Oceania’ Category

മെല്‍ബണില്‍ വീണ്ടും ഭൂചലനം

Posted on the July 20th, 2012 under Oceania

മെല്‍ബണില്‍ വീണ്ടും ഭൂചലനം

മെല്‍ബണിലെ വിക്ടോറിയയില്‍ വീണ്ടു ഭൂചലനം. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 7.11 നാണ് റിക്ടര്‍ സ്കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. വിക്ടോറിയയില്‍നിന്നും 50 കീലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവക കേന്ദ്രം. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ മാസം 19ന് വിക്ടോറിയയില്‍ റിക്ടര്‍ സ്കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് റിക്ടര്‍ സ്കെയിലില്‍ 2.7, 2.2 തീവ്രതയുള്ള തുടര്‍ ചലനങ്ങളും അനുഭവപ്പെട്ടു. ഭൂചലനത്തില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിരുന്നു. -പി.ഡി.പോള്‍

ഓസ്‌ട്രേലിയയില്‍ ഭൂചലനം, നഗരം വിറച്ചു, ജനങ്ങള്‍ പരിഭ്രാന്തരായി

Posted on the June 19th, 2012 under Foriegn,Oceania

ഓസ്‌ട്രേലിയയില്‍ ഭൂചലനം, നഗരം വിറച്ചു, ജനങ്ങള്‍ പരിഭ്രാന്തരായി

ഓസ്‌ട്രേലിയയിലെ മെല്‍ബണിലും പരിസരപ്രദേശങ്ങളിലും ഭൂചലനം. പ്രാദേശിക സമയം രാത്രി 8.55നായിരുന്നു ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. 30 മുതല്‍ 40 സെക്കന്റുകള്‍ വരെ ഭൂചലനം നീണ്ടു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അമേരിക്കന്‍ ജിയോളജി വകുപ്പിന്റെ കണക്ക് അനുസരിച്ച് റിക്ടര്‍ സ്‌കെയിലില്‍ 5.2 ആണ് ഭൂചലനം രേഖപ്പെടുത്തിയത്. ഓസ്‌ട്രേലിയയുടെ തെക്ക് കിഴക്കന്‍ തീരപ്രദേശമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. പി.ഡി. പോള്‍

എം.എം.എഫ് വോളിബോള്‍ കപ്പ് 2012 ശ്രദ്ധേയമായി

Posted on the June 18th, 2012 under Oceania

എം.എം.എഫ് വോളിബോള്‍ കപ്പ് 2012 ശ്രദ്ധേയമായി

എം.എം.എഫ് കപ്പ് 2012 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിനുശേഷം മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ സംഘടിപ്പിച്ച എം.എം.എഫ് വോളിബോള്‍ കപ്പ് 2012 വോളിബോള്‍ മത്സരം വിവിധ സംസ്ഥാനങ്ങളിലെ ട്ടീമുകളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. അഡിലെയ്ഡ്, കാന്‍ബറ എന്നിവിടങ്ങളില്‍നിന്ന് ഉള്‍പ്പടെ ഏഴു ടീമുകള്‍ പങ്കെടുത്തു. വേള്‍ഡ് മലയാളി കൌണ്‍സില്‍  മെല്‍ബണ്‍ പ്രസിഡന്റ്‌ ഹിറ്റ്ലര്‍ ഡേവിഡ്‌ ഉത്ഘാടനം നിര്‍വഹിച്ചു. ടീമുകളെ ഇന്ത്യന്‍ മലയാളി മാഗസീന്‍ എഡിറ്റര്‍ തിരുവല്ലം ഭാസി പരിജയപെടുത്തി . വിജയികള്‍ക്ക് മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ പ്രസിഡന്റ്‌ ഡോക്ടര്‍ ഷാജി വര്‍ഗീസ്‌ ട്രോഫികളും ക്യാഷ്
Read More →

ഓസ്‌ട്രേലിയയില്‍ തീപിടുത്തത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത

Posted on the June 2nd, 2012 under Oceania

ഓസ്‌ട്രേലിയയില്‍ തീപിടുത്തത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത

ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ വീടിന് തീ പിടിച്ച് മൂന്ന് മലയാളികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. കാഞ്ഞിരപ്പള്ളി മലയില്‍ ജോര്‍ജിന്റെ ഭാര്യ അനിത(37), മക്കളായ മാത്യു(5), ഫിലിപ്പ്(10) എന്നിവര്‍ മരിച്ച സംഭവം ആത്മഹത്യയോ കൊലപാതകമോ ആകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഓസ്‌ട്രേലിയന്‍ പൊലീസ് അറിയിച്ചു. വീടിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് എഴുത്ത് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. എന്നാല്‍ കണ്ടെത്തിയ കത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയില്ല. ഈ കത്ത് അന്വേഷണത്തില്‍ നിര്‍ണായകമായിരിക്കുമെന്ന് ഡിറ്റക്ടീവ് സര്‍ജന്റ് ജെഫ് മഹേര്‍ അറിയിച്ചു.
Read More →

ഓസ്‌ട്രേലിയയില്‍ നാലംഗ ഇന്ത്യന്‍ കുടുംബം മരിച്ച നിലയില്‍

Posted on the May 1st, 2012 under Oceania

ഓസ്‌ട്രേലിയയില്‍ നാലംഗ ഇന്ത്യന്‍ കുടുംബം മരിച്ച നിലയില്‍

ഓസ്‌ട്രേലിയയില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. ഓസ്‌ട്രേലിയയില്‍ അക്കൗണ്ടന്റായി ജോലി നോക്കിയിരുന്ന നിലേഷ് ശര്‍മ(36), ഭാര്യ പ്രതിക, മക്കളായ ദിവേഷ്(5), ദിവ്യ(3) എന്നിവരെയാണ് മെല്‍ബണിലെ ഗ്ലെന്‍ വേവര്‍ലിയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലേഷിന്റെ മൃതദേഹം ഹാളിലും മറ്റു മൃതദേഹങ്ങള്‍ ബെഡ് റൂമിലുമായിരുന്നു കിടന്നിരുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു. നിലേഷ് ശര്‍മയ്ക്ക് കുടംബ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും മരണകാരണം ദുരൂഹമാണെന്നും ബന്ധുവായ അഭയ് സിംഗ് പറഞ്ഞു. ബുധനാഴ്ച മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കും. തുടര്‍ന്നേ സംഭവം ആത്മഹത്യയാണോ എന്ന്
Read More →

ബ്രിസ്‌ബെയിനില്‍ കേരള പിറവി ആഘോഷം നാളെ

Posted on the November 4th, 2011 under Oceania

ബ്രിസ്‌ബെയിനില്‍ കേരള പിറവി ആഘോഷം നാളെ

ബ്രിസ്‌ബെയിന്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നവംബര്‍ അഞ്ചിന് കേരള പിറവി ആഘോഷിക്കുന്നു. ആസ്പ്ലി സ്റ്റേറ്റ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരളത്തില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യാതിഥിയായിരിക്കും. ബ്രിസ്‌ബെയിന്‍ മേയര്‍ ഗ്രഹാം ക്വീറിംഗ്, അമാന്‍ഡ കൂപ്പര്‍, നോം വിന്‍ഡ് എന്നീ കണ്‍സിലര്‍മാരും ചടങ്ങില്‍ പങ്കെടുക്കും. കേരളത്തില്‍നിന്നും ഏഷ്യാനെറ്റ് കോമഡി ചീഫ് പ്രൊഡ്യൂസര്‍ ബൈജു മേലിലയും സംഘവും വളര്‍ന്നുവരുന്ന അനുഗ്രഹീത ഗായകന്‍ ഡാനി സെബാസ്റ്റ്യനും നയിക്കുന്ന കോമഡി സംഗീത സന്ധ്യയും പോളിനേഷന്‍ ഡാന്‍സും പരിപാടിയോടനുബന്ധിച്ച് നടക്കും. ചടങ്ങില്‍
Read More →

മാവേലിക്കര രൂപതാധ്യക്ഷന്‍ മാര്‍ ഇഗ്നാത്തിയോസ് ഓസട്രേലിയയില്‍

Posted on the October 31st, 2011 under Oceania,Pravasi

മാവേലിക്കര രൂപതാധ്യക്ഷന്‍ മാര്‍ ഇഗ്നാത്തിയോസ് ഓസട്രേലിയയില്‍

സിറോ മലങ്കര കത്തോലിക്കാ സഭയുടെ മാവേലിക്കര രൂപതാധ്യക്ഷന്‍ മാര്‍ ഇഗ്നാത്തിയോസ് നവംബര്‍ പത്തിന് രണ്ടാഴ്ചത്തെ സന്ദര്‍ശനത്തിനായി മെല്‍ബണില്‍ എത്തുന്നു. പിതാവിന് സ്വീകരണവും അതിനു ശേഷം വി കുര്‍ബാനയും കുട്ടികളുടെ ആദ്യ കുര്‍ബാന സ്വീകരണവും നടത്തുന്നു. 16ന് ബ്രിസ്ബണിലേക്കു പോകുന്ന പിതാവ് അവിടെയും ഇടവക ജനങ്ങള്‍ക്കു വേണ്ടി വി കുര്‍ബാന അര്‍പ്പിക്കും. 17ന് കാന്‍ബറയില്‍ ഫാ. ഫ്രാന്‍സിസിനെ സന്ദര്‍ശിക്കും.

ഓക്‌ലാന്റില്‍ ടാലന്റ് ഫെസ്റ്റും ബൈബിള്‍ ക്വിസ്സും നടത്തി

Posted on the October 21st, 2011 under Oceania,Pravasi

ഓക്‌ലാന്റില്‍ ടാലന്റ് ഫെസ്റ്റും ബൈബിള്‍ ക്വിസ്സും നടത്തി

ന്യൂസിലാന്റ് സീറോ മലബാര്‍ കാത്തലിക് മിഷന്‍ സണ്‍ഡേ സ്‌ക്കൂള്‍ കുട്ടികള്‍ക്കായി ടാലന്റ് ഫെസ്റ്റും ബൈബീള്‍ ക്വിസ്സും നടത്തി. ഒക്ടോബര്‍ 14, 15, 16 തിയ്യതികളില്‍ എപ്‌സം കാത്തലിക് പള്ളിയില്‍ വെച്ചാണ് മത്സരങ്ങള്‍ നടത്തിയത്. 1 മുതല്‍ 12 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ ജൂനിയര്‍ വിഭാഗത്തിലും 6 മുതല്‍ 12 വരെ ക്ലാസ്സുകളില െകുട്ടികള്‍ സീനിയര്‍ വിഭാഗത്തിലും മത്സരിച്ചു. ഒക്ടോബര്‍ 14 വെള്ളിയാഴ്ച സാഹിത്യ മത്സരങ്ങളും 15 ശനിയാഴ്ച സ്റ്റേജ് ഇനങ്ങളും 16ന് ബൈബിള്‍ ക്വിസ്സും നടത്തപ്പെട്ടു. ലളിതഗാനം,
Read More →

വിയന്നയില്‍ മതബോധനകേന്ദ്രം സര്‍ട്ടിഫിക്കറ്റ് വിതരണം

Posted on the October 18th, 2011 under Oceania,Pravasi

വിയന്നയില്‍ മതബോധനകേന്ദ്രം സര്‍ട്ടിഫിക്കറ്റ് വിതരണം

ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ കീഴില്‍ പത്തുവര്‍ഷം മതപഠനം പൂര്‍ത്തിയാക്കിയ 40 കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സീറോ മലബാര്‍ മതബോധനകേന്ദ്രം നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം വിയന്ന ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ക്രിസ്റ്റോഫ് ഷേണ്‍ ബോണ്‍ നിര്‍വഹിച്ചു. വിയന്ന സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ കമ്യൂണിറ്റി ചാപ്ലയിന്‍ വികാരി ഡോ. തോമസ് താണ്ടപ്പിള്ളി സ്വാഗതം ആശംസിച്ചു. അസി.ചാപ്ലയിന്‍ ഫാ.ജോയി പ്ലാത്തോട്ടത്തില്‍, മതബോധന ഡയറക്ടര്‍ പോള്‍ മാളിയേക്കല്‍, മതബോധന അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അധ്യാപകന്‍ മാത്യു
Read More →

ക്‌നാനായ ജനതയുടെ പ്രഥമ ക്‌നാനായ കണ്‍വന്‍ഷന്‍ വിജയകരമായി സമാപിച്ചു.

Posted on the October 12th, 2011 under Oceania,Pravasi

ക്‌നാനായ ജനതയുടെ പ്രഥമ ക്‌നാനായ കണ്‍വന്‍ഷന്‍ വിജയകരമായി സമാപിച്ചു.

ഓഷ്യാനയില്‍ വസിക്കുന്ന ക്‌നാനായ ജനതയുടെ പ്രഥമ ക്‌നാനായ കണ്‍വന്‍ഷന്‍ വിജയകരമായി സമാപിച്ചു. ഓസ്‌ട്രേലിയായിലെ പ്രധാന നഗരമായ അഡലെഡ്ഡ്, ബ്രിസ്‌ബ്രെസ്, കാന്‍ബറസപെര്ത്ത്, സിഡ്‌നി, മെല്‍ബറോ എന്നിവിടങ്ങളില്‍ നിന്നും ന്യൂസിലാന്റില്‍ നിന്നും വന്ന നൂറുകണക്കിന് ക്‌നാനായക്കാര്‍ തങ്ങളുടെ വിശ്വാസങ്ങളും പാരമ്പര്യങ്ങളും മുറുകെ പിടിച്ചുകൊണ്ട് സെപ്തംബര്‍ 30, ഒക്ടോബര്‍ 1,2 തീയതികളില്‍ നടത്തിയ പ്രഥമ ഓഷ്യാന കണ്‍വന്‍ഷനില്‍ ക്‌നാനായ തനിമയ ആവേശം അലതല്ലി. കണ്‍വന്‍ഷന്‍ നഗരിയുടെ ആതിഥേയരൂപതയായ സെയില്-ലെ മെത്രാന്‍ മാര്‍ ക്രിസ്‌റ്റോഫര്‍പ്രോവസ്, കോട്ടയം അതിരൂപതാ ശതാബ്ദി സമാപനത്തിന്റെ ഓഷ്യാന റീജിയണിലുള്ള
Read More →