നഗര ഫഌറ്റ് സംസ്‌കാരത്തിന്റെ കുടുംബ ജീവിത പശ്ചാത്തലത്തില്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള ചില യഥാര്‍ഥ സംഭവങ്ങള്‍ അടിസ്ഥാനമാക്കി നവാഗതനായ കൃഷ്ണജിത് എസ്. വിജയന്‍ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് ഫഌറ്റ് നമ്പര്‍ ഫോര്‍ ബി. കൗടില്യ ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖം അബിദ് അന്‍വര്‍ , സ്വര്‍ണ തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എറണാകുളത്ത് ചിത്രീകരണം ആരംഭിച്ച ഫഌറ്റ് നമ്പര്‍ ഫോര്‍ ബി എന്ന ചിത്രത്തില്‍ ശ്രീജിത് രവി, കലാശാല ബാബു, സുനില്‍ സുഖദ, ഇന്ദ്രന്‍സ്,
Read More →
ആദ്യാവസാനം വരെ നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഹോട്ടല്‍ കാലിഫോര്‍ണിയ തീയേറ്ററുകളിലെത്തി. ഭാഗ്യജോഡികള്‍ എന്നു വിശേഷിപ്പിക്കപ്പെടാവുന്ന അനൂപ് മേനോനും ജയസൂര്യയും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജയസൂര്യ അവതരിപ്പിക്കുന്ന എയര്‍പോര്‍ട്ട് ജിമ്മി ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന കഥാപാത്രമാണ്. ജയസൂര്യയെ സംബന്ധിച്ചിടത്തോളം പുതിയൊരു ഇമേജ് നല്‍കുന്ന കഥാപാത്രംകൂടിയാണ് എയര്‍പോര്‍ട്ട് ജിമ്മി. അല്പം നെഗറ്റീവ് ടച്ച് തോന്നാവുന്ന ഒരു കഥാപാത്രം. നോട്ട് ബുക്ക് എന്ന ചിത്രം മലയാളസിനിമയ്ക്ക് ഇതിനകം നിരവധി നായികമാരെ സംഭാവനചെയ്തു. റോമ, പാര്‍വ്വതി എന്നിവരൊക്കെ അവരിലെ പ്രധാനികളാണ്.
Read More →
രജപുത്രാ വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത് നിര്‍മിക്കുന്ന ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്നു. കോക്ക്‌ടെയില്‍ , ഈ അടുത്തകാലത്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അരുണ്‍കുമാര്‍ അരവിന്ദിന്റെ ഈ ചിത്രവും ഏറെ വ്യത്യസ്തത പുലര്‍ത്തുന്നതായിരിക്കും. ഒരു തിരക്കഥാകൃത്തെന്ന നിലയിലും ഇതിനകം ശ്രദ്ധേയനായ നടന്‍കൂടിയായ മുരളി ഗോപിയുടെ തിരക്കഥയും ഈ ചിത്രത്തെ ഏറെ ആകര്‍ഷകമാക്കുന്നു. സാമൂഹ്യജീവിതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഏതാനും കഥാപാത്രങ്ങളിലൂടെയാണ് ഈ ചിത്രത്തെ ഏകോപിപ്പിക്കുന്നത്. എസ്‌ഐ ജയന്‍ ഇതിലെ ഒരു പരുക്കന്‍ കഥാപാത്രമാണ്.
