പ്രശസ്ത സാമൂഹ്യ ചിന്തകന്‍ അസ്ഗര്‍ അലി എന്‍ജിനിയര്‍ (73) അന്തരിച്ചു. മുബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി രോഗബാധിതനായിരുന്നു. 1939 മാര്‍ച്ച് 10 ന് രാജസ്ഥാനിലെ സാലമ്പൂരിലായിരുന്നു അസ്ഗര്‍ അലിയുടെ ജനനം. അറബി ഭാഷയില്‍ അഗാധമായ പ്രാവീണ്യം നേടിയ അസ്ഗര്‍ അന്‍പത്തിരണ്ടോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. പ്രോഗ്രസ്സീവ് ദാവൂദി ബോറ പ്രസ്ഥാനത്തിന്റെ നേതാവ് എന്നതിനു പുറമേ തെക്കുകിഴക്കന്‍ ഏഷ്യയിലെ വര്‍ഗീയതയ്ക്കും വംശീയ ആക്രമണത്തിനുമെതിരെയുള്ള രചനകള്‍ എന്നിവയിലൂടെയും അന്തര്‍ദേശീയതലത്തില്‍ പ്രസിദ്ധനാണ് അസ്ഗര്‍ അലി എന്‍ജിനിയര്‍ . ഇസ്ലാം, സമാധാനം, മനുഷ്യാവകാശം എന്നീ
Read More →
ഗാന്ധി കാര്‍ത്യായനി (90) ആലുവയില്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന്. 1937ല്‍ ഹരിജനോദ്ധാരത്തിനു ഫണ്ട് ശേഖരിക്കാന്‍ മഹാത്മാഗാന്ധി ആലുവ മണപ്പുറത്ത് എത്തിയപ്പോള്‍ മാലയിട്ടു സ്വീകരിച്ചത് കാര്‍ത്യായനിയായിരുന്നു
കോഴിക്കോട് സാമൂതിരി പി.കെ.എസ് രാജ (100) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ രാവിലെ 6.40 ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം തിരുവണ്ണൂരില്‍ കോവിലകം ശ്മശാനത്തില്‍ വൈകിട്ട് നടക്കും. 2003 ല്‍ പി.കെ എട്ടനുണ്ണി രാജയുടെ വിയോഗത്തെ തുടര്‍ന്നാണ് അദ്ദേഹം സാമൂതിരിയായി അധികാരമേറ്റത്. എന്നും ലളിതജീവിതത്തിന്റെ പ്രതീകമായിരുന്നു പി.കെ.എസ് രാജ. നൂറ്റാണ്ടിന്റെ ജീവിതാനുഭവങ്ങളുമായി സാമൂതിരി ചരിത്രത്തില്‍ പി.കെ.എസ്. രാജ നൂറു വയസ്സു പിന്നിടുന്നവരില്‍ രണ്ടാമനാണ്. മാങ്കാവ് കോവിലകത്തുനിന്ന് 1986 മുതല്‍ 1995 വരെ സാമൂതിരിയായിരുന്ന പി.സി.
