Review’ Category

ബാവൂട്ടി പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നു

Posted on the January 11th, 2013 under Cinema,Review

ബാവൂട്ടി പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നു

വളരെയേറെ നാളുകള്‍ക്കുശേഷം ഇതാ മമ്മൂട്ടി ചിത്രമായ ബാവൂട്ടിയുടെ നാമത്തില്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നു. രഞ്ജിത് നിര്‍മ്മാണവും രചനയും നിര്‍വ്വഹിച്ച മമ്മൂട്ടി ചിത്രമാണ് ‘ബാവൂട്ടിയുടെ നാമത്തില്‍’. ഒരു വ്യാഴവട്ട കാലത്തിനു ശേഷം ജി എസ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ‘മലബാര്‍’ എന്ന പേരില്‍ മമ്മൂട്ടിരഞ്ജിത് ടീം ചെയ്യാനിരുന്ന ചിത്രമാണ് ഇപ്പോള്‍ ‘ബാവൂട്ടിയുടെ നാമത്തില്‍’ എന്ന പേരില്‍ ജി എസ് വിജയന്റെ സംവിധാനത്തില്‍ പുറത്തുവന്നിരിക്കുന്നത്. ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. രഞ്ജിത്തിന്റെ തിരക്കഥയുടെ പ്രത്യേകതയും
Read More →

ഫെയ്‌സ് ടു ഫെയ്ഫ് -ജവാന്‍ ഓഫ് വെള്ളിമലയുടെ വഴിയേ…

Posted on the December 5th, 2012 under Cinema,Review

ഫെയ്‌സ് ടു ഫെയ്ഫ് -ജവാന്‍ ഓഫ് വെള്ളിമലയുടെ വഴിയേ…

തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍ക്ക് വീണ്ടുമൊരു പരാജയമാകുന്നു ഫെയ്‌സ് ടു ഫെയ്‌സ് എന്ന ചിത്രവും. ‘രക്ഷിതാക്കള്‍ നിര്‍ബന്ധമായും മക്കളോടൊപ്പമിരുന്ന് ഈ സിനിമ കാണണം’ എന്നതാണ് ചിത്രത്തിന്റെ പരസ്യവാചകം. ജവാന്‍ ഓഫ് വെള്ളിമല പോലെതന്നെ നിരാശ സമ്മാനിക്കുകയാണ് ഫെയ്‌സ് ടു ഫെയ്‌സും. ഒരു മികച്ച തുടക്കം ലഭിക്കുകയും രണ്ടാം പകുതിയില്‍ തകര്‍ന്നടിയുകയും ചെയ്യുകയാണ് സിനിമ. രണ്ടാം പകുതിയില്‍ ഫാമിലി സെന്റിമെന്റ്‌സിന് പ്രാധാന്യം നല്‍കാനുള്ള വി എം വിനുവിന്റെ തീരുമാനമാണ് സിനിമയെ പരാജയത്തിലേക്ക് നയിക്കുന്നത്. ആദ്യപകുതി ഗംഭീരമായാണ് വി
Read More →

അയാളും ഞാനും തമ്മില്‍

Posted on the October 22nd, 2012 under Cinema,Review

അയാളും ഞാനും തമ്മില്‍

ബോബിയും സഞ്ജയും ചേര്‍ന്ന് തിരക്കഥയൊരുക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത സിനിമയാണ് ‘അയാളും ഞാനും തമ്മില്‍’. പ്രകാശ് മൂവി ടോണ്‍ എന്ന ബാനറില്‍ അഭിനേതാവുകൂടിയായ പ്രേം പ്രകാശ് ആണ് ചിത്രം നിര്‍മ്മിച്ചിരിയ്ക്കുന്നത്. പെരുവഴിയമ്പലം, കൂടെവിടെ, എന്റെ വീട് അപ്പൂന്റേം തുടങ്ങിയ ഒരുപിടി നല്ല ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള പ്രേം പ്രകാശ് പ്രശസ്ത നടന്‍ ജോസ് പ്രകാശിന്റെ സഹോദരനും തിരക്കഥാകൃത്തുക്കളായ ബോബിസഞ്ജയ് എന്നിവരുടെ പിതാവും കൂടിയാണ്. കടുത്ത ഹൃദ്രോഗബാധയുള്ള ഒരു പെണ്‍കുട്ടിയെ മാതാപിതാക്കളുടെ അനുമതിപത്രം വാങ്ങാതെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയാണ്
Read More →

തീയേറ്ററുകളില്‍ ചലനം സൃഷ്ടിക്കാതെ ജയറാമിന്റെ മാന്ത്രികന്‍ !

