അന്യസംസ്ഥാനങ്ങളില്‍ താമസിക്കുകയും പണിയെടുക്കുകയും ചെയ്യുന്ന മലയാളികള്‍ക്കായി ഐ.ഡി.കാര്‍ഡ് കം ഇന്‍ഷുറന്‍സ് കാര്‍ഡ് പദ്ധതി ജൂണ്‍ 28ന് നോര്‍ക്ക റൂട്ട്‌സ് ചെയര്‍മാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. 18 വയസ് തികഞ്ഞവരും രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ കേരളത്തിന് പുറത്ത് (ഇന്ത്യക്ക് അകത്ത്) ജോലി ചെയ്തുവരുന്നവരും അല്ലെങ്കില്‍ സ്ഥിരം താമസിക്കുന്നവരും ആയ ഒരു മറുനാടന്‍ മലയാളിക്ക് ഇതിലേക്ക് അപേക്ഷിക്കാം. 300 രൂപ ഫീസുള്ള ഈ ഇന്‍ഷുറന്‍സ് കാര്‍ഡിന് മൂന്ന് വര്‍ഷത്തെ കാലാവധിയുണ്ട്. ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനി വഴി
Read More →
ബാംഗളൂരില്‍ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു. കോഴിക്കോട് വേങ്ങേരി സ്വദേശികളാണ് മരിച്ചത്. ഉമാദേവി മകള്‍ ദിവ്യ, രാജേഷ്, ആരതി ചന്ദ്ര, അഘ്‌ന എന്നിവരാണ് മരിച്ചത്. ഇവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഹുസൂരില്‍ പുലര്‍ച്ചെ കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം.
ഡല്‍ഹിയ്ക്കടുത്ത് ഗുഡ്ഗാവില്‍ മലയാളി ഐടി ഉദ്യോഗസ്ഥ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം കുന്നുകുഴി സ്വദേശിയായി സിന്‍സി സെബാസ്റ്റ്യനാണ് അക്രമിയുടെ കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൊലപാതക കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രവാസികളുടെ ദീര്‍ഘകാല ആവശ്യമായിരുന്ന സമഗ്ര പ്രവാസി ഇന്‍ഷുറന്‍സ് പെന്‍ഷന്‍ പദ്ധതിക്ക് അംഗീകാരം നല്കിയതായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അറിയിച്ചു.വാര്‍ദ്ധക്യത്തില്‍ നാട്ടില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സമഗ്ര പ്രവാസി ഇന്‍ഷുറന്‍സ് പെന്‍ഷന്‍ പദ്ധതി പ്രകാരം സ്വന്തം കാലില്‍ നില്‍ക്കാന്‍ സഹായകമാവുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുറഞ്ഞ ചിലവില്‍ പ്രവാസികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും.പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . പ്രവാസികളുടെ ദീര്‍ഘകാല ആവശ്യമായിരുന്നു ഇതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനത്തില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്ക് സുപ്രധാനമാണ്. വികസന കാര്യങ്ങളില്‍ വിദേശ ഇന്ത്യക്കാരുടെ പങ്കാളിത്തം ഇനിയും
Read More →
എന്‍ ആര്‍ ഇ പലിശനിരക്കുകള്‍ ബാങ്കുകള്‍ ഉയര്‍ത്തി. ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ കാലാവധിയുള്ള ഒരു കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ വര്‍ധിപ്പിച്ചു. എസ് ബി ടി ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ കാലാവധിയുള്ള ഒരു കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 9.25% ആയി വര്‍ധിപ്പിച്ചു. ഒരു കോടിക്കു മുകളില്‍ പലിശ ഒന്‍പതു ശതമാനമായിരിക്കും. രണ്ടു മുതല്‍ മൂന്നു വര്‍ഷത്തില്‍ താഴെ വരെയും മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള
Read More →
അന്ധേരി വെസ്റ്റിലെ സെവന്‍സ്ഹില്‍ ആസ്പത്രിയില്‍ നോട്ടീസ് നല്‍കി സമരത്തിന് ഇറങ്ങിയ നഴ്‌സുമാരുടെ ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചു. ഐശ്വര്യ റായ് ബച്ചനെ പ്രസവത്തിനായി പ്രവേശിപ്പിച്ചിട്ടുള്ള ഈ ആസ്പത്രിയില്‍ 200-ല്‍പ്പരം വരുന്ന നഴ്‌സുമാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരത്തിനായുള്ള നോട്ടീസ് നല്‍കിയിരുന്നു. മാനേജ്‌മെന്‍റ് ചര്‍ച്ചയ്ക്ക് തയ്യാറാകാതിരുന്നതിനെത്തുടര്‍ന്ന് അവര്‍ ബുധനാഴ്ച സമരത്തിന് ഇറങ്ങുകയായിരുന്നു. മണിക്കുറിനുള്ളില്‍ മാനേജ്‌മെന്‍റ് ചര്‍ച്ചയ്ക്ക് തയ്യാറായി. ഉന്നയിച്ച ആറ് പ്രധാന ആവശ്യങ്ങളും മാനേജ്‌മെന്‍റ് അംഗീകരിച്ചു. തുടര്‍ന്ന് നഴ്‌സുമാര്‍ സമരം പിന്‍വലിച്ച് ജോലിക്ക് കയറി.
