Celebrity’ Category

നടിയും എം.എല്‍.എയുമായ റോജയ്ക്ക് കുത്തേറ്റു

Posted on the September 16th, 2014 under Celebrity,Featured

നടിയും എം.എല്‍.എയുമായ റോജയ്ക്ക് കുത്തേറ്റു

നടിയും എം.എല്‍.എയുമായ റോജയ്ക്ക് കുത്തേറ്റു. ആന്ധ്രാപ്രദേശിലെ നാഗരി മണ്ടലത്തിലാണ് സംഭവം. നാഗരിയിലെ ക്ഷേത്രത്തില്‍ ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയ റോജയെ അജഞ്ാതന്‍ കുത്തുകയായിരുന്നു. റോജയുടെ കൈയില്‍ കുത്തേറ്റു. ക്ഷേത്രത്തിലെ ആചാരവുമായി ബന്ധപ്പെട്ട് മുന്‍ എം.എല്‍.എയും റോജയുടെ പാര്‍ട്ടിയുമായി ഉണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. ആള്‍ക്കൂട്ടത്തില്‍ നിന്ന ഒരാള്‍ നടിയെ കുത്തുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച റോജയെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്നും അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും റോജ ആവശ്യപ്പെട്ടു.

കമലഹാസന്‍ ആശുപത്രിയില്‍

Posted on the September 16th, 2014 under Celebrity,Featured

കമലഹാസന്‍ ആശുപത്രിയില്‍

kamaചലച്ചിത്ര താരം കമലഹാസനെ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലുള്ള ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. പ്രഥമ ശുശ്രൂഷകള്‍ക്കു ശേഷം അദ്ദേഹത്തെ വിട്ടയക്കുമെന്നാണ് റിപ്പോര്‍ട്ട്.

അറസ്റ്റിലായ നടി ശ്വേത ബാസു പ്രസാദിന് പിന്തുണയുമായി ദീപിക പദുക്കോണ്‍

Posted on the September 13th, 2014 under Celebrity,Featured

അറസ്റ്റിലായ നടി ശ്വേത ബാസു പ്രസാദിന് പിന്തുണയുമായി ദീപിക പദുക്കോണ്‍

 അറസ്റ്റിലായ തെന്നിന്ത്യന്‍ നടി ശ്വേത ബാസു പ്രസാദിന് പിന്തുണയുമായി ദീപിക പദുക്കോണ്‍. തന്നെത്തന്നെയും തന്റെ കുടുംബത്തെയും രക്ഷിക്കാന്‍ ഈ വഴി മാത്രമേ മുന്നിലുണ്ടായിരുന്നുള്ളുവെങ്കില്‍ ശ്വേത ചെയ്തതില്‍ യാതൊരു തെറ്റുമില്ലെന്നാണ് ദീപിക പറഞ്ഞത്. കേസിന്റെ പേരില്‍ അപകീര്‍ത്തിപ്പെടുത്തുന്നതിനു പകരം അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും സഹായം നല്കുകയുമാണ് ചെയ്യേണ്ടതെന്നും താരം പറഞ്ഞു. നേരത്തെ, സിനിമയിലെ ശ്വേതയുടെ തലതൊട്ടമ്മയായ സാക്ഷി തന്‍വാര്‍, സംവിധായകരായ കരണ്‍ ജോഹര്‍, നാഗേഷ് കുക്കുനൂര്‍, വിശാല്‍ ഭരദ്വാജ് നിര്‍മാതാവ് ഹന്‍സല്‍ മേഹ്ത എന്നിവരും ശ്വേതയ്ക്ക് പിന്തുണയറിയിച്ചിരുന്നു.

നടന്‍ പൃഥ്വിരാജ് അച്ഛനായി

Posted on the September 10th, 2014 under Celebrity,Featured

നടന്‍ പൃഥ്വിരാജ് അച്ഛനായി

നടന്‍ പൃഥ്വിരാജ് അച്ഛനായി. കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയിലായിരുന്നു പൃഥ്വിരാജ് സുപ്രിയ ദമ്പതികളുടെ പെണ്‍കുഞ്ഞിന്റെ ജനനം. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ റിലീസിനായി കാത്തിരിക്കുകയായിരുന്നെന്നു പൃഥ്വിരാജ് നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ശസ്ത്രക്രിയയിലൂടെയായിരുന്നു കുഞ്ഞിന്റെ ജനനം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. 2011 ഏപ്രില്‍ 25നായിരുന്നു പൃഥ്വിരാജിന്റെ വിവാഹം.