Posted on the October 9th, 2012 under Review

തീയേറ്ററുകളില്‍ ചലനം സൃഷ്ടിക്കാതെ ജയറാമിന്റെ മാന്ത്രികന്‍ !

അനില്‍ സംവിധാനം ചെയ്ത ജയറാം ചിത്രം ‘മാന്ത്രികന്‍’ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നു. ചിത്രം തിയേറ്ററുകളില്‍ ചലനം സൃഷ്ടിക്കാതെ കടന്നുപോകുന്ന ലക്ഷണമാണ്. അനില്‍ തന്നെ മുമ്പൊരുക്കിയ ഹൊറര്‍ചിത്രമായ ‘പകല്‍പ്പൂര’ത്തിന്റെ പിന്നാലെപോകാന്‍ ഈ സിനിമയ്ക്ക് കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ചിത്രം കണ്ടിരിക്കുമ്പോള്‍ പകല്‍പ്പൂരം, പട്ടാഭിഷേകം, അരമനവീടും അഞ്ഞൂറേക്കറും തുടങ്ങി ഒട്ടേറെ അനില്‍ -ബാബു ചിത്രങ്ങള്‍ ഓര്‍മ്മവരുന്നു. രാജന്‍ കിരിയത്താണ് ചിത്രത്തിന്റെ തിരക്കഥ. ഒരു പെണ്‍കുട്ടിയെ കൊട്ടാരത്തിലെ തമ്പുരാക്കന്‍മാര്‍ ചുട്ടുകൊല്ലുന്നു. കാര്യമെന്താ? തമ്പുരാന്‍ചെക്കനെ പ്രണയിച്ചതുതന്നെ. മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള ഒട്ടുമിക്ക ഹൊറര്‍ മൂവികളിലും ഇങ്ങനെയൊരു പഴഞ്ചന്‍ കഥ
Read More →

ബാങ്കിംഗ് അവേഴ്സ് 10 ടു 4 -ത്രില്ലടിപ്പിക്കാത്ത ഒരു ത്രില്ലര്‍

Posted on the October 6th, 2012 under Review

ബാങ്കിംഗ് അവേഴ്സ് 10 ടു 4 -ത്രില്ലടിപ്പിക്കാത്ത ഒരു ത്രില്ലര്‍

സസ്പെന്‍സ് ത്രില്ലറുകളുടെ മാസ്റ്ററാണ് കെ മധു. സി ബി ഐ സീരീസ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചവയാണ്. സൂപ്പര്‍താരങ്ങളെ ഒഴിവാക്കി യുവതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരു ന്യൂ ജനറേഷന്‍ സസ്പെന്‍സ് ത്രില്ലര്‍ ഒരുക്കിയിരിക്കുകയാണ് കെ മധു – പടത്തിന് പേര് ‘ബാങ്കിംഗ് അവേഴ്സ് 10 ടു 4’. എന്നാല്‍ ‘ത്രില്ലടിപ്പിക്കാത്ത ഒരു ത്രില്ലര്‍’ എന്നാണ് ചിത്രത്തേക്കുറിച്ചുള്ള വിലയിരുത്തല്‍. ഒരു മികച്ച പ്ലോട്ട് ഉണ്ടായിട്ടും അത് പ്രേക്ഷകര്‍ക്ക് ബോറടിക്കാത്ത രീതിയില്‍ അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടില്ല. ദുര്‍ബലമായ തിരക്കഥ
Read More →

‘ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ’ പൂര്‍ണമായും ഒരു എന്‍റര്‍ടെയ്നറാണ്

Posted on the October 2nd, 2012 under Review

‘ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ’ പൂര്‍ണമായും ഒരു എന്‍റര്‍ടെയ്നറാണ്

ഫോര്‍ ഫ്രണ്ട്സ്, കുഞ്ഞളിയന്‍ എന്നീ പരാജയ സിനിമകള്‍ക്ക് ശേഷം സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ‘ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ’ പ്രേക്ഷകരെ ചിരിപ്പിക്കുന്നു. കഴിഞ്ഞ സിനിമകളില്‍ നഷ്ടപ്പെട്ടുപോയ താളം വീണ്ടെടുക്കാന്‍ സജിക്ക് കഴിഞ്ഞിരിക്കുന്നു. ‘ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ’ പൂര്‍ണമായും ഒരു എന്‍റര്‍ടെയ്നറാണ്. പല തോതുകള്‍ വച്ച് അളക്കുമ്പോള്‍ കൃത്യമായ പാകമില്ലെന്ന് മനസിലാകുമെങ്കിലും ചിത്രം പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. ഹാപ്പി ഹസ്ബന്‍ഡ്സ് പോലെ തന്നെ വീണ്ടും ഒരു ചിത്രം ഒരുക്കിയിരിക്കുകയാണ് സംവിധായകന്‍. അതേ കഥ തന്നെ. എന്നാല്‍ അധികം ബോറടിപ്പിക്കാത്ത മുഹൂര്‍ത്തങ്ങളിലൂടെ
Read More →

തുന്നല്‍ക്കാരന്‍ സംവിധായകനായില്‍ ഇങ്ങനെയിരിക്കും, സരോജ്കുമാറിനു പറ്റിയ പറ്റ്

Posted on the February 8th, 2012 under Gossip,Review

തുന്നല്‍ക്കാരന്‍ സംവിധായകനായില്‍ ഇങ്ങനെയിരിക്കും, സരോജ്കുമാറിനു പറ്റിയ പറ്റ്

വര്‍ഷം 1995. കേരള സംസ്ഥാന ഫിലിം അവാര്‍ഡ് വേദി. മികച്ച കോസ്റ്റിയൂം ഡിസൈനര്‍ക്കുള്ള അവാര്‍ഡ് സജിന്‍ രാഘവന്. ചിത്രം കാലാപാനി. ഈ സജിന്‍ രാഘവനെ നിങ്ങളറിയും. 17 വര്‍ഷങ്ങള്‍ക്കു ശേഷം ഇദ്ദേഹത്തിന് ഒരു സിനിമ സംവിധാനം ചെയ്യാനുള്ള അവസരം ഒത്തു വന്നു. ചിത്രം പത്മശ്രീ. ഡോ. സരോജ്കുമാര്‍ . ഈ ചിത്രത്തില്‍ സംവിധായകന്‍ യാതൊന്നും ചെയ്തില്ലെന്നും സിനിമയെക്കുറിച്ചോ ഷോട്ടിനെക്കുറിച്ച് ഇദ്ദേഹത്തിന് യാതൊരു വിവരവുമില്ലെന്ന് നിര്‍മ്മാതാവ് വൈശാഖ് രാജന്‍ പരസ്യമായി മാധ്യമങ്ങളോടു പറഞ്ഞപ്പോള്‍ കേരള ചലച്ചിത്ര വേദി ഞെട്ടി.
Read More →

സ്പാനിഷ് മസാലയ്ക്ക് രുചിയേറുന്നു

Posted on the January 22nd, 2012 under New Film,Review

സ്പാനിഷ് മസാലയ്ക്ക് രുചിയേറുന്നു

സ്‌പെയിന്റെ ദൃശ്യഭംഗി മലയാളത്തില്‍ ആദ്യമായി അവതരിപ്പിക്കുന്നു സ്പാനിഷ് മസാലയ്ക്ക് രുചിയേറുന്നു. ദിലീപിന്റെ ഈ ചിത്രം വിജയമാകുമെന്നുറപ്പായി. ഒരു മ്യൂസിക്കല്‍ ലവ് സ്റ്റോറിയാണ് സ്പാനിഷ് മസാല. ഇരുരാജ്യങ്ങളില്‍ നിന്നുമുള്ളവരാണ് കഥാപാത്രങ്ങള്‍. അവരുടെ പ്രണയംവും അതുണ്ടാക്കുന്ന സംഭവ വികാസങ്ങളും രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തില്‍. ബെന്നി പി.നായരമ്പലത്തിന്റേതാണ് തിരക്കഥ. ചാന്തുപൊട്ടിന്റെ വിജയത്തിനു ശേഷം ലാല്‍ജോസ്, ദിലീപ്, ബെന്നി പി.നായരമ്പലം എന്നിവര്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണ് സ്പാനിഷ് മസാല. ചാര്‍ളി നാട്ടിലെ അറിയപ്പെടുന്ന കലാകാരനാണ്. എന്നാല്‍ കലാപ്രവര്‍ത്തനം കൊണ്ട് ജീവിതം മുമ്പോട്ടു
Read More →

സ്‌നേഹവീട്ടിലെ ദുഃഖം

Posted on the October 24th, 2011 under Review

സ്‌നേഹവീട്ടിലെ ദുഃഖം

സത്യന്‍ അന്തിക്കാട് എത്രത്തോളം മികച്ച ഒരു സംവിധായകനാണോ അത്രത്തോളം മോശം ഒരു തിരക്കഥാകൃത്തും കൂടിയാണ് എന്ന് കഥ തുടരുന്നു എന്ന ചിത്രം വെളിവാക്കിയിരുന്നു. ആ ഗണത്തില്‍ സ്‌നേഹവീട് ഇപ്പോള്‍ ദുരന്തമാവുന്നു. സ്വന്തം തിരക്കഥയില്‍ അദ്ദേഹം സംവിധാനം ചെയ്ത സിനിമകളുടെ അവസ്ഥകള്‍ പരിശോധിച്ചാല്‍ മനസ്സിലാകുന്ന ഒരു വസ്തുതയാണിത്. മലയാളത്തിലെ മികച്ച സംവിധായകന്‍ എന്ന പേരില്‍ അദ്ദേഹം ഇപ്പോള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ഈ ന്യൂനത അദ്ദേഹത്തിന് പരിഹരിക്കാന്‍ കഴിയാത്ത ഒരു വിജയമായി മാറിക്കഴിഞ്ഞിരിക്കുന്നു. സ്‌നേഹവീട്’ ഈ സത്യം വിളിച്ചോതുന്ന ഒരു
Read More →

പ്രണയം സിനിമാറ്റിക്കാവുന്നില്ല, ഏച്ചു കെട്ടിയാല്‍ മുഴച്ചു നില്‍ക്കും

Posted on the September 3rd, 2011 under Review

പ്രണയം സിനിമാറ്റിക്കാവുന്നില്ല, ഏച്ചു കെട്ടിയാല്‍ മുഴച്ചു നില്‍ക്കും

മോഹന്‍ലാല്‍ സഹനടനായി മാറുന്ന പ്രണയം എന്ന ബ്ലെസ്സി ചിത്രത്തിന്റെ പ്രമേയം വാര്‍ധക്യത്തിലുണ്ടാവുന്ന പ്രണയമാണ്. കഥാ തന്തു അത്ര ഫ്രഷ് അല്ലെങ്കിലും ഇതില്‍ ഒരു ഡിസിപ്ലിനുള്ള കഥയുണ്ട്. പക്ഷേ, അതു സിനിമയാകുന്നില്ല. പഴയ ന്യൂസ് റീല്‍ പോലെയുള്ള അനുഭവം ഉണ്ടാകുന്നുണ്ടെങ്കില്‍ അതു നിങ്ങളുടെ ആസ്വാദനക്ഷമതയുടെ പ്രശ്‌നമാണ്. (ഇതു പുതിയ ഒരു പരിപാടിയാണ്) മോഹന്‍ലാല്‍ എന്ന നടനു പറ്റിയ ഒരു വേഷമായിരുന്നോ ഇതെന്നു സംശയിച്ചു പോയാല്‍ ലാലിന്റെ ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറിക്കായുള്ള കടിപിടിയാണെന്നും കരുതരുത്. ജയപ്രദയെയും അനുപംഖേറിനെയും മത്സരിച്ചു അഭിനയിപ്പിക്കുന്നിടത്ത്
Read More →