News Sections

Music’ Category

ഗായിക ഷംഷാദ് ബീഗം അന്തരിച്ചു

Posted on the April 24th, 2013 under Featured,Life,Music

ഗായിക ഷംഷാദ് ബീഗം അന്തരിച്ചു

ഹിന്ദി സിനിമാലോകത്തെ ആദ്യകാല പിന്നണി ഗായികമാരില്‍ ഒരാളായ ഷംഷാദ് ബീഗം (94) അന്തരിച്ചു. ‘മേരെ പിയ ഗായെ രംഗൂണ്‍’, കഭി ഓര്‍ കഭ് പാര്‍’, ‘കജിര മൊഹബത്ത് വാല’ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ഗാനങ്ങളിലൂടെ ഹിന്ദിസിനിമാലോകത്ത് തന്റെതായ സ്ഥാനം നേടിയ ഷംഷാദ് ബീഗം മൂബൈയിലെ വസതിയില്‍ ഇന്നലെ രാത്രിയാണ് അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ആശുപത്രിയിലായിരുന്നു. 1919 ഏപ്രില്‍ 14നു പഞ്ചാബിലെ അമൃത്സറിലാണ് ഷംഷാദ് ബീഗം ജനിച്ചത്. 1947 ഡിസംബര്‍ 16നു ലാഹോറിലെ പെഷവാര്‍ റേഡിയോയിലൂടെയാണ്
Read More →

ഓര്‍മ്മകളിലേക്ക് ലാല്‍ഗുഡി ജയരാമനും, നിലച്ചത് വയലിന്‍ തന്ത്രികളിലെ നാദബ്രഹ്മം

Posted on the April 23rd, 2013 under Featured,Latest News,Music

ഓര്‍മ്മകളിലേക്ക് ലാല്‍ഗുഡി ജയരാമനും, നിലച്ചത് വയലിന്‍ തന്ത്രികളിലെ നാദബ്രഹ്മം

കര്‍ണാടക സംഗീതത്തെ വയലിന്‍ തന്ത്രികളിലേക്ക് ആവാഹിച്ച സംഗീത മാന്ത്രികന്‍ ലാല്‍ഗുഡി ജയരാമന്‍ അന്തരിച്ചു. കര്‍ണാടക സംഗീതത്തില്‍ ‘ലാല്‍ഗുഡി ബാനിയെന്ന സംഗീത സമ്പ്രദായത്തിനു രൂപം നല്‍കിയതു ജയരാമനാണ്. കര്‍ണാടക സംഗീതത്തിലെ ജീവരക്തമായ ഗമകവും അതിന്റെ വിന്യാസങ്ങളും ജയരാമന്‍ അനായാസേന ആവിഷ്‌ക്കരിച്ചു. ജുഗല്‍ബന്ദിക്കു നല്‍കിയ പ്രചാരമാണു മറ്റൊരു ശ്രദ്ധേയ സംഭാവന. 1971ല്‍ ആദ്യ ഉത്തര- ദക്ഷിണ ജുഗല്‍ബന്ദി ചെന്നൈയില്‍ നടന്നപ്പോള്‍ ലാല്‍ഗുഡി ജയരാമന്‍- ട്രിച്ചി ശങ്കരന്‍ (മൃദംഗം) ജോഡിയാണു ദക്ഷിണേന്ത്യയെ പ്രതിനിധീകരിച്ചത്. അംജദ് അലി ഖാന്‍, ഹരിപ്രസാദ് ചൗരസ്യ എന്നിവരുമൊത്തുള്ള
Read More →