പൃഥ്വിരാജിനു പെണ്‍കുഞ്ഞ് പിറന്നു

Posted on the September 8th, 2014 under Celebrity,Kerala

പൃഥ്വിരാജിനു പെണ്‍കുഞ്ഞ് പിറന്നു

പൃഥ്വിരാജ്-സുപ്രിയ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ്. കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ജീവിതത്തിലെ ഏറ്റവും വലിയ റിലീസിനായി കാത്തിരിക്കുകയാണെന്നും സുപ്രിയ അമ്മയാകാന്‍ പോകുന്നെന്നും തന്റെ ഫേസ്ബുക്ക് പേജില്‍ പൃഥ്വി മുന്‍പ് കുറിച്ചിരുന്നു. 2011 ഏപ്രില്‍ 25നായിരുന്നു പൃഥ്വിരാജിന്റെ വിവാഹം. സുപ്രിയ മാധ്യമപ്രവര്‍ത്തകയാണ്. പൃഥ്വിയുടെ ഓണചിത്രം സപ്തമ.ശ്രീ. തസ്‌കരാഃ തിയറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുമ്പോഴാണ് താരത്തിനും ആരാധകര്‍ക്കും മറ്റൊരു സന്തോഷവാര്‍ത്ത കൂടി ലഭിച്ചിരിക്കുന്നത്.

മഹാബലിക്കുള്ള തുറന്ന കത്ത്….ദിലീപ്

Posted on the September 4th, 2014 under Celebrity,Featured

മഹാബലിക്കുള്ള തുറന്ന കത്ത്….ദിലീപ്

സിനിമയിലെ ചില അഭിനവ വാമനന്മാര്‍ മഹാബലിയെപ്പോലെ തന്നെയും പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തുകയാണെന്ന് ചലച്ചിത്രതാരം ദിലീപ്. മഹാബലിക്കുള്ള തുറന്ന കത്ത് എന്ന പേരില്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിലാണ് ദിലീപിന്റെ ആക്ഷേപം. തന്റെ ജനസമ്മതിയില്‍ അസൂയ പൂണ്ടവരാണ് ഇതിന് പിന്നിലെന്നും നുണപ്രചരണങ്ങള്‍ നടത്തുന്നവര്‍ തനിക്കൊരു മകളുണ്ടെന്ന കാര്യം ഓര്‍ക്കണമെന്നും ദിലീപ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മാവേലിത്തമ്പുരാനെ കൊണ്ട് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കിയ വ്യക്തിയായ തനിക്ക് മഹാബലിയുടെ ജീവിതവുമായി ഒരുപാട് സാമ്യങ്ങളുമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ദിലീപ് തുറന്ന കത്ത് തുടങ്ങുന്നത്. പ്രജകള്‍ മഹാബലിയെ ചക്രവര്‍ത്തിയാക്കിയപ്പോള്‍ സാധാരണക്കാരനായ […]

നടന്‍ സലിംകുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

Posted on the September 3rd, 2014 under Celebrity,Featured

നടന്‍ സലിംകുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

ജൂറി ചെയര്‍മാന്‍ കാണാതെയാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയിച്ചതെന്ന് കാട്ടി സിനിമാ നടന്‍ സലിംകുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മൂന്നാം നാള്‍ ഞായറാഴ്ച എന്ന സിനിമയുടെ നിര്‍മ്മാതാവാണ് സലിംകുമാര്‍. ഹര്‍ജിയിന്‍മേല്‍ കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചു.

