Literature’ Category

മാന്‍ ബുക്കര്‍ ഇന്ന് പ്രഖ്യാപിക്കും; അനന്തമൂര്‍ത്തി ചുരുക്കപ്പട്ടികയില്‍

Posted on the May 22nd, 2013 under Latest News,Literature

മാന്‍ ബുക്കര്‍ ഇന്ന് പ്രഖ്യാപിക്കും; അനന്തമൂര്‍ത്തി ചുരുക്കപ്പട്ടികയില്‍

മാന്‍ ബുക്കര്‍ സാഹിത്യ സമ്മാനം പ്രഖ്യാപനം ഇന്ന്. കന്നഡ സാഹിത്യകാരന്‍ ഡോ.യു.ആര്‍. അനന്തമൂര്‍ത്തിയടക്കം 10 പേരാണു ചുരുക്കപ്പട്ടികയിലുള്ളത്. അഹറോന്‍ ആപ്പല്‍ഫെല്‍ഡ് (ഇസ്രയേല്‍), ലിഡിയ ഡേവിഡ് (യുഎസ്എ), ഇന്തിസാര്‍ ഹുസൈന്‍ (പാക്കിസ്ഥാന്‍), യാന്‍ ലിയാന്‍ കെ (ചൈന), മേരീ എന്‍ഡിയായ് (ഫ്രാന്‍സ്) യോസിപ് നൊവാകോവിച്ച് (കാനഡ), മരിലിന്‍ റോബിന്‍സണ്‍ (യുഎസ്എ), വ്‌ളാഡിമിര്‍ സൊറോകിന്‍ (റഷ്യ) പീറ്റര്‍ സ്റ്റാം (സ്വിറ്റ്‌സര്‍ലന്‍ഡ്) എന്നിവരാണു മറ്റുള്ളവര്‍. 60,000 പൗണ്ട് (49 ലക്ഷം രൂപ) ആണ് സമ്മാനത്തുക.

മാന്‍ബുക്കര്‍ സമ്മാനം: യു.ആര്‍ അനന്തമൂര്‍ത്തി ചുരുക്കപ്പട്ടികയില്‍

Posted on the May 20th, 2013 under Literature

മാന്‍ബുക്കര്‍ സമ്മാനം: യു.ആര്‍ അനന്തമൂര്‍ത്തി ചുരുക്കപ്പട്ടികയില്‍

ഈ വര്‍ഷത്തെ മാന്‍ബുക്കര്‍ സമ്മാനത്തിന് പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടികയില്‍ ഇന്ത്യയില്‍ നിന്നും പ്രശസ്ത കന്നട സാഹിത്യകാരന്‍ യു.ആര്‍ അനന്തമൂര്‍ത്തിയുടെ പേരും. മെയ് 22 ന് ലണ്ടനിലാണ് അവാര്‍ഡ് പ്രഖ്യാപിക്കുക. അവസാന സാധ്യതാപട്ടികയിലുള്ള 10 പേരില്‍ ഇന്ത്യയില്‍ നിന്ന് അനന്തമൂര്‍ത്തി മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. രണ്ട് വര്‍ഷം കൂടുമ്പോഴാണ് സാഹിത്യരംഗത്തെ സമഗ്രസംഭാവന കണക്കിലെടുത്ത് 50 ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള അവാര്‍ഡ് നല്‍കുന്നത്.

അസ്ഗര്‍ അലി എന്‍ജിനിയര്‍ അന്തരിച്ചു

Posted on the May 14th, 2013 under Literature,Obit

അസ്ഗര്‍ അലി എന്‍ജിനിയര്‍ അന്തരിച്ചു

പ്രശസ്ത സാമൂഹ്യ ചിന്തകന്‍ അസ്ഗര്‍ അലി എന്‍ജിനിയര്‍ (73) അന്തരിച്ചു. മുബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി രോഗബാധിതനായിരുന്നു. 1939 മാര്‍ച്ച് 10 ന് രാജസ്ഥാനിലെ സാലമ്പൂരിലായിരുന്നു അസ്ഗര്‍ അലിയുടെ ജനനം. അറബി ഭാഷയില്‍ അഗാധമായ പ്രാവീണ്യം നേടിയ അസ്ഗര്‍ അന്‍പത്തിരണ്ടോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. പ്രോഗ്രസ്സീവ് ദാവൂദി ബോറ പ്രസ്ഥാനത്തിന്റെ നേതാവ് എന്നതിനു പുറമേ തെക്കുകിഴക്കന്‍ ഏഷ്യയിലെ വര്‍ഗീയതയ്ക്കും വംശീയ ആക്രമണത്തിനുമെതിരെയുള്ള രചനകള്‍ എന്നിവയിലൂടെയും അന്തര്‍ദേശീയതലത്തില്‍ പ്രസിദ്ധനാണ് അസ്ഗര്‍ അലി എന്‍ജിനിയര്‍ . ഇസ്ലാം, സമാധാനം, മനുഷ്യാവകാശം എന്നീ
Read More →