പ്രശസ്ത പിന്നണി ഗായകന്‍ പി ബി ശ്രീനിവാസ് അന്തരിച്ചു

Posted on the April 15th, 2013 under Cinema,Featured,Latest News,Life,Music

പ്രശസ്ത പിന്നണി ഗായകന്‍ പി ബി ശ്രീനിവാസ് അന്തരിച്ചു

മലയാളം ഉള്‍പ്പടെ ഒട്ടേറെ ഇന്ത്യന്‍ ഭാഷകളില്‍ പിന്നണി ഗായകനായും സംഗീതജ്ഞനായും ഒരു കാലഘട്ടത്തെ സംഗീതസാന്ദ്രമാക്കിയ പി ബി ശ്രീനിവാസ് (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ ടി നഗറിലെ വസതിയിലായിരുന്നു അന്ത്യം. മൂന്നുപതിറ്റാണ്ടിലേറെ ചലച്ചിത്ര ഗാനരംഗത്ത് നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു അദ്ദേഹം. തമിഴ്, തെലുങ്ക്, കന്നട, ഉറുദു, ഹിന്ദി, ഇംഗ്ലീഷ്, സംസ്‌കൃതം, മലയാളം തുടങ്ങിയ ഭാഷകളില്‍ പ്രാവീണ്യം നേടിയ അദ്ദേഹം, ഗായകനും കവിയും സംഗീത പണ്ഡിതനും ആയിരുന്നു. തെലുങ്ക്, ഹിന്ദി, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ നിരവധി
Read More →

ജഗ്ജിത്ത് സിങിന് ഗൂഗിളിന്റെ കൂപ്പുകൈ

Posted on the February 8th, 2013 under Featured,Music

ജഗ്ജിത്ത് സിങിന് ഗൂഗിളിന്റെ കൂപ്പുകൈ

ശബ്ദത്തിനും താളത്തിനും പ്രണയത്തിന്റെയും വിരഹത്തിന്റെയും ആത്മാവു സമ്മാനിച്ച ഗസല്‍ മാന്ത്രികന്‍ ജഗ്ജിത്ത് സിങ്ങിന് ഗൂഗിളിന്റെ കൂപ്പുകൈ. ജഗ്ജിത്തിന്റെ 72-ാം ജന്മദിനത്തോടനുബന്ധിച്ച് ഗൂഗിള്‍ ലോഗോയിലാണ് ഹാര്‍മോണിയം മീട്ടുന്ന ജഗ്ജിത്തിന്റെ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ഗസല്‍ മാന്ത്രികനെ ജനം മറന്നു തുടങ്ങിയപ്പോള്‍ ഗൂഗിള്‍ സ്മരണ അനുചിതമായെന്ന് ആരാധകര്‍ വിശ്വസിക്കുന്നു.  1941 ഫെബ്രുവരി എട്ടിനാണ് ജഗ്ജിത്ത് സിങ് ജനിച്ചത്. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ ജനിച്ച ജഗ്ജിത് സിങ്ങിന്റെ ബാല്യത്തിലെ വിളിപ്പേര് ജിത് എന്നായിരുന്നു. പണ്ഡിറ്റ് ഛഗന്‍ലാല്‍ ശര്‍മ്മയുടെ കീഴില്‍ സംഗീതപഠനം തുടങ്ങിയ ജിത്
Read More →