നായകനിരയിലേക്ക് കാളിദാസനും, ഒരു പക്ക കഥൈയുമായി

Posted on the September 2nd, 2014 under Celebrity,Featured

നായകനിരയിലേക്ക് കാളിദാസനും, ഒരു പക്ക കഥൈയുമായി

തമിഴ് സിനിമയിലൂടെയാണ് നായകനിരയിലേക്ക് കാളിദാസനെത്തുന്നത്. ബാലാജി തരണീധരന്‍ സംവിധാനം ചെയ്യുന്ന ഒരു പക്ക കഥൈ എന്ന ചിത്രത്തിലാണ് കാളിദാസന്‍ നായകവേഷം ചെയ്യുന്നത്. നടുവില കൊഞ്ചം പാക്കാത കാണോം എന്ന ആദ്യ ചിത്രത്തിലൂടെ തമിഴ് പ്രേക്ഷകരുടെ മനംകവര്‍ന്ന സംവിധായകനാണ് ബാലാജി തരണീധരന്‍. ഉലകനായകന്‍ കമല്‍ഹസ്സന്‍ സിനിമയുടെ ഔദ്യോഗിക ലോഞ്ച് നിര്‍വഹിക്കും. നടുവില കൊഞ്ചം പാക്കാത കാണോത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ച പ്രേംകുമാര്‍ തന്നെയാണ് ഈ ചിത്രത്തിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തുക. ഗോവിന്ദ് മേനോന്റേതാണ് ഈണങ്ങള്‍. വാസന്‍സ് വിഷ്വല്‍ വെഞ്ച്വേഷ്‌സിന്റെ ബാനറില്‍ കെ.എസ് […]

മമ്മൂട്ടിയുടെ മൈ ട്രീ ചലഞ്ച്….

Posted on the September 1st, 2014 under Celebrity,Featured

മമ്മൂട്ടിയുടെ മൈ ട്രീ ചലഞ്ച്….

ചുട്ടു പൊള്ളുന്ന ഭൂമിക്ക് ഔഷധമേകുന്ന മരത്തൈ നട്ട് മൈ ട്രീ ചലഞ്ച് എന്ന പേരില്‍ ആരംഭിച്ച ചലഞ്ച് സൂപ്പര്‍താരം മമ്മൂട്ടി തുടക്കം കുറിച്ചു.പൊള്ളാച്ചിയിലെ ഒരു വീട്ടില്‍ നടന്ന പരിപാടിയില്‍ മാവിന്‍ തൈ നട്ടാണ് മമ്മൂട്ടി പരിപാടി ഉദ്ഘാടനം ചെയ്തത്. ബോളിവുഡ് താരം ഷാറൂഖ് ഖാന്‍, ഇളയ ദളപതി വിജയ്, തമിഴ് സൂപ്പര്‍താരം സൂര്യ എന്നിവരെയാണ് മമ്മൂട്ടി വെല്ലുവിളിച്ചത്. മരം നടാന്‍ മാത്രമല്ല, സ്വന്തമായി നട്ട തൈ സംരക്ഷിക്കാനും വെല്ലുവിളി സ്വീകരിക്കുന്നവര്‍ താല്‍പ്പര്യം കാണിക്കണമെന്ന് മമ്മൂട്ടി അഭ്യര്‍ത്ഥിച്ചു. വെല്ലുവിളി […]

ദുല്‍ഖര്‍ സല്‍മാന്റെ സ്‌കൈഡൈവിംഗ് വിത്ത് സെല്‍ഫി

Posted on the September 1st, 2014 under Celebrity

ദുല്‍ഖര്‍ സല്‍മാന്റെ സ്‌കൈഡൈവിംഗ് വിത്ത് സെല്‍ഫി

സ്‌കൈഡൈവിംഗിലൂടെയും ദുല്‍ഖര്‍ വാര്‍ത്ത സൃഷ്ടിക്കുകയാണ്. പോര്‍ച്ചുഗല്ലിലെ അല്‍വോറിലെ അല്‍ഗാര്‍വേയില്‍ സ്‌കൈഡൈവിംഗ് ചെയ്താണ് ദുല്‍ഖര്‍ സാഹസികത വീണ്ടും കാണിക്കുന്നത്. ഫേസ്ബുക്കില്‍ ഇതിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. പരിശീലകനായ ബ്രൂണോയ്‌ക്കൊപ്പമായിരുന്നു ദുല്‍ഖറിന്റെ ചാട്ടം. ഭാരമില്ലാതെ താഴേക്ക് പതിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും ആവേശകരമായ നിമിഷം എന്നു കുറിപ്പും അദ്ദേഹം ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. 12,000 അടിയില്‍നിന്നായിരുന്നു ദുല്‍ഖറിന്റെ ചാട്ടം. സെല്‍ഫി എടുത്തിരിക്കുന്നതാകട്ടെ ബ്രൂണോയാണ്. രണ്ടു ചിത്രങ്ങളാണ് ദുല്‍ഖര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ സാഹസികത മുന്‍പും വാര്‍ത്തയായിട്ടുള്ളതാണ്. ബാംഗളൂര്‍ ഡെയ്‌സില്‍ […]