ഡോ. സുകുമാര്‍ അഴീക്കോട് ജന്മദിന പരിപാടികള്‍ നാളെ മുതല്‍ ആരംഭിക്കും

Posted on the May 10th, 2013 under Literature

ഡോ. സുകുമാര്‍ അഴീക്കോട് ജന്മദിന പരിപാടികള്‍ നാളെ മുതല്‍ ആരംഭിക്കും

ഡോ. സുകുമാര്‍ അഴീക്കോട് മാഷിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഡോ. സുകുമാര്‍ അഴീക്കോട് ഫൗണേ്ടഷന്റെ ആഭിമുഖ്യത്തില്‍ നാളെ മുതല്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടത്തുമെന്നു ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. നാളെ നടത്തുന്ന അഖിലകേരള പ്രസംഗമത്സരം ഗവ. ട്രെയിനിംഗ് കോളജില്‍ മുന്‍മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. അഴീക്കോടില്ലാത്ത ലോകം എന്ന വിഷയത്തിലുള്ള പ്രസംഗമത്സരത്തില്‍ ഒന്നാംസ്ഥാനത്തിന് ഒരു പവന്‍ സ്വര്‍ണമെഡലും ഫലകവും സാക്ഷ്യപത്രവും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കു വെള്ളി മെഡലും ഫലകവും സാക്ഷ്യപത്രവും ലഭിക്കും. 12ന് ഇരവിമംഗലത്തുള്ള അഴീക്കോട് സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയും
Read More →

കുഞ്ചന്‍ സ്‌മാരകം മലയാളം സര്‍വകലാശാലയുടെ പഠന-ഗവേഷണ കേന്ദ്രമാക്കും: മന്ത്രി കെ.സി. ജോസഫ്‌

Posted on the May 6th, 2013 under Literature,Palakkad

കുഞ്ചന്‍ സ്‌മാരകം മലയാളം സര്‍വകലാശാലയുടെ പഠന-ഗവേഷണ കേന്ദ്രമാക്കും: മന്ത്രി കെ.സി. ജോസഫ്‌

കുഞ്ചന്‍ സ്‌മാരകം മലയാള സര്‍വകലാശാലയുടെ പഠന ഗവേഷണ കേന്ദ്രമാക്കുമെന്നും സര്‍വകലാശാലയുമായി ആലോചിച്ച്‌ അടുത്ത വാര്‍ഷികത്തിനു മുമ്പ്‌ തീരുമാനം ഉണ്ടാക്കുമെന്നും സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ്‌. കിളളിക്കുറിശ്ശിമംഗലം കുഞ്ചന്‍ സ്‌മാരകത്തില്‍ കുഞ്ചന്‍ദിനാഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കവിയുടെ തറവാട്‌ നിലവിലുളള രീതിയില്‍ നിലനിര്‍ത്തി സംരക്ഷിക്കുന്നതിന്‌ പുരാവസ്‌തു വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. ഡയറക്‌ടര്‍ എട്ടാം തീയതി സ്‌മാരകം സന്ദര്‍ശിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കും. മലയാളം ഒന്നാം ഭാഷയായി സര്‍ക്കാര്‍ അംഗീകരിച്ചു. പി.എസ്‌.സി. മത്സരപരീക്ഷയില്‍ മലയാളം നിര്‍ബന്ധമാക്കി. മലയാളത്തിന്‌ ശ്രേഷ്‌ഠ ഭാഷാപദവി വേണമെന്ന ആവശ്യം
Read More →

