍ത്ത് ഉപ്പ്, ഇഞ്ചി, ചെറുനാരകത്തില കൂടി ചേര്‍ത്താല്‍ ഉത്തമ പാനീയമായി. കറികളിലും പ്രത്യേകിച്ച് മത്സ്യമാംസാദികളില്‍ കറിവേപ്പില ധാരാളമായി ഉപയോഗിക്കുക. മോര് […]

മട്ടണ്‍ സൂപ്പ് തയ്യാറാക്കാം

Posted on the July 2nd, 2013 under Drink,Life

മട്ടണ്‍ സൂപ്പ് തയ്യാറാക്കാം

ആവശ്യമുള്ള സാധനങ്ങള്‍ ആടിന്റെ കരള്‍ -200 ഗ്രാം ഉള്ളി -100 ഗ്രാം മസാല -2 സ്പൂണ്‍ കുരുമുളക്‌പൊടി -പാകത്തിന് മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍ ജീരകം -അര ടീസ്പൂണ്‍ പാകം ചെയ്യേണ്ട വിധം ആടിന്റെ കരള്‍ കഴുകി പാത്രത്തിലിട്ട് 6 കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക. തിളയ്ക്കുമ്പോള്‍ ഉള്ളി തൊലിച്ചതും മസാലപ്പൊടി, കുരുമുളക്‌പൊടി, മഞ്ഞള്‍പ്പൊടി, ജീരകം എന്നിവയും ഇട്ട് തിളപ്പിക്കണം. 6 കപ്പ് വെള്ളം വറ്റിച്ച് 2 കപ്പാക്കി അരിച്ച് എടുത്ത് ഉപയോഗിക്കാം.