എസ് ജാനകി പദ്മഭൂഷണ്‍ ബഹുമതി നിരസിച്ചു

Posted on the January 26th, 2013 under Featured,Latest News,Life,Music

എസ് ജാനകി പദ്മഭൂഷണ്‍ ബഹുമതി നിരസിച്ചു

പ്രമുഖ തെന്നിന്ത്യന്‍ ഗായിക എസ്.ജാനകി പദ്മഭൂഷണ്‍ ബഹുമതി നിരസിച്ചു. പദ്മ അവാര്‍ഡുകളില്‍ ഉത്തരേന്ത്യക്കാര്‍ക്ക് അധിക പരിഗണന കൊടുത്തതില്‍ പ്രതിഷേധിച്ചാണ് ബഹുമതി നിരസിക്കുന്നതെന്ന് അവര്‍ വാര്‍ത്താ ഏജന്‍സിസായ ഐ.എ.എന്‍.എസ്സിനോട് പറഞ്ഞു. ‘എനിക്ക് ഏറെ നിരാശയുണ്ട്. ദക്ഷിണേന്ത്യയെ അപേക്ഷിച്ച് ഉത്തരേന്ത്യയില്‍ നിന്നുള്ളവര്‍ക്കാണ് പദ്മ അവാര്‍ഡുകളില്‍ കൂടുതല്‍ പരിഗണന നല്‍കിയത്. അതുകൊണ്ട് തന്നെ പദ്മഭൂഷണ്‍ ബഹുമതി സ്വീകരിക്കില്ല-ജാനകി പറഞ്ഞു. കേരളം തന്നെ പദ്മ അവാര്‍ഡുകള്‍ക്കായി 39 പേരുടെ പേരുകളാണ് കേന്ദ്രത്തിന് ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ ഇതില്‍ നിന്ന് മുതിര്‍ന്ന നടന്‍ മധുവിന്(പദ്മശ്രീ)
Read More →

പ്രിയ ദാസേട്ടന് പിറന്നാള്‍ ആശംസകള്‍

Posted on the January 10th, 2013 under Featured,Music

പ്രിയ ദാസേട്ടന് പിറന്നാള്‍ ആശംസകള്‍

ഗാനഗന്ധര്‍വ്വനിന്ന് 73ന്റെ നിറവിലാണ്. കാലമിത്രകഴിയുമ്പോഴും മലയാളികളെന്നും മനസ്സില്‍ താലോലിക്കുന്ന ശബ്ദസൗകുമാര്യത്തിന് ഉടമയാണ് അദ്ദേഹം. 1940 ജനുവരി 10ന് ഫോര്‍ട്ടുകൊച്ചിയില്‍ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെ മകനായാണ് യേശുദാസ് ജനിച്ചത്. ശുദ്ധസംഗീതത്തിലേക്ക് യേശുദാസിനെ കൈപിടിച്ചു നടത്തിയത് അച്ഛന്‍ തന്നെയായിരുന്നു. കലയ്ക്കു വേണ്ടി ജീവിതം ഒഴിഞ്ഞുവച്ച അഗസ്റ്റിന്‍ ജോസഫിന്റെ മകന് പിന്നീട് വിജയവീഥിയില്‍ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അച്ഛന്‍ പാടിത്തന്ന പാഠങ്ങള്‍ മനസ്സില്‍ ധ്യാനിച്ച് യേശുദാസ് പന്ത്രണ്ടാം വയസില്‍ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. 1961 ല്‍ ‘ജാതിഭേദം മതദ്വേഷം’ എന്നു
Read More →

യേശുദാസിനു പ്രഗതി അവാര്‍ഡ്

Posted on the January 3rd, 2013 under Featured,Music

യേശുദാസിനു പ്രഗതി അവാര്‍ഡ്

പ്രഗതി എഡ്യുക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ത്രിംശതി അവാര്‍ഡ് ഗാനഗന്ധര്‍വന്‍ പത്ഭഭൂഷണ്‍ ഡോ. കെ.ജെ. യേശുദാസിന്. പ്രഗതി വിദ്യാനികേതനിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഒരുലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ്. പ്രഗതി വിദ്യാനികേതന്റെ മുപ്പതാം വാര്‍ഷികാഘോഷത്തിലും സര്‍ഗോത്സവത്തിന്റെ പത്താം വാര്‍ഷികാഘോഷത്തിലും പങ്കെടുക്കാന്‍ ഇരിട്ടിയിലെത്തുന്ന യേശുദാസിനു 11 ന് രാവിലെ 10ന് വള്ള്യാടുവയലില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.സി. ജോസഫ് അവാര്‍ഡ് സമ്മാനിക്കും.

