You are here: Home » Pravasi »
NRI India’ Category
തിങ്കളാഴ്ച കാലത്ത് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. പുലര്‍ച്ചെ 6. 20 ന് ആയിരുന്നു സംഭവം. റിക്ടര്‍ സെ്കയിലില്‍ 3.9 ആണ് രേഖപ്പെടുത്തിയതെന്ന് അധികാരികള്‍ വെളിപ്പെടുത്തി. ലാത്തൂര്‍ , ഒസ്മാനാബാദ്, സൊളാപൂര്‍ തുടങ്ങിയ ജില്ലകളില്‍ ആണ് ഭൂചലനം അനുഭവപ്പെട്ടത്. ഇത് മൂലം കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്ലെന്നും അധികാരികള്‍ പറഞ്ഞു. ലാത്തൂരില്‍ ചുരുക്കം ചില വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. 1993 സെപ്തംബര്‍ 30ന് സംസ്ഥാനത്തുണ്ടായ ഭൂകമ്പത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു.
പത്രപ്രവര്‍ത്തകനായിരുന്ന ജ്യോതിര്‍മയി ഡേയെ കൊന്ന കേസില്‍ അറസ്റ്റിലായ 10 പ്രതികളെ പ്രത്യേക കോടതി 13 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മോക്ക കോടതിയില്‍ ഹാജരാക്കിയ പ്രതികളെ സപ്തംബര്‍ 30 വരെയാണ് കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്. മലയാളികളായ സതീഷ് കാലിയ, പോള്‍സണ്‍ ജോസഫ് എന്നിവരുള്‍പ്പടെ 10 പ്രതികളാണ് കേസിലുള്ളത്. ഏറ്റവുമൊടുവില്‍ അറസ്റ്റിലായത് പോള്‍സണ്‍ ജോസഫാണ്. ‘മിഡ് ഡേ’യുടെ ഡെപ്യൂട്ടി എഡിറ്ററായിരുന്ന ഡേ പവായില്‍വെച്ച് ജൂണ്‍ 11-നാണ് കൊല്ലപ്പെട്ടത്. ഛോട്ടാരാജന്റെ നിര്‍ദേശപ്രകാരമാണ് ഡേയുടെ കൊലപാതകം നടന്നിട്ടുള്ളതെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. ഛോട്ടാരാജന്‍ അഞ്ച്
Read More →
മുളുണ്ട് കേരളസമാജം ഓണം ആഘോഷിച്ചു. പ്രസിഡന്റ് കെ. ഗോപാലന്‍നായര്‍ ഉദ്ഘാടനം ചെയ്തു. സി.കെ.കെ. പൊതുവാള്‍ ആമുഖപ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ലക്ഷ്മീനാരായണന്‍ സ്വാഗതം പറഞ്ഞു. കെ. ഗോപാലന്‍നായര്‍ അധ്യക്ഷപ്രസംഗം നടത്തി. എം. കുമാരന്‍നായര്‍ ആശംസാപ്രസംഗവും നടത്തി. വാദ്യഘോഷങ്ങളുടെയും ആര്‍പ്പുവിളികളുടെയും അകമ്പടിയോടെ മഹാബലിയെ വേദിയിലേക്കാനയിച്ചു. ജി. മോഹന്‍കുമാര്‍ മഹാബലിയുമായി അഭിമുഖം നടത്തി. ഗണപതിയെയും അണ്ണ ഹസാരെയെയും വിവിധ വര്‍ണപ്പൂക്കളില്‍ സൃഷ്ടിച്ചുള്ള പൂക്കളമത്സരം പ്രത്യേക ശ്രദ്ധ നേടി. തുടര്‍ന്ന് സൗമ്യ ലക്ഷ്മീനാരായണന്റെ ശിക്ഷണത്തില്‍ നാല്പതോളം കുട്ടികള്‍ വിവിധ നൃത്തങ്ങള്‍ അവതരിപ്പിച്ചു.