Read More →
ഭാര്യയും പെണ്‍മക്കളുമടങ്ങുന്ന കുടുംബമാണ് അശോകന്റേത്. ഹോട്ടലിലെ സെക്യൂരിറ്റിയായി ജോലി നോക്കുന്ന അയാള്‍ക്ക് ലഭിക്കുന്ന വരുമാനം ഒരു വിധം ജീവിച്ചു പോകാന്‍ മാത്രമുള്ളതായിരുന്നു. എന്നാല്‍ വളരെ ആഗ്രഹങ്ങളുള്ള മനുഷ്യനായിരുന്നു അശോകന്‍ . എന്തിനോടും അയാള്‍ക്ക് ഭ്രമമായിരുന്നു. ആരെങ്കിലും വില കൂടിയ കാറില്‍ സഞ്ചരിക്കുന്നതു കാണുമ്പോള്‍ , വില കൂടിയ വസ്ത്രം ധരിക്കുമ്പോള്‍ അശോകന് അത്തരക്കാരോട് അസൂയായിരുന്നു. ഇത്തരക്കാരെ എങ്ങനെയെങ്കിലുമൊക്കെ ദ്രോഹിക്കാനുള്ള അവസരം കിട്ടിയാല്‍ അതും അയാള്‍ പാഴാക്കാറില്ലായിരുന്നു. ഇങ്ങനെയിരിക്കേ അശോകന് കുറെ പണം യാതൊരു ജോലിയും ചെയ്യാതെ ലഭിക്കുന്ന
Read More →
ലാല്‍ ജോസും മമ്മൂട്ടിയും ഒരു ഇടവേളയ്ക്കുശേഷം ഒത്തുചേരുന്ന ‘ഇമ്മാനുവല്‍’ ഏപ്രില്‍ അഞ്ചിന് പ്ലേ ഹൗസ് റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു. ജോര്‍ജ് സെബാസ്റ്റ്യനാണ് ചിത്രം നിര്‍മിക്കുന്നത് തൊഴില്‍നഷ്ടപ്പെട്ട ഒരാളുടെ കുടുംബജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഈ ചിത്രത്തിലൂടെ പ്രതിപാദിക്കുന്നത്. ഒരു പുസ്തക പ്രസാധനശാലയിലെ ജീവനക്കാരനായ സാധാരണക്കാരന്റെ കുടുംബകഥയുമായാണ് ഇത്തവണ വിഷുവിന് ലാല്‍ ജോസും മമ്മൂട്ടിയും എത്തുന്നത് . ചിത്രം – ‘ഇമ്മാനുവല്‍: ദൈവം നമ്മോടു കൂടെ’. എറണാകുളത്തെ ഒരു പുസ്തകപ്രസാധനശാലയിലെ ജീവനക്കാരനായിരുന്നു ഇമ്മാനുവേല്‍. ഭാര്യ ആനിയും മകന്‍ രണ്ടാം ക്ലാസുകാരന്‍
Read More →
പ്രമുഖ സംവിധായകന്‍ ഹരികുമാറിന്റെ പുതിയ ചിത്രമായ ‘കാറ്റും മഴയും’ മാര്‍ച്ചില്‍ ചിത്രീകരണം തുടങ്ങും. നജീംകോയയുടെ കഥയ്ക്ക് സന്തോഷ് ഏച്ചിക്കാനമാണ് തിരക്കഥയൊരുക്കുന്നത്. ഉണ്ണി മുകുന്ദന്‍, ലാല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മീരാനന്ദനാണ് നായിക. സാല്‍റോസ മോഷന്‍ പിക്‌ചേഴ്‌സ്, ലൈന്‍ ഓഫ് കളേഴ്‌സ് എന്നിവരാണ് നിര്‍മാതാക്കള്‍. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം. കോഴിക്കോട്, തലശ്ശേരി, ഒറ്റപ്പാലം എന്നിവിടങ്ങളിലാണ് ചിത്രീകരണം.
അനൂപ്, രമേശ്, പിന്നെ രതീഷ്. കോഴിക്കോട് ടൗണ്‍ ഹാള്‍. ഉണ്ണികല്ലാടന്‍ സംവിധാനം ചെയ്ത നാടകം കാണാന്‍ ആളുകള്‍ തിങ്ങിക്കൂടി. അനൂപാണ് നാടകത്തില്‍ നായകനായി അഭിനയിക്കുന്നത്. നായികയായി ജെസ്‌നയും പ്രത്യക്ഷപ്പെടുന്നു. പ്രേക്ഷകരുടെ നിറുത്താതെയുള്ള കൈയ്യടിയോടെയാണ് നാടകം അവസാനിച്ചത്. എന്നാല്‍ നാടകം തീരും മുമ്പേ നാടകം കണ്ടുകൊണ്ടിരുന്ന രമേശ് ഹാളിനു പുറത്തിറങ്ങി. ആരെയോ കാണണമെന്ന തീരുമാനത്തോടെ സ്റ്റേജിന്റെ പുറത്തേക്കിറങ്ങി. അപ്പോഴേയ്ക്കും നാടകം അവസാനിച്ചിരുന്നു. വയനാട്ടുകാരനായ അനൂപും കോഴിക്കോട്ടുകാരനായ രമേശും തമ്മില്‍ യാതൊരു ബന്ധവുമില്ല. രണ്ടു വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ കഴിയുന്നവര്‍.