Read More →
കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷിന്റെ അമ്മ പോത്തന്‍കോട് അയിരൂപ്പാറയ്ക്ക് സമീപം കുണ്ടയത്ത്മുകള്‍ കൊടിക്കുന്നില്‍ വീട്ടില്‍ തങ്കമ്മ (90) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് 24 ദിവസമായിതിരുവനന്തപുരത്ത് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അന്ത്യം. വെള്ളിയാഴ്ച മുതല്‍ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ച് കൊടിക്കുന്നില്‍ സുരേഷ് അമ്മയോടൊപ്പം ആസ്പത്രിയില്‍ ഉണ്ടായിരുന്നു. പരേതനായ കുഞ്ഞനാണ് ഭര്‍ത്താവ്. മറ്റ് മക്കള്‍: സുശീലന്‍ (റിട്ട.ആരോഗ്യവകുപ്പ്), സത്യന്‍ (ബാങ്ക് മാനേജര്‍), അനില (ടൂറിസം വകുപ്പ് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം), ലീല (കെ.എസ്.എഫ്.ഇ),
Read More →
പ്രശസ്ത ഫോട്ടൊഗ്രഫര്‍ കെ.ജെ. വിന്‍സെന്റ് (56) ട്രെയിന്‍ തട്ടി മരിച്ചു. തൃശൂര്‍ ഉത്രാളിക്കാവ് വെടിക്കെട്ടിന്റെ ചിത്രങ്ങള്‍ എടുക്കാന്‍ റെയില്‍വേ ട്രാക്കില്‍ നില്‍ക്കുമ്പോഴായിരുന്നു അപകടം. വൈകുന്നേരം 4.20 ഓടെയാണു സംഭവം. മുംബൈയിലേക്കു പോകുകയായിരുന്ന കന്യാകുമാരി-മുംബൈ എക്‌സ്പ്രസാണ് ഇടിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. റയില്‍വേ ട്രാക്കില്‍ കാണികളായി ആരെയും നിര്‍ത്തിയിരുന്നില്ല. കാമറയുമായി ട്രാക്കില്‍ കയറി ചിത്രം എടുത്തിരുന്നതു പത്രപ്രവര്‍ത്തകനായിരിക്കുമെന്നു കരുതി പോലീസ് ഇദ്ദേഹത്തെ വിലക്കിയില്ല. ഫോട്ടോഗ്രഫിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച വിന്‍സെന്റിനു നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
Read More →
പ്രശസ്ത വയലിന്‍ വിദ്വാന്‍ എം.എസ്.ഗോപാലകൃഷ്ണന്‍ (82) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്ന് ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം രാജകൊട്ടാരത്തിലെ വയലിനിസ്റ്റായിരുന്ന പറവൂര്‍ പി. സുന്ദരഅയ്യരുടെ മകനാണ് എം.എസ്. ഗോപാലകൃഷ്ണന്‍. അരനൂറ്റാണ്ടുകാലത്തെ സംഗീത ജീവിതത്തിലൂടെ വലയിന്‍ രംഗത്ത് നിരവധി പുതുവഴികള്‍ അദ്ദേഹം വെട്ടിത്തുറന്നു. കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി സംഗീതശാഖകളില്‍ അദ്ദേഹത്തിന് ഒരുപോലെ അവഗാഹം ഉണ്ടായിരുന്നു. വയലിന്‍വാദ്യരംഗത്ത് നിരന്തരം പരീക്ഷണങ്ങള്‍ നടത്തിയിരുന്ന ഗോപാലകൃഷ്ണന്റെ പറവൂര്‍ശൈലി ഏറെ ശ്രദ്ധേയമാണ്. തമിഴ്‌നാട് സര്‍ക്കാര്‍
Read More →
ലോക പ്രശസ്ത സിതാര്‍ വിദഗ്ധന്‍ പണ്ഡിറ്റ് രവി ശങ്കര്‍(92) അന്തരിച്ചു. ഇന്ന് രാവിലെ അമേരിക്കയിലെ സാന്‍ഡിയാഗോയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. മൂന്ന് തവണ ഗ്രാമി പുരസ്‌കാര ജേതാവായ പണ്ഡിറ്റ് രവി ശങ്കര്‍ 2013 ലെ ഗ്രാമി പുരസ്‌കാരത്തിനും നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. 1920 ല്‍ വരാണസിയില്‍ ജനിച്ച രവി ശങ്കര്‍ 1986 മുതല്‍ 1992 വരെ രാജ്യസഭാ അംഗമായിരുന്നു. 1999 ല്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ഭാരത രത്‌ന അവാര്‍ഡ് നല്‍കി
Read More →
ശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാവും ശാസ്ത്ര സാഹിത്യ പരിഷത്ത് സ്ഥാപക നേതാവുമായ പട്ടാമ്പി മുത്തിരിങ്ങോട്ട് മനയില്‍ ചിത്രഭാനു നമ്പൂതിരിപ്പാട് (എം.സി. നമ്പൂതിരിപ്പാട്- 93) നിര്യാതനായി. പോളി ക്ലിനിക്ക് മാനേജിങ് ഡയറക്ടറായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് പോളി ക്ലിനിക്കില്‍ ജോലിക