വീണ്ടും റഹ്മാന്‍ ഹോളിവുഡില്‍, ലക്ഷ്യം ഓസ്‌കാര്‍ തന്നെ

Posted on the April 16th, 2012 under Featured,Music

വീണ്ടും റഹ്മാന്‍ ഹോളിവുഡില്‍, ലക്ഷ്യം ഓസ്‌കാര്‍ തന്നെ

എ.ആര്‍ റഹ്മാന്‍ വീണ്ടും ഹോളിവുഡില്‍ തകര്‍ക്കുന്നു. ഡാനി ബോയലിന്റെ ’127 അവേഴ്‌സ് ‘നു ശേഷം ഇതാദ്യമായാണ് റഹ്മാന്‍ വീണ്ടും ഹോളിവുഡില്‍ സംഗീതവിസ്മയം തീര്‍ക്കുന്നത്. നിര്‍മാതാവും തിരക്കഥാകൃത്തുമായ അലക്‌സ് കേട്‌സ്മാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘പീപ്പിള്‍ ലൈക് അസ് ‘എന്ന ചിത്രത്തിലൂടെയാണ് ഇന്ത്യന്‍ സംഗീത മാന്ത്രികന്‍ വീണ്ടും ഹോളിവുഡിലെത്തിയത്. ക്രിസ് പൈനും എലിസബ്ധ് ബാങ്ക്‌സുമാണ് ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്നത്. സ്റ്റീവന്‍ സ്പില്‍ ബര്‍ഗിന്റെ ഡ്രീം വര്‍ക്ക് പിക്‌ചേഴ്‌സാണ് ചിത്രത്തിന്റെ നിര്‍മാണം. മണിരത്‌നം സംവിധാനം ചെയ്യുന്ന കടല്‍ എന്ന
Read More →

കരിക്കകത്തമ്മ പുരസ്‌കാരം കെ.എസ്. ചിത്രയ്ക്ക് സമ്മാനിച്ചു

Posted on the March 30th, 2012 under Life,Music,Thiruvananthapuram

കരിക്കകത്തമ്മ പുരസ്‌കാരം കെ.എസ്. ചിത്രയ്ക്ക് സമ്മാനിച്ചു

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ കരിക്കകത്തമ്മ പുരസ്‌കാരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്നും ഗായിക കെ.എസ്. ചിത്ര ഏറ്റുവാങ്ങി. ഇന്നലെ വൈകുന്നേരം കരിക്കകത്ത് നടന്ന പുരസ്‌കാര സമര്‍പ്പണ സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. മലയാളികള്‍ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ചിത്രയ്ക്ക് ലഭിക്കുന്ന ഈ പുരസ്‌കാരം അര്‍ഹിക്കുന്ന അംഗീകാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ എം.എ. വാഹിദ് എംഎല്‍എ അധ്യക്ഷതവഹിച്ചു. മന്ത്രിമാരായ പി.കെ. അബ്ദുറബ്ബ്, വി.എസ്. ശിവകുമാര്‍ എന്നിവരും കാവാലം നാരായണപണിക്കര്‍, ഡോ. ഓമനക്കുട്ടി, കലാമണ്ഡലം വിമലാ
Read More →

സ്വാതി സംഗീതപുരസ്‌കാരം ഡോ. ബാലമുരളീകൃഷ്ണയ്ക്ക്

Posted on the March 14th, 2012 under Kerala,Latest News,Life,Music

സ്വാതി സംഗീതപുരസ്‌കാരം ഡോ. ബാലമുരളീകൃഷ്ണയ്ക്ക്

കേരള സംഗീത നാടക അക്കാദമിയുടെ സ്വാതി സംഗീതപുരസ്‌കാരം ഡോ.എം.ബാലമുരളീകൃഷ്ണയ്ക്ക്. ശാസ്ത്രീയ സംഗീത മേഖലയ്ക്കു നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ച് സംഗീത പ്രതിഭകള്‍ക്ക് നല്‍കിവരുന്നതാണ് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെടുന്ന സ്വാതി സംഗീതപുരസ്‌കാരം.