Read More →
ഉള്ളിയുടെ കയറ്റുമതി നിരോധനം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഉള്ളി ക്കര്‍ഷകര്‍ മുംബൈ- ആഗ്ര ദേശീയപാത ഉപരോധിച്ചു. പിംപിള്‍ഗാവിന് സമീപമാണ് ഉപരോധം നടന്നത്. എന്‍.സി.പി.യില്‍ നിന്നുള്ള എം.പി. സമീര്‍ ഭുജ്ബല്‍, ബി.ജെ.പി.യില്‍ നിന്നുള്ള എം.പി. ഹരിശ്ചന്ദ്ര ചവാന്‍, എ.പി.എം.സി. ചെയര്‍മാന്‍ ജയ്ദത്ത് ഹോല്‍ക്കര്‍, എന്നിവര്‍ നേതൃത്വം നല്‍കി. സമരം നടത്തിയ കര്‍ഷകരെ കാണാന്‍ എത്തിയ ഭക്ഷ്യ മന്ത്രി രാധാകൃഷ്ണ വീഖെ പാട്ടീലിനെ ഉള്ളിമാല അണിയിച്ച് പ്രതിഷേധം അറിയിച്ചു. ഉള്ളി കയറ്റുമതി നിരോധനം എടുത്തു കളയണമെന്നാവശ്യപ്പെട്ട് കമ്പോളത്തിലെ വ്യാപാരം കര്‍ഷകര്‍ ബഹിഷ്‌കരിച്ചിരിക്കുകയാണ്.
Read More →
മികച്ച നഴ്‌സിംഗ് സേവനത്തിനുള്ള പുരസ്‌കാരം ജി.ടി.ബി ആസ്പത്രിയിലെ സിസ്റ്റര്‍ ഇന്‍ ചാര്‍ജും പത്തനംതിട്ട റാന്നി ഊട്ടിക്കല്‍ വീട്ടില്‍ പത്മനാഭന്‍നായരുടെ മകളുമായ ഇ.പി. അമ്മിണിക്കാണ് സംസ്ഥാനസര്‍ക്കാറിന്റെ പുരസ്‌കാരം. 2009-10 കാലയളവിലെ പുരസ്‌കാരം മൗലാന ആസാദ് മെഡിക്കല്‍കോളേജില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് സമ്മാനിച്ചു. ഡല്‍ഹി ആരോഗ്യമന്ത്രി ഡോ. എ. കെ. വാലിയ സംബന്ധിച്ചു. ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഗുരു നാനാക് ഐ സെന്ററിലാണ് അമ്മിണി ആദ്യം ജോലിക്ക് ചേര്‍ന്നത്. പിന്നീട് ജി.ടി.ബിയിലേക്ക് മാറി. മെഡിക്കല്‍ സര്‍ജിക്കല്‍
Read More →
എന്‍ .എസ്.എസ്. മീരാറോഡിന്റെ ഓണാഘോഷം നാലിന് സെന്റ്‌തോമസ്ചര്‍ച്ച് ഹാളില്‍ രാവിലെ 11 മുതല്‍ ആഘോഷിക്കും. എച്ച്.എസ്.സി., എസ്.എസ്.സി. പരീക്ഷകളില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ സംഘടനയിലെ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. നവിമുംബൈ: നെരൂള്‍ ന്യൂബോംബെ കേരളീയസമാജത്തിന്റെ ഓണാഘോഷം നാലിന് നടക്കും. രാവിലെ ഒമ്പതുമുതല്‍ പൂക്കളമത്സരം, കലാപരിപാടികള്‍, ഓണസദ്യ എന്നിവ ഉണ്ടാകും. ഫോണ്‍: 27701137, 9833074099. മുംബൈ: വിലെ പാര്‍ലെ മലയാളി സമാജത്തിന്റെ ‘ഓണാഘോഷ’ത്തോടനുബന്ധിച്ച് അഖില മുംബൈ അടിസ്ഥാനത്തില്‍ പൂക്കളമത്സരം സംഘടിപ്പിക്കും. ഒക്ടോബര്‍ 2ന് രാവിലെ 9 മുതല്‍ വിലെ
Read More →
