Library’ Category

സ്റ്റീവ് ജോബ്‌സിന്റെ ജീവിതകഥ വരുന്നു

Posted on the April 11th, 2011 under Library

സ്റ്റീവ് ജോബ്‌സിന്റെ ജീവിതകഥ വരുന്നു

ന്യൂയോര്‍ക്ക്: ആപ്പിള്‍ സിഇഒ സ്റ്റീവ് ജോബ്‌സിന്റെ ജീവിതകഥ പുറത്തിറങ്ങുന്നു. ‘ഐ സ്റ്റീവ്: ദി ബുക്ക് ഓഫ് ജോബ്‌സ്’ (iSteve: The Book of Jobs) എന്ന പേരില്‍ വാള്‍ട്ടര്‍ ഐസക്‌സണ്‍ എഴുതുന്ന പുസ്തകം 2012ല്‍ പുറത്തിങ്ങുമെന്ന് പ്രസാധകരായ സൈമണ്‍ ആന്‍ഡ് ഷൂസ്റ്റര്‍ അറിയിച്ചു. 2009 മുതല്‍ വാള്‍ട്ടര്‍ ഐസക്‌സണ്‍ പുസ്തകത്തിന്റെ പണിയിലാണ്. ഇതിനോടകം നിരവധി തവണ അദ്ദേഹം സ്റ്റീവ് ജോബ്‌സുമായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും അഭിമുഖം നടത്തി. ആപ്പിളിലെ സഹപ്രവര്‍ത്തകര്‍, ആപ്പിളുമായി മത്സരിക്കുന്ന മറ്റു കമ്പനികളുടെ മേധാവികള്‍ എന്നിവരുമായുമൊക്കെ
Read More →

കാരൂര്‍ സോമന്റെ ‘കാട്ടുകോഴികള്‍’ കഥാസമാഹാരം പ്രകാശിപ്പിച്ചു

Posted on the March 21st, 2011 under Library

കാരൂര്‍ സോമന്റെ ‘കാട്ടുകോഴികള്‍’ കഥാസമാഹാരം പ്രകാശിപ്പിച്ചു

പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച കാരൂര്‍ സോമന്‍ ചാരുംമൂടിന്‍റെ ‘കാട്ടുകോഴികള്‍ ‘എന്ന കഥാസമാഹാരം സെക്രട്ടേറിയേറ്റില്‍ നടന്ന ചടങ്ങില്‍ മന്ത്ര ബിനോയ് വിശ്വം പ്രകാശനം ചെയ്തു. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ പി.ടി. ചാക്കോ ആദ്യ പ്രതി ഏറ്റുവാങ്ങി. പ്രഭാത് ബുക്ക് ഹൗസ് ജനറല്‍ മാനേജര്‍ ടി.ചന്ദ്രന്‍ അധ്യക്ഷനായിരുന്നു. മലയാള സാഹിത്യത്തിന്‍റെ വിഭിന്ന മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള കാരൂര്‍ സോമന്‍റെ ചെറുകഥകള്‍ ഭാഷയ്ക്ക് മുതല്‍ക്കൂട്ടാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മലയാള ഭാഷയെ സ്നേഹിക്കുന്ന ഏഴുത്തുകാരും സംഘടനകളും വിദേശരാജ്യങ്ങളിലും ഉള്ളതുകൊണ്ടാണ് പ്രവാസികള്‍ക്കിടയില്‍ നമ്മുടെ
Read More →