യൂറോപ്യന്‍ അസോസിയേഷന്‍ ഓഫ് സെക്ഷ്വല്‍ മെഡിസിന്റെ ഭാഗമായ ഐറിഷ് അസോസിയേഷന്‍ ഓഫ് സെക്ഷ്വല്‍ മെഡിസിന്റെ ആഭിമുഖ്യത്തില്‍ ദേശീയ തലത്തില്‍ നടത്തിയ സെമിനാറില്‍ മലയാളി ഡോക്ടറായ ബിനു മാത്യു തോമസിന് ദേശീയ പുരസ്‌കാരം. വിദേശ രാജ്യങ്ങളില്‍ പുരുഷന്മാരില്‍ പെറോണിസ് അസുഖം മൂലം വരുന്ന വൈകല്യത്തിന് എതിരെയുളള നൂതന ചികിത്സാ സമ്പ്രദായത്തെക്കുറിച്ച് അവതരിപ്പിച്ച പഠന റിപ്പോര്‍ട്ടാണ് ഡോ. ബിനു മാത്യു തോമസിനെ അവാര്‍ഡിനര്‍ഹനാക്കിയത്. ഡബ്ലിനില്‍ നടന്ന ചടങ്ങില്‍ ഐറിഷ് സെക്ഷ്വല്‍ മെഡിസിന്‍ സയന്റിിഫിക്ക് കമ്മിറ്റി ചെയര്‍മാനും ബെല്‍ഫാസ്റ്റ് ക്യൂന്‍സ് യൂണിവേഴ്‌സിറ്റി
Read More →
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇംഗ്ലണ്ടിലെ കെന്റില്‍ താമസിച്ചിരുന്ന മലയാളിയായ അച്ചന്‍കുഞ്ഞ് (66 ) നിര്യാതനായി. ശനിയാഴ്ചയാണ് മരണം നടന്നത്. ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശിയാണ്. മൂന്നാഴ്ചയായി ലണ്ടനിലെ കിംഗ്‌സ് ആശു പത്രിയില്‍ ചികിത്സയിലായിരുന്നു. പത്തു വര്‍ഷം മുമ്പാണ് അച്ചന്‍കുഞ്ഞും കുടുംബവും യുകെയില്‍ എത്തിയത് . ഭാര്യ സിസിലി നഴ്‌സാണ്. ഏക മകന്‍ എബി. മൃതദേഹം ലണ്ടനിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങള്‍ പൂര്ത്തിയാക്കി ഈയാഴ്ച അവസാനത്തോടെ നാട്ടിലേക്ക് കൊണ്ടുപോകും.
ബ്രിട്ടനില്‍ ഏഴ് പാക് വംശജരെ ലൈംഗികക്കേസുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തി. ഓള്‍ഡ് ബെയ്‌ലിയിലെ ജഡ്ജിയാണ് ഇവരെ കുറ്റക്കാരെന്ന് കണ്‌ടെത്തിയത്. ഓക്‌സ്‌ഫോര്‍ഡില്‍ സെക്‌സ് ശൃംഖല നടത്തുകയും 11 നും 15 നും ഇടയില്‍ പ്രായമുളള പെണ്‍കുട്ടികളെ മദ്യവും മയക്കുമരുന്നും നല്‍കി സെക്‌സിന് വിധേയരാക്കുകയും ചെയ്‌തെന്നാണ് ഇവര്‍ക്കെതിരായ കേസ്. ഇരകളില്‍ ചിലരെ മര്‍ദ്ദിക്കുകയും പൊള്ളലേല്‍പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഗുരുതരമായ നിയമലംഘനമാണ് പ്രതികള്‍ നടത്തിയിരിക്കുന്നതെന്നും ശിക്ഷ ഒഴിവാക്കാനാകില്ലെന്നും കോടതി പറഞ്ഞു. ജൂണില്‍ ശിക്ഷ പ്രഖ്യാപിക്കും. ഓക്‌സ്‌ഫോര്‍ഡ് കേന്ദ്രീകരിച്ചാണ് ഇവര്‍ തുടങ്ങിയതെങ്കിലും
Read More →
മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത്ത് വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ കമ്മറ്റി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഭാരവാഹികള്‍: ചെയര്‍മാന്‍ : സിബി ചെരുവില്‍, വൈസ് ചെയര്‍പേര്‍സണ്‍ : ഷൈനി പോള്‍, ജനറല്‍ സെക്രട്ടറി : സോവേറിന്‍ തോമസ്, അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി : റോണി തങ്കച്ചന്‍ , ട്രഷറര്‍ : ജോബി ബേബി, സ്‌പോര്‍ട്‌സ് സെക്രട്ടറി : രാകേഷ് തായിരി, ആര്‍ട്‌സ് സെക്രട്ടറി : സിന്ധു ബേബി , എക്‌സിക്യൂട്ടീവ് കമ്മിറ്റി : ജോജോ വര്‍ഗീസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി
Read More →
വിദേശികളെയും വിദേശ നിക്ഷേപവും കൂടുതലായി ആകര്‍ഷിക്കുന്നതിന് സംരംഭകത്വ വീസ ഏര്‍പ്പെടുത്താന്‍ ഫ്രഞ്ച് സര്‍ക്കാര്‍ തീരുമാനിച്ചു. വ്യവസായികളെയും ചെറുകിട വ്യാപാരികളെയും കൂടുതലായി ആകര്‍ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണിത്. വിദേശ നിക്ഷേപകരുടെ വിശ്വാസം തിരിച്ചുപിടിക്കാനുള്ള നിരവധി നിര്‍ദേശങ്ങളാണ് പ്രസിഡന്റ് ഫ്രാങ്കോ ഹോളണ്‌ടെ മുന്നോട്ടുവച്ചിരിക്കുന്നത്. പ്രതിസന്ധി നേരിടുന്ന രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഇതു ഗുണം ചെയ്യുമെന്നു പ്രതീക്ഷ.