ഓണത്തിരക്ക് പരിഗണിച്ച് ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും കേരള ആര്‍.ടി.സി.യുടെ സ്‌പെഷല്‍ ബസ് സര്‍വീസുകള്‍ രണ്ട ദിവസത്തിനുള്ളില്‍ തുടങ്ങും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി എട്ട് സര്‍വീസുകളാണ് ഇത്തവണ ഉണ്ടാവുകയെന്ന് കേരള ആര്‍.ടി.സി. ബാംഗ്ലൂര്‍ കൗണ്ടര്‍ അധികൃതര്‍ അറിയിച്ചു. സപ്തംബര്‍ രണ്ടിനോ മൂന്നിനോ തുടങ്ങാനാണ് തിരുവനന്തപുരത്തുനിന്ന് അധികൃതര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. എന്നാല്‍ തീയതിയെക്കുറിച്ച് രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ണവിവരം ലഭിക്കും. എട്ട് സര്‍വീസുകളാണ് അനുവദിച്ചിരിക്കുന്നത്. കോട്ടയം, തൃശ്ശൂര്‍, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് സ്‌പെഷല്‍ ബസ് സര്‍വീസുകള്‍. മൈസൂര്‍, കുട്ട, മാനന്തവാടി
Read More →
നാസിക്ക് ജില്ലയില്‍ കനത്ത മഴയില്‍ നാല് പേര്‍ മരിച്ചു. വെള്ളപ്പാച്ചിലില്‍ ഇവര്‍ ഒഴുകി പോകുകയായിരുന്നു. ബിലാല്‍ അന്‍സാരി 9, വസന്ത് റാവുത്ത് 35, കെയ്തു തുമ്ഡ 67, ദസ്‌റു മഗാലെ എന്നിവരാണ് മരിച്ചതെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു. കനത്ത മഴയില്‍ ഇവിടത്തെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇവിടെ ജലസംഭരണികളില്‍ നിന്ന് അധിക ജലം തുറന്ന് വിട്ടിട്ടുണ്ട്. നല്ല മഴ ലഭിച്ചതില്‍ കര്‍ഷകര്‍ സന്തോഷത്തിലാണ്.
മലയാളം മിഷന്‍ ഭാഷാധ്യാപക പരിശീലകര്‍ക്കുള്ള നാലുദിവസത്തെ റിസോഴ്‌സ് പേഴ്‌സണ്‍ ശില്‍പ്പശാലയുടെ ഉദ്ഘാടനം എം.എ. സലീം നിര്‍വഹിച്ചു. മലയാള മിഷന്‍ രജിസ്ട്രാര്‍ കെ. സുധാകരന്‍ പിള്ള മുഖ്യപ്രഭാഷണം നടത്തി. ചെന്നൈക്ക് പുറമേ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലും വിദഗ്ധ പരിശീലകരെ വാര്‍ത്തെടുത്തുന്നതിനുള്ള ശില്‍പ്പശാലകള്‍ പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു. ഭാഷാപഠന കേന്ദ്രങ്ങളുടെ വളര്‍ച്ചയും നിലനില്‍പ്പും പ്രധാനമായി ആശ്രയിച്ചിരിക്കുന്നത് മുഖ്യചുമതലക്കാരായ അധ്യാപകരെയാണെന്നും മികച്ച അധ്യാപകരെ വാര്‍ത്തെടുക്കുന്നതിലൂടെ മാത്രമേ ഇത് ഉറപ്പുവരുത്താനാകൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചെന്നൈ മലയാള മിഷന്‍ പ്രസിഡന്റ് എം. നന്ദഗോവിന്ദ് അധ്യക്ഷത
Read More →
ഗുരുദേവഗിരിയിലെ മഹാദേവക്ഷേത്രത്തില്‍ വെള്ളിയാഴ്ച വൈകിട്ട് 5.15 മുതല്‍ പ്രദോഷകാല പൂജ ഉണ്ടായിരിക്കും. ഏകാദശാഭിഷേകമാണ് പൂജയിലെ പ്രധാന വഴിപാട്. ഞായറാഴ്ച രാവിലെ ഒമ്പതുമുതല്‍ ആയില്യപൂജയും ഉണ്ടായിരിക്കും. ശിവപ്രീതിക്കും സര്‍പ്പദോഷ നിവാരണത്തിനുമായി നടത്തുന്ന ഈ പൂജകളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടുക. എല്ലാ ആയില്യം നാളിലും ഗുരുദേവഗിരിയില്‍ ആയില്യപൂജ നടന്നുവരുന്നു. ശനിദോഷ നിവാരണത്തിനായി നീരാഞ്ജന വഴിപാടും ഇവിടെ നടത്താവുന്നതാണ്. ഫോണ്‍: 27718280, 27718283, 27724095.