സ്പോണ്‍സറുടെ അനുമതിയില്ലാതെ സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് തൊഴിലാളികള്‍ക്ക് അവസരം നല്‍കിയത് പഴയ സ്പോണ്‍സറുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്തിയാണെന്ന് തൊഴില്‍ മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി അഹ്മദ് അല്‍ ഹുമൈദാന്‍ അറിയിച്ചു. ഇളവുകാലം തുടങ്ങിയ ഏപ്രില്‍ ആറിനു മുമ്പ് ഹുറൂബില്‍ പെടുകയോ ഇഖാമ, വര്‍ക്ക് പെര്‍മിറ്റ് കാലാവധി അവസാനിക്കുകയോ ചെയ്ത തൊഴിലാളികള്‍ക്കാണ് സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് പഴയ സ്പോണ്‍സറുടെ അനുമതി ആവശ്യമില്ളെന്ന് ഇളവ്കാല ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് മന്ത്രാലയം ഇറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്. സ്പോണ്‍സര്‍ഷിപ്പ് മാറുന്നതോടെ പഴയ സ്പോണ്‍സറുമായുള്ള കരാറടക്കമുള്ള സകല ബന്ധങ്ങളും സാധാരണ നിലയില്‍
Read More →
രണ്ടുനാളത്തെ സന്ദര്‍ശനത്തിനായി ജര്‍മനിയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്ക് തലസ്ഥാനമായ ബര്‍ലിനില്‍ ഊഷ്മള സ്വീകരണം നല്‍കി. അമേരിക്കന്‍ എയര്‍ഫോഴ്‌സ് ഒന്നാം നമ്പര്‍ വിമാനത്തില്‍ ജൂണ്‍ 18 ചൊവ്വാഴ്ച വൈകിട്ട് പ്രാദേശിക സമയം 8.30 ബര്‍ലിന്‍ ടേഗല്‍ വിമാനത്താവളത്തിലെത്തിയ ഒബാമയെ ജര്‍മന്‍ വിദേശകാര്യമന്ത്രി ഡോ.ഗിഡോ വെസ്റ്റര്‍വെല്ലെ, മുതിര്‍ന്ന കാബിനറ്റ് സെക്രട്ടറിമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഒബാമയ്‌ക്കൊപ്പം ഭാര്യയും ഫസ്റ്റ് ലേഡിയുമായ മിഷലെ, മക്കളായ മാലിയ, സാഷാ എന്നിവരും ബര്‍ലിനില്‍ എത്തിയിട്ടുണ്ട്. ജൂണ്‍ 19 ബുധനാഴ്ച തിരക്കിട്ട പരിപാടികളാണ് ഒബാമയ്ക്കുള്ളത്.
Read More →
ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നായര്‍ ബെനവലെന്റ് അസോസിയേഷന്‍ (എന്‍ബിഎ) യുടെ 2013-14 വര്‍ഷത്തേക്കുള്ള പുതിയ ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളെ തിരഞ്ഞെടുത്തു. മുന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ഡോ. അശോക് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ന്യൂയോര്‍ക്കിലെ എന്‍ബിഎ സെന്ററില്‍ കൂടിയ യോഗത്തില്‍ എന്‍ബിഎ പ്രസിഡന്റ് വനജാ നായര്‍ സന്നിഹിതയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയതിനു ശേഷം അദ്ദേഹം സന്നിഹിതരായിരുന്ന എല്ലാ എന്‍ബിഎ അംഗങ്ങള്‍ക്കും നന്ദി പറഞ്ഞു. 201314 വര്‍ഷത്തെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനായി വിജയകുമാര്‍ നായരെ ഏകകണ്ഠമായി
Read More →
തിങ്കളാഴ്ച ഓസ്‌ട്രേലയയിലെ പെര്‍ത്തില്‍ അപകടത്തില്‍ മരിച്ച മലയാളി ബാലന്റെ അവയവങ്ങള്‍ മാതാപിതാക്കള്‍ ദാനം ചെയ്തു. സ്‌കൂളിലേക്കു പോകും വഴി സൈക്കിളില്‍ കാറിടിച്ചു മരിച്ച ഡോറന്‍ പ്രിന്‍സിന്റെ (11) കണ്ണും ഹൃദയവുമാണ് ദാനം ചെയ്തത്. ഓസ്‌ട്രേലയയില്‍ത്തന്നെയാണ് അവയവങ്ങള്‍ ദാനം ചെയ്തത്. മകന്‍ മരിച്ചെങ്കിലും അവന്റെ ഹൃദയം തുടര്‍ന്നും സ്പന്ദിക്കണമെന്ന ആഗ്രഹമാണ് ഇത്തരമൊരു നടപടിക്കു പ്രേരിപ്പിച്ചതെന്ന് ഡോറന്റെ അച്ഛന്‍ കോട്ടയം പാറമ്പുഴ കാളിച്ചിറയില്‍ പ്രിന്‍സ് പറഞ്ഞു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ചയോടെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള ശ്രമമാണ് കുടുംബം നടത്തുന്നത്.
Read More →
ഇന്ത്യന്‍ യാത്രക്കാര്‍ക്കായി ബ്രിട്ടീഷ് ഭരണകൂടം പുതിയ വിസാസമ്പ്രദായം ഏര്‍പ്പെടുത്തുന്നു. ഇന്ത്യയുമായുള്ള സൗഹാര്‍ദാന്തരീക്ഷം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ബ്രിട്ടീഷ് വൃത്തങ്ങള്‍ പറഞ്ഞു. ഇതനുസരിച്ച് അടിയന്തര ആവശ്യങ്ങള്‍ക്കും മറ്റുമായി ഇന്ത്യന്‍ സ്വദേശികളായ യാത്രികര്‍ക്കു ബ്രിട്ടനിലേക്ക് യാത്രാനുമതി നല്‍കുമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈകമ്മീഷണര്‍ ജെയിംസ് ബെവാന്‍ പറഞ്ഞു. ദ്വിദിന സന്ദര്‍ശനത്തിനായി കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു.കാലതാമസം പൂര്‍ണമായും ഒഴിവാക്കി അപേക്ഷിച്ച അതതു ദിവസങ്ങളില്‍ തന്നെ വിസ ലഭ്യമാക്കുന്നതാണ് പുതിയ പദ്ധതി.
Read More →
മൃഗങ്ങളുടെയും പക്ഷികളുടെയും ജീവിത രീതികള്‍ അടുത്തറിയാന്‍ ആഫ്രിക്കന്‍ സഫാരി മാതൃകയില്‍ ദുബൈ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ദുബൈ സഫാരി ഒരുങ്ങുന്നു. അവീര്‍ റോഡിലെ അല്‍ വര്‍ഖ അഞ്ചില്‍ നിര്‍മാണം പുരോഗമിക്കുന്ന പദ്ധതിയുടെ ചെലവ് 150 ദശലക്ഷം ദിര്‍ഹമാണ്. 396 ഹെക്ടര്‍ സ്ഥലത്ത് നിര്‍മിക്കുന്ന ദുബൈ സഫാരി 2014 അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഇതോടെ നിലവിലെ ദുബൈ മൃഗശാലയില്‍ നിന്ന് മൃഗങ്ങളെയും പക്ഷികളെയും ഇങ്ങോട്ട് മാറ്റും. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൃഗങ്ങളെയും പക്ഷികളെയും ദുബൈ സഫാരിയിലെത്തിക്കും. അറേബ്യന്‍ വില്ലേജ്,
Read More →
ഏപ്രില്‍ 10-നു ലാസ് വേഗസില്‍ തലയ്ക് അടിയേറ്റു കൊല്ലപ്പെട്ട ഏബ്രഹാം മത്യൂസിന്റെ കൊലയളികളെ ലാസ്‌വേഗസ്, നോര്‍ത് ലാസ് വേഗസ് പോലീസും എഫ്ബിഐയും ചേര്‍ന്ന് കസ്റ്റസ്റ്റഡിയില്‍ എടുത്തു. ദൃക്‌സാക്ഷിയില്‍ നിന്നും കിട്ടിയ വിവരം അനുസരിച്ച് രണ്ടു പേര്‍ ചേര്‍ന്നാണു ഏബ്രഹാം മാത്യൂസിനെ ഇഷ്ടിക ഉപയോഗിച്ച് തലയ്ക് അടിച്ചു കൊന്നത്. പ്രതികളിലൊരാളായ ടിനി എന്ന് അറിയപ്പെടുന്ന ജോനാതന്‍ ആന്തണി റെയിസിനെ ജൂണ്‍ 13ന് (വ്യാഴം) പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കൂട്ടു പ്രതിയായ നൈറ്റ് ഔള്‍ എന്നറിയപ്പെടുന്ന എറിക് ഷോണ്‍ ഒറൂണയ്കു
Read More →
ബ്രിട്ടനിലെ ദേശീയ ദിനപത്രമായ ദി ഇന്‍ഡിപ്പെന്‍ഡന്റിന്റെ എഡിറ്ററായി ഇന്ത്യന്‍ വംശജനായ അമോല്‍ രാജനെ നിയമിതനായി. പത്രത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വെള്ളക്കാരനല്ലാത്ത ഒരാള്‍ എഡിറ്റര്‍ സ്ഥാനത്തെത്തുന്നത്. കൊല്‍ക്കത്തയില്‍ ജനിച്ച അമോല്‍ രാജന്റെ മാതാപിതാക്കള്‍ മൂന്ന് വയസ്സ് പ്രായമുള്ളപ്പോള്‍ തന്നെ ലണ്ടനിലേക്ക് കുടിയേറി. ടൂട്ടിങ്, സൗത്ത് ലണ്ടന്‍ എന്നിവിടങ്ങളിലായി പഠനത്തിന് ശേഷം ബിരുദ പഠനവും പൂര്‍ത്തിയാക്കി ഇവനിങ് സ്റ്റാന്‍ഡാര്‍ഡ്, ചാനല്‍ 5 എന്നീ മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്ത ശേഷമാണ് ഇന്‍ഡിപ്പെന്‍ഡന്റിലെത്തുന്നത്. ക്രിസ് ബ്ലാക്‌ഹേര്‍സ്റ്റിന്റെ പിന്‍ഗാമിയായി 29 കാരനായ അമോല്‍ രാജന്‍
Read More →
അല്‍ഐന്‍െറ വ്യവസായ മേഖലയായ ശരീക്കാത്തില്‍ വന്‍ തീപിടിത്തം. ശരീക്കാത്ത് മുനിസിപ്പാലിറ്റി ക്യാമ്പിന് സമീപമുള്ള മൂന്ന് വെയര്‍ഹൗസുകള്‍ കത്തിനശിച്ചു. ഫര്‍ണിച്ചര്‍, അലൂമിനിയം, കോണ്‍ട്രാക്റ്റിങ് കമ്പനികളുടെ വെയര്‍ഹൗസുകളാണ് കത്തിനശിച്ചത്. ഇതിലുണ്ടായിരുന്ന സാധനങ്ങള്‍ പൂര്‍ണമായും ചാരമായിട്ടുണ്ട്. മണിക്കൂറുകളെടുത്താണ് സിവില്‍ ഡിഫന്‍സ് തീ നിയന്ത്രണ വിധേയമാക്കിയത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. തീകെടുത്തുന്നതിനിടെ ശ്വാസ തടസ്സം അനുഭവപ്പെട്ട സിവില്‍ ഡിഫന്‍സ് ജീവനക്കാരനെ അല്‍ഐന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു തീപിടിത്തം. ഓപറേഷന്‍സ് റൂമില്‍ 2.48ന് വിവരം ലഭിച്ചയുടന്‍ സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍
Read More →
കനത്ത മഴയിലൂടെയാണ് ജര്‍മനി കഴിഞ്ഞ ആഴ്ച കടന്നുപോയത്. വെള്ളപ്പൊക്കത്തിന് ആശ്വാസമായിത്തുടങ്ങി. മഴ ഒരാഴ്ച കൂടി തുടരുമെങ്കിലും ശക്തി കുറഞ്ഞു വരികയാണ്. എന്നാല്‍, മഴ കഴിയുന്നതോടെ കടുത്ത ചൂടായിരിക്കും രാജ്യത്ത് അനുഭവപ്പെടാന്‍ പോകുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. ചിലയിടങ്ങളില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെ പകല്‍ താപനില ഉയരുമെന്നാണ് കരുതുന്നത്.അതുകൊണ്ടുതന്നെ ജര്‍മന്‍കാര്‍ സഹാറാ ചൂടെന്നു താപനിലയെ നാമകരണം ചെയ്തു. വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിക്കു മുകളിലെത്തും. തിങ്കളാഴ്ച മുതല്‍ മുപ്പതിനു മുകളിലേക്കു പ്രതീക്ഷിക്കാമെന്നും ചൂണ്ടിക്കാണിക്കുന്നു. ആഫ്രിക്കയില്‍നിന്ന് വീശുന്ന
Read More →