ടി.പി.യുടെ ഓര്‍മകള്‍ക്കു മുന്നില്‍ 51 കവിതകള്‍

Posted on the May 4th, 2013 under Literature

ടി.പി.യുടെ ഓര്‍മകള്‍ക്കു മുന്നില്‍ 51 കവിതകള്‍

ടി.പി. ചന്ദ്രശേഖരന്റെ ഓര്‍മ പുതുക്കാന്‍ 51 കവിതകളുടെ സമാഹാരം. സിപിഎം സഹയാത്രികരായിരുന്ന ഒരു കൂട്ടം കവികളാണ് പുസ്തകത്തിനു പിന്നില്‍. 51 സാക്ഷികള്‍ എന്നു പേരിട്ടിരിക്കുന്ന സമാഹാരം ഒഞ്ചിയത്തെ ടിപി രക്തസാക്ഷി ദിനാചരണത്തില്‍ പ്രകാശനം ചെയ്യും. എന്‍. പ്രഭാകരന്‍, വി. ആര്‍. സുധീഷ്, വീരാന്‍ കുട്ടി, കെ.സി. ഉമേഷ് ബാബു, പവിത്രന്‍ തീക്കുനി, ശിഹാബുദ്ദീന്‍ പൊയ്തുംകടവ് എന്നിവരുള്‍പ്പെടെ 51 പേരുടേതാണ്‍ 51 സാക്ഷികളിലെ കവിതകള്‍. റിബലുകള്‍ക്ക് റെഡ്്‌സല്യൂട്ട് എന്ന ഗ്രന്ഥത്തിന്റെ രചയിതാവും എസ്എഫ്‌ഐ നേതാവുമായിരുന്ന ലിജീഷ് കുമാറാണ് പുസ്തകത്തിന്റെ
Read More →

ആറന്മുള വിമാനത്താവളവിരുദ്ധ നിലപാടില്‍ ഉറച്ചുനില്‍ക്കും: സുഗതകുമാരി

Posted on the April 29th, 2013 under Literature,Pathanamthitta

ആറന്മുള വിമാനത്താവളവിരുദ്ധ നിലപാടില്‍ ഉറച്ചുനില്‍ക്കും: സുഗതകുമാരി

നിര്‍ദിഷ്‌ട ആറന്മുള വിമാനത്താവളത്തിനെതിരേയുള്ള പോരാട്ടത്തില്‍നിന്നു പിന്നോട്ടില്ലെന്ന്‌ കവയിത്രി സുഗതകുമാരി. ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപനസമിതി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ജനകീയ കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. പദ്ധതിക്കെതിരായ സമരത്തില്‍ പങ്കെടുക്കുന്നതിന്റെ പേരില്‍ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു തനിക്കു ഭീഷണികള്‍ ഉണ്ടായതായും അതിനുമുന്നില്‍ മുട്ടുമടക്കുന്ന പാരമ്പര്യമല്ല തന്റേതെന്നും സുഗതകുമാരി പറഞ്ഞു. ടെലിഫോണിലൂടെയും ഇ മെയില്‍ വഴിയും ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. എന്നാല്‍ 35 വര്‍ഷത്തെ പരിസ്‌ഥിതി പ്രവര്‍ത്തന പാരമ്പര്യത്തില്‍ പേടിച്ച്‌ പിന്മാറിയ ചരിത്രമില്ല. പരിസ്‌ഥിതി വിഷയങ്ങളില്‍ കക്ഷിരാഷ്ര്‌ടീയത്തിനതീതമായി ഒരുമിച്ചുനിന്ന്‌ രാജ്യത്തെ രക്ഷിക്കാന്‍
Read More →

തമോവേദം വിവാദത്തിന് തിരികൊളുത്തുന്നു; സാത്താന്‍ ആരാധനയെ പ്രകീര്‍ത്തിക്കുന്ന നോവലിനെതിരെ ക്രൈസ്തവസഭ രംഗത്ത്‌

Posted on the April 26th, 2013 under Featured,Literature

തമോവേദം വിവാദത്തിന് തിരികൊളുത്തുന്നു; സാത്താന്‍ ആരാധനയെ പ്രകീര്‍ത്തിക്കുന്ന നോവലിനെതിരെ ക്രൈസ്തവസഭ രംഗത്ത്‌

സാത്താന്‍ ആരാധനയെ പ്രകീര്‍ത്തിക്കുകയും ബൈബിളിനെ ശക്തമായി വിമര്‍ശിക്കുകയും ചെയ്യുന്ന നോവല്‍ വിവാദത്തിന് തിരി കൊളുത്തുന്നു. രാജീവ് ശിവശങ്കര്‍ എഴുതിയ തമോവേദം എന്ന നോവലാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്. നോവലിനെതിരേ ക്രൈസ്തവ സഭ രംഗത്തെത്തി. നോവല്‍ പുറത്തിറങ്ങുന്നതിനുമുമ്പു തന്നെ യുവാക്കള്‍ക്കിടയിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും പുസ്തകത്തിന്റെ ചില ഭാഗങ്ങള്‍ പ്രചരിച്ചിരുന്നു. ലൈംഗിക അരാജകത്വത്തിലേക്കും ലഹരിമരുന്ന് ഉപയോഗത്തിലേക്കും യുവാക്കളെ വശീകരിക്കുന്ന കഥാസന്ദര്‍ഭങ്ങളും ഭാഷ ശൈലിയുമാണ് നോവലില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും ആരോപിക്കപ്പെടുന്നു. സാത്താന്‍ ആരാധന നടക്കുന്ന കൊച്ചിയിലെ പല കേന്ദ്രങ്ങളെപ്പറ്റിയും നോവലില്‍ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. ഇതേപ്പറ്റി
Read More →