അമ്മയാകാന്‍ ലോകത്ത് ഏറ്റവും സുരക്ഷിതസ്ഥലം ഫിന്‍ലന്‍ഡ് എന്നു പുതിയ റിപ്പോര്‍ട്ട്. ഈ കണക്കുപ്രകാരം ഇന്ത്യയുടെ സ്ഥാനം 142-ാമതാണ്. ലോക മാതൃദിനത്തിനു മുന്നോടിയായാണ് ഈ പഠനം സംഘടിപ്പിച്ചത്. 176 രാജ്യങ്ങളിലെ അമ്മമാരുടെ അവസ്ഥകളെക്കുറിച്ച് പഠനം നടത്തിയ ശേഷമാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഫിന്‍ലന്‍ഡിനെ കൂടാതെ സ്വീഡന്‍, നോര്‍വേ, ഐസ്‌ലന്‍ഡ് എന്നീ രാജ്യങ്ങളും മുന്‍നിരയിലുണ്ട്. പക്ഷേ ഈ കണക്കു പ്രകാരം ഏറ്റവും അപകടകരമായ സ്ഥലം കോംഗോയാണ്. മുപ്പതില്‍ ഒരാള്‍ എന്ന കണക്കിലാണ് കോംഗോയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ഗര്‍ഭിണികള്‍ മരിക്കുന്നത്. എന്നാല്‍
Read More →
ഇറ്റലിയില്‍ കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്ന മലയാളി ബിജു മാത്യു (48) വിനെ റോമിലെ വില്ലെ ബോണയില്‍ മല്ല്യാനയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണെ്ടത്തി. എറണാകുളം ജില്ലയിലെ ചെറായിലാണ് സ്വദേശം. കഴിഞ്ഞ ആറു വര്‍ഷമായി ഇറ്റലിയില്‍ കുടുംബസംമേതം താമസിച്ചു വരികയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേക്ഷണം ആരംഭിച്ചു. വ്യക്തിപരമായ കാരണങ്ങള്‍ മരണത്തിലേയ്ക്ക് നയിച്ചതായാണ് പോലീസ് കരുതുന്നത്. വിശദാംശങ്ങള്‍ അറിവായിട്ടില്ല.
ഇറ്റാലിയന്‍ മന്ത്രി മൈക്കല ബിയാങ്കോഫിയോര്‍ സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ രാജിവച്ചു. സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിലെ അഭിപ്രായവ്യത്യാസങ്ങളാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സ്വവര്‍ഗപ്രേമികളുടെ സിവില്‍ യൂണിയനോട് തനിക്ക് എതിര്‍പ്പില്ലെങ്കിലും സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് മൈക്കല വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്‌കോണിയുടെ സെന്റര്‍ റൈറ്റ് പാര്‍ട്ടി പ്രതിനിധിയായാണ് മൈക്കല കൂട്ടുകക്ഷി മന്ത്രിസഭയിലെത്തിയത്. എന്റിക്കോ ലെറ്റയുടെ ഒരാഴ്ച മാത്രം പ്രായമായ മന്ത്രിസഭയ്ക്ക് അവരുടെ രാജി പ്രതിസന്ധിയാകുമെന്ന് ആശങ്കയുണ്ട്.
ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് കോമണ്‍സിലെ ഡെപ്യൂട്ടി സ്പീക്കര്‍ നിഗല്‍ ഇവാന്‍സിനെ സ്വവര്‍ഗ ലൈംഗിക ആരോപണത്തെത്തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇരുപതു വയസ് പ്രായമുള്ള രണ്ടു പുരുഷന്‍മാരെ ലൈംഗികമായി ആക്രമിച്ചു എന്നാണ് കേസ്. പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെയും സ്പീക്കര്‍ ജോണ്‍ ബെര്‍കോവിന്റെയും അനുമതിയോടെയാണ് ഇവാന്‍സിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. താന്‍ സ്വവര്‍ഗപ്രേമിയാണെന്ന് 2010ല്‍ ഇവാന്‍സ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. സ്വാന്‍സീ സ്വദേശിയാണ് അദ്ദേഹം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതിനിധിയായ 55 കാരനായ ഇവാന്‍സിനെ അറസ്റ്റ് ചെയ്ത് ലങ്കാഷെയറിലെ പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്.
Read More →
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും, ഓരോ യൂറോപ്യന്‍ രാജ്യങ്ങളിലെ റിസര്‍വ് ബാങ്കുകളും പൊതുവായ തീരുമാനമെടുത്ത് പുതിയ അഞ്ച് യൂറോ നോട്ട് പുറത്തിറക്കി. ഈ പുതിയ അഞ്ച് യൂറോ നോട്ട് രണ്ടാം സീരിയല്‍ ആയിട്ടാണ് ഇറക്കിയത്. പുതിയ നോട്ടിന്റെ സൈസ് 120 $ 62 മില്ലിമീറ്റര്‍, കളര്‍: ഗ്രേ, ആര്‍ച്ചിടക്ര്‍: ക്ലാസിക്കല്‍. പുതിയ അഞ്ച് യൂറോ നോട്ടിന്റെ സെക്യൂരിറ്റി റൈറ്റ് ഗ്രീക്ക് മെത്തോളജിയില്‍ യൂറോപ്പ് പോര്‍ട്ട് വാട്ടര്‍മാര്‍ക്കിലും, ഹോളോഗ്രാമിലും കൊടുത്തിരിക്കുന്നു. ഈ പുതിയ അഞ്ച് യൂറോ നോട്ട് മെയ് രണ്ടിന്
Read More →