Read More →
വര്‍ഷങ്ങള്‍ക്കു മുമ്പ് കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഭാര്യ ശോശാമ്മയുടെ കൈപിടിച്ചാണ് ഉതുപ്പ് മലബാറിലെ കിഴക്കേമല എന്ന മലയോര പ്രദേശത്ത് എത്തിയത്. മണ്ണും പെണ്ണും ചതിക്കില്ലെന്ന് അയാള്‍ വിശ്വസിച്ചു. മണ്ണില്‍ പണിയെടുത്ത് പൊന്നു വിളയിച്ചു. രണ്ടു മക്കളായിരുന്നു അവര്‍ക്ക്. മൂത്തമകള്‍ റബേക്ക. സ്‌പോര്‍ട്‌സില്‍ ഏറെ തല്‍പരയായിരുന്നു അവള്‍ . ഒരു മികച്ച അത്‌ലറ്റായി റബേക്ക മാറി. മാതാപിതാക്കളും നാട്ടുകാരുമെല്ലാം അവളെ പ്രോല്‍സാഹിപ്പിച്ചു. മല്‍സരങ്ങളിലെല്ലാം അവള്‍ വിജയിച്ചു. അങ്ങനെ റബേക്ക പ്രശസ്തയായി. പുരസ്‌ക്കാരങ്ങള്‍ നിരവധി തേടിയെത്തി. അതോടെ കിഴക്കേമല എന്ന ഗ്രാമവും
Read More →
ഇതുവരെ കാണാത്ത ഒരു ഭാവത്തോടെയാണ് പൃഥ്വിരാജ് കമലിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്നത്. ഇതുവരെ കാണാത്ത ഒരു ഭാവത്തോടെയാണ് പൃഥ്വിരാജ് കമലിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്നത്. ആദ്യ മലയാളചിത്രത്തിന്റെയും ജെ.സി. ഡാനിയേലിന്റെയും സംഭവബഹുലവും ഹൃദയസ്പര്‍ശിയുമായ കഥയാണ് സെല്ലുലോയ്ഡിലൂടെ കമല്‍ പറയുന്നത്. പ്രൈം ടൈം സിനിമയുടെ ബാനറില്‍ കമല്‍, ഉബൈദ് എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തില്‍ ജെ.സി. ഡാനിയേലായി പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീനിവാസന്‍ , നെടുമുടി വേണു, സിദ്ധിഖ്, ഇര്‍ഷദ്, തമ്പി ആന്റണി, തലൈവാസല്‍ വിജയ്, ശ്രീജിത്
Read More →
മോഹന്‍ലാലിന്റെ ലോക്പാല്‍ മികച്ച രീതിയില്‍ മുന്നേറുന്നു. പ്രേക്ഷകര്‍ക്ക് ചിരിയും ചിന്തയും നല്‍കുന്ന ഒരു ചിത്രമായിട്ടാണ് ഈ ചിത്രത്തെ ജോഷി അവതരിപ്പിക്കുന്നത്. ലോക്പാല്‍ എന്ന പേര് ഇന്ന് ഇന്ത്യന്‍ സമൂഹത്തില്‍ ഏറെ ചര്‍ച്ചാവിഷയമാണ്. രാഷ്ട്രീയ പശ്ചാത്തലത്തിലൂടെയാണ് ലോക്പാല്‍ എന്ന ഈ പേരിന് ഇത്രയും വാര്‍ത്താപ്രാധാന്യം നേടിയത്. എന്നാല്‍ ഈ ചിത്രം ഒരു കള്ളനും പോലീസും കളിയാണ്. മോഹന്‍ലാല്‍ എന്ന നടന്റെ നൈസര്‍ഗികമായ ധാരാളം അഭിനയമുഹൂര്‍ത്തങ്ങള്‍ക്ക് ഈ ചിത്രം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. പ്രേക്ഷകരെ ഏറെ വശീകരിക്കുന്ന തരത്തിലുള്ള ഒരു കഥാപാത്രമാണ്
Read More →