ഇനി പൊളിറ്റിക്‌സ് മിണ്ടില്ല, സിപിഎം വിഭാഗീയത കൂച്ചുവിലങ്ങിട്ടു- എം. മുകുന്ദന്‍

Posted on the April 25th, 2013 under E-Note,Featured

ഇനി പൊളിറ്റിക്‌സ് മിണ്ടില്ല, സിപിഎം വിഭാഗീയത കൂച്ചുവിലങ്ങിട്ടു- എം. മുകുന്ദന്‍

മയ്യഴിപ്പുഴയുടെ കഥാകാരന്‍ എം. മുകുന്ദന്‍ ഒരു തീരുമാനമെടുത്തു. ഇനി രാഷ്ട്രീയം മിണ്ടില്ല. സ്വതന്ത്രമായി ഒന്നും പറയാനാവുന്നില്ല. എന്തെങ്കിലും പറഞ്ഞാല്‍ അത് ആര്‍ക്കെങ്കിലും അനുകൂലമായോ പ്രതികൂലമായോ വ്യാഖ്യാനിക്കപ്പെടുന്നു. കൊല്ലം പ്രസ്‌ക്‌ളബിന്റെ ‘മീറ്റ് ദ പ്രസില്‍’ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദങ്ങള്‍ മടുപ്പിക്കുന്നു. ഉള്ളില്‍ത്തട്ടി പറയുന്ന കാര്യങ്ങള്‍ പോലും ഗൗരമായി കാണുന്നില്ല. കേരളീയ സമൂഹത്തില്‍ എല്ലാവരും വിവാദങ്ങള്‍ ഇഷ്ടപ്പെടുന്നവരല്ല. വി.എസിനെ വിമര്‍ശിക്കുന്നത് എന്തിനാണെന്ന് ചോദിച്ച് കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്ന ചടങ്ങില്‍ ഒരു വായനക്കാരന്‍ തനിക്ക് കുറിപ്പ് തന്നു. എഴുത്തുകാരന് രാഷ്ട്രീയം
Read More →

കണക്കുകൊണ്ട് ഇന്ദ്രജാലം തീര്‍ത്ത ശകുന്തളാദേവി (84) അന്തരിച്ചു.

Posted on the April 22nd, 2013 under Literature

കണക്കുകൊണ്ട് ഇന്ദ്രജാലം തീര്‍ത്ത ശകുന്തളാദേവി (84) അന്തരിച്ചു.

കണക്കുകൊണ്ട് ഇന്ദ്രജാലം തീര്‍ത്ത ‘മനുഷ്യ കമ്പ്യൂട്ടര്‍’ എന്ന് വിശേഷണമുള്ള ശകുന്തളാദേവി (84) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഞായറാഴ്ച രാവിലെ 8.15-നായിരുന്നു അന്ത്യം. ഗണിതത്തില്‍ അപൂര്‍വമായ കഴിവ് പ്രകടിപ്പിച്ചതിന് ശകുന്തളാദേവി ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചിട്ടുണ്ട്. ജ്യോതിശ്ശാസ്ത്രത്തിലും ഇവര്‍ അഗ്രഗണ്യയായിരുന്നു. വലിയ സംഖ്യകള്‍ തമ്മില്‍ കൂട്ടാനുള്ള അപൂര്‍വ സിദ്ധി ഉണ്ടായിരുന്ന ശകുന്തളാദേവി ആറാമത്തെ വയസ്സില്‍ മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ കണക്കിലെയും ഓര്‍മശക്തിയിലെയും അഭ്യാസ പ്രകടനം നടത്തി. തുടര്‍ന്ന് എട്ടാംവയസ്സില്‍ അണ്ണാ യൂണിവേഴ്‌സിറ്റിയിലും ഇതേ പ്രകടനം ആവര്‍ത്തിച്ചു. 1980-ല്‍ ലണ്ടനില്‍ ഇംപീരിയല്‍ കോളേജിലെ
Read More →