മുംബൈയില്‍ വീണ്ടും മലയാളി നഴ്‌സുമാരുടെ സമരം. മുംബൈ സെവന്‍ ഹില്‍സ് ആശുപത്രിയിലെ മുന്നൂറോളം മലയാളി നഴ്‌സുമാരാണ് വേതന വര്‍ധന ആവശ്യപ്പെട്ട് ഉച്ചമുതല്‍ പണിമുടക്കിനിറങ്ങുക. ആശുപത്രി മാനേജ്‌മെന്റിനോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇക്കാര്യം ഗൗനിക്കാഞ്ഞതിനെ തുടര്‍ന്നാണ് നഴ്‌സുമാര്‍ പ്രത്യക്ഷസമരവുമായി ഇറങ്ങുന്നത്. അടുത്തിടെ മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ആശുപത്രിയില്‍ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തതും തുടര്‍ന്നുണ്ടായ സമരവും ഏറെ ചര്‍ച്ചയായിരുന്നു.
പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂത്തുപറമ്പ് കൈതേരി കക്കരകണ്ടി ഖാദറിന്റെ മകന്‍ സുബൈര്‍ (40) മരിച്ചു. അഞ്ചു ദിവസമായി ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു അപകടത്തില്‍ പരിക്കേറ്റ സഹോദരന്‍ സക്കീര്‍ തലശ്ശേരിയിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇലക്‌ട്രോണിക് സിറ്റിക്ക് സമീപം ഹെസാ റോഡ് പ്രഗതി നഗറിലെ വീട്ടില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചത് . സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വീട് തകര്‍ന്നിരുന്നു. വാടക വീടിനോട് ചേര്‍ന്ന് കഴിഞ്ഞ അഞ്ച് വര്‍ഷമായി
Read More →
മാനേജ്‌മെന്റ് വിവേചനം കാട്ടുന്നുവെന്നാരോപിച്ച് ഒരുവിഭാഗം പൈലറ്റുമാര്‍ രാജിഭീഷണി മുഴക്കി പ്രതിഷേധിക്കുന്നതിനെത്തുടര്‍ന്ന് ഏഴ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുകള്‍ റദ്ദാക്കി. ഇടഞ്ഞു നില്‍ക്കുന്ന പൈലറ്റുമാരുടെ പ്രതിനിധികളും മാനേജ്‌മെന്‍റുമായുള്ള ചര്‍ച്ച ചൊവ്വാഴ്ചയും തുടര്‍ന്നെങ്കിലും പ്രശ്‌നപരിഹാരമായിട്ടില്ല. എന്നാല്‍, മാതൃകമ്പനിയുടെ ഒരു വിമാനം പോലും റദ്ദാക്കിയിട്ടില്ലെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. പൈലറ്റുമാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ ഏഴ് ബജറ്റ് എക്‌സ്പ്രസ്സുകളാണ് റദ്ദാക്കിയത്. എയര്‍ ഇന്ത്യാ വിമാനങ്ങളെല്ലാം നിശ്ചയിച്ച പ്രകാരം സര്‍വീസ് നടത്തിയെന്നും പൈലറ്റുമാരുടെ സംഘടനയായ ഇന്ത്യന്‍ പൈലറ്റ് ഗില്‍ഡ് പ്രതിനിധികളുമായുള്ള ചര്‍ച്ച വൈകാതെ
Read More →
ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിലെ നഴ്‌സുമാരുടെ സമര വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നഗരത്തിലെ വിവിധ ആസ്പത്രികളില്‍ നിന്നുള്ള നഴ്‌സുമാര്‍ ആവശ്യങ്ങള്‍ക്കായി സംഘടിച്ചു. ഓള്‍ ഇന്ത്യാ നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിവിധ ആസ്പത്രികളില്‍ നിന്നുള്ള 150-ല്‍പ്പരം നഴ്‌സുമാരാണ് കലീനയില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തത്. ആവശ്യങ്ങള്‍ അംഗീകരിച്ച് കിട്ടാനായി സുപ്രീം കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു. മഹേഷ് ഭട്ടിനോടൊപ്പം പ്രതിനിധിസംഘം ഡല്‍ഹിയില്‍ പോയി കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാംനബി ആസാദിനെ കാണാനും തീരുമാനിച്ചതായി സംഘടനയുടെ വൈസ് പ്രസിഡന്‍റ് ഡോ. എബ്രാഹാം
Read More →