ഒക്‌ലഹോമയിലെ മൂര്‍ നഗരത്തെ തകര്‍ത്തെറിഞ്ഞ ചുഴലിക്കാറ്റ് വടക്കു കിഴക്കന്‍ ദിശയിലേക്കു നീങ്ങുന്നു. മണിക്കൂറില്‍ 346 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയടിക്കുന്നത്. ഒക്‌ലഹോമയുടെ വടക്കു കിഴക്കന്‍ പ്രദേശങ്ങളായ ജൊപ്ലിന്‍, മിസൗറി മേഖലകളില്‍ ടൊര്‍ണാഡൊ മുന്നറിയിപ്പ് നല്‍കിയതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. ജൊപ്ലിന്‍ നഗരത്തെ തകര്‍ത്തെറിഞ്ഞ ചുഴലിക്കാറ്റിന്റെ രണ്ടാം വാര്‍ഷിക ദിനത്തിലാണ് വീണ്ടും ടൊര്‍ണാഡൊ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഭരണകൂടവും തികഞ്ഞ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഒക്‌ലഹോമയിലെ മൂര്‍ നഗരത്തില്‍ കഴിഞ്ഞ ദിവസം വീശിയടിച്ച കാറ്റ് 32 കിലോമീറ്റര്‍ പ്രദേശത്തായി 40 മിനിറ്റ് താണ്ഡവമാടി.
Read More →
അമേരിക്കയിലെ ഒക്‌ലഹോമ നഗരത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 91 ആയി. 40 മൃതദേഹങ്ങള്‍കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. മരിച്ചവരില്‍ 20 പേര്‍ കുട്ടികളാണ്. തകര്‍ന്ന സ്‌കൂളുകള്‍ അടക്കമുള്ളവയുടെ അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍നിന്നാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരണസംഖ്യ ഇനിയും ഉരയാനിടയുണ്ട്. ചുഴലിക്കാറ്റില്‍ തകര്‍ന്ന പ്ലാസ ടവര്‍ എലമെന്ററി സ്‌കൂളിന്റെ അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍നിന്ന് കുട്ടികള്‍ അടക്കം ഒന്‍പതുപേരെ രക്ഷപെടുത്തിയതായി ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികളുടെ രക്ഷിതാക്കള്‍ തകര്‍ന്ന സ്‌കൂളിന് സമീപം തടിച്ചുകൂടിയിട്ടുണ്ട്. ഒക്‌ലഹോമയിലെ ബ്രയര്‍വുഡ് എലമെന്ററി സ്‌കൂളും
Read More →
അമേരിക്കയിലെ ഒക്‌ലഹോമ നഗരത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ ഏഴ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം 51 പേര്‍ കൊല്ലപ്പെട്ടു. 70 കുട്ടികള്‍ അടക്കം 120 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. നഗരത്തിലെ പ്ലാസ ടവര്‍ എലമെന്ററി സ്‌കൂള്‍ പൂര്‍ണ്ണമായും തകര്‍ന്നു. തകര്‍ന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ രാത്രിവൈകിയും രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്. മണിക്കൂറില്‍ 200 മൈല്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് വീശിയതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഒക്‌ലഹോമ ഗവര്‍ണര്‍ മേരി ഫാളിനെ ഫോണില്‍ ബന്ധപ്പെട്ട് എല്ലാ സഹായവും
Read More →
ചുഴലിക്കാറ്റില്‍ മൂന്ന് മധ്യ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക നാശനഷ്ടം. കന്‍സാസ്, ഒക്‌ലഹോമ, ലോവ സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. ഒക്‌ലഹോമയില്‍ ഒരാള്‍ മരിച്ചുവെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റുവെന്നും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. മരങ്ങള്‍ കടപുഴകി. നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെട്ടു. ഒക്‌ലഹോമയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഷോനീ നഗരത്തിലെ മൊബൈല്‍ ഹോംപാര്‍ക്ക് ചുഴലിക്കാറ്റില്‍ പൂര്‍ണ്ണമായും തകര്‍ന്നു. അപകടകരമായ ചുഴലി കന്‍സാസിനെ ലക്ഷ്യമാക്കി നീങ്ങുന്നുണ്ടെന്ന് നാഷണല്‍ വെതര്‍ സര്‍വീസ്
Read More →
വ്യാജവിസയില്‍ ഇന്ത്യയില്‍ നിന്ന് ആളുകളെ അമേരിക്കയിലേക്ക് കടത്തിയ കേസില്‍ ഇന്ത്യാക്കാരന് ടെക്‌സസ് കോടതി മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ചു. കൗശിക്ക് ജയന്തിഭായ് ഥക്കര്‍ (33) എന്ന ഇന്ത്യാക്കാരനാണ് ശിക്ഷിക്കപ്പെട്ടത്. ഇയാള്‍ക്കൊപ്പം ബ്രസീലുകാരനായ ഫാബിയാനോ അഗസ്‌റ്റോ അമോറിനെയും മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് നിരവധി ഇന്ത്യാക്കാരെ അമേരിക്കയിലേക്ക് അനധികൃതമായി കടത്തി. 60,000 ഡോളറാണ് ഓരോരുത്തരിലും നിന്ന് ഇവര്‍ ഈടാക്കിയത്. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അമേരിക്കയില്‍ ഒളിച്ചുതാമസിക്കുന്ന ഇന്ത്യാക്കാര്‍ക്ക് വേണ്ടിയുള്ള തിരച്ചിലും പൊലീസ് ശക്തമാക്കി.
അമേരിക്കയിലെ മൃഗശാലയിലെ കുരങ്ങിനെ അടിച്ചു കൊലപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ഒരു വര്‍ഷം തടവിനു വിധിച്ചു. 22-കാരനായ ജയിംസ് വാട്കിന്‍സാണ് അറസ്റ്റിലായത്. പടിഞ്ഞാറന്‍ ഇഡാഹോയിലെ ബോയിസ് മൃഗശാലയിലാണ് സംഭവം. മൃഗശാലയില്‍ അതിക്രമിച്ചു കയറിയ വാട്കിന്‍സ് അപൂര്‍വയിനത്തില്‍ പെട്ട പറ്റാസ് കുരങ്ങിനെ മൃഗീയമായി അടിച്ചുകൊലപ്പെടുത്തിയെന്നാണ് കേസ്. കോടതിയില്‍ വിശദീകരണം നല്കിയ വാട്കിന്‍സ് തന്റെ പ്രവൃത്തിയില്‍ ഖേദം പ്രകടിപ്പിച്ചു.
ഇന്ത്യാക്കാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന ഓസ്‌ട്രേലിയക്കാരന് 45 വര്‍ഷം തടവുശിക്ഷ. ശിക്ഷാകാലാവധിയിലെ ആദ്യത്തെ മുപ്പത് വര്‍ഷം പരോളില്ലാതെ അനുഭവിക്കണം എന്നും ഓസ്‌ട്രേലിയന്‍ കോടതി വിധിച്ചു. ഓസ്‌ട്രേലിയയില്‍ ഉപരിപഠനാര്‍ത്ഥം എത്തിയ തൊഷാ താക്കര്‍ (24) എന്ന യുവതിയെയാണ് സ്റ്റാനി റെഗിനാള്‍ഡ് (24) മൃഗീയമായി പീഡിപ്പിച്ച് കൊന്ന് സ്യൂട്ട്‌ക്കേസിലാക്കി കനാലില്‍ തള്ളിയത്. 2011 മാര്‍ച്ച് 21 നാണ് സംഭവം അരങ്ങേറിയത്. ഇരുവരും കമിതാക്കളായിരുന്നു. സിഡ്‌നിയിലെ എഡ്വിന്‍ സ്ട്രീറ്റിലെ അടുത്തടുത്തുള്ള ഫ്ലാറ്റുകളിലാണ് ഇരുവരും താമസിച്ചിരുന്നത്. മാര്‍ച്ച് 21-ന് തൊഷയുടെ കൂടെ താമസിച്ചിരുന്ന
Read More →
വടക്കന്‍ ടെക്‌സാസിന്റെ വിവിധ മേഖലകളില്‍ ഉണ്ടായ ചുഴലികൊടുങ്കാറ്റില്‍ ആറുപേര്‍ മരിച്ചതായി അധികൃതര്‍ പറഞ്ഞു. നിരവധി പേര്‍ക്കു പരിക്കേറ്റു. നൂറോളം കെട്ടിടങ്ങള്‍ തകര്‍ന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഗ്രാന്‍ബറി നഗരത്തിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ചുഴലികൊടുങ്കാറ്റ് ഉണ്ടാകുമെന്ന് നാഷണല്‍ വെതര്‍ സര്‍വീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി അധികൃതര്‍ പറഞ്ഞു. പ്രതിരോധ നടപടികള്‍ സ്വീകരിച്ചതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ പറഞ്ഞു. ദുരിതബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ബുധനാഴ്ചയാണ് ചുഴലികൊടുങ്കാറ്റ് ഉണ്ടായത്. ലക്ഷകണക്കിനു ഡോളറിന്റെ
Read More →
ന്യൂ ജഴ്‌സിയില്‍ നാലു വയസുകാരന്റെ കൈയ്യിലിരുന്ന തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടി അയല്‍വാസിയായ ആറു വയസുകാരി മരിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാലു വയസുകാരന്റെ പിതാവ് ആന്റണി സെനാത്തോര്‍ എന്ന 33 കാരനാണ് പിടിയിലായത്. തിര നിറച്ച തോക്ക് അശ്രദ്ധയോടെ കൈകാര്യം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ കൈകളിലെത്തിച്ചതിനും കുട്ടികളുടെ ക്ഷേമം അപകടത്തിലാക്കിയതിനുമുള്‍പ്പെടെ ഇയാള്‍ക്കെതിരേ ആറു കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഏപ്രില്‍ എട്ടിനായിരുന്നു സെനാത്തോറിന്റെ അറസ്റ്റിലേക്ക് നയിച്ച സംഭവമുണ്ടായത്. വീടിനകത്ത് കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന 22 കാലിബര്‍
Read More →
യുഎസിലെ ന്യൂ ഓര്‍ലിയന്‍സ് നഗരത്തില്‍ മാതൃദിന പരേഡിനിടെയുണ്ടായ വെടിവയ്പിനു പിന്നിലെ പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. കേസില്‍ പ്രതിയെന്നു സംശയിക്കുന്ന 19-കാരനായ ആകിയന്‍ സ്‌കോട്ടിനെ പോലീസ് തെരയുകയാണ്. നിയമവിരുദ്ധമായി ആയുധങ്ങള്‍ കൈവശം വച്ചതിനും മയക്കുമരുന്ന് കേസിലും അറസ്റ്റ് തടഞ്ഞ കുറ്റത്തിനും സ്‌കോട്ട് നേരത്തെ അറസ്റ്റിലായിരുന്നുവെന്ന് ന്യൂ ഓര്‍ലിയന്‍സ് പോലീസ് ചീഫ് റോണല്‍ സെര്‍പാസ് അറിയിച്ചു. പരേഡിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയെ സംബന്ധിച്ചുള്ള നിഗമനത്തിലെത്തിയത്. പരേഡ് തുടങ്ങിയപ്പോള്‍ വശത്തു മാറി നിന്ന പ്രതി പെട്ടെന്നു തന്നെ ആള്‍ക്കൂട്ടത്തിനു
Read More →