ഇന്‍ക്യുബേറ്റര്‍
അജീഷ്ചന്ദ്രന്‍ ഒന്നാം പകല്‍ ഞാനിനി എത്ര നേരം കൂടി ഈ അടയിരിപ്പു യന്ത്രത്തില്‍ കുടുങ്ങിക്കിടക്കണം? കെട്ടിക്കിടക്കുന്ന വായുവില്‍ ശ്വാസം മുട്ടുന്നതു പോലെ. ശുദ്ധവായുവിനു വേണ്ടി ഇങ്ങനെ ശ്വാസം പിടിക്കരുതെന്നു നാലാം ലോക സിദ്ധാന്തത്തെക്കുറിച്ചു പുസ്‌കമെഴുതി ആല്‍ഫ്രഡ് വ്യൂസിന്റെ ഒരു പരിസ്ഥിതി പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ എന്റെ അമ്മയുടെ വയറ്റിലായിരിക്കുമ്പോള്‍ അച്ഛന്‍ ഉറക്കെ വായിച്ച ഒരു അധ്യായത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയതാണിത്. ശുദ്ധവായുവിനെ പോലെ തന്നെയാണത്രേ ശുദ്ധഭക്ഷണവും ശുദ്ധവെള്ളവും ശുദ്ധസൗഹൃദങ്ങളും. അമ്മയ്ക്ക് ഇതിനോടൊന്നും വാശിയുണ്ടായിരുന്നില്ല. പക്ഷേ, അച്ഛന്‍ കണിശക്കാരനാണ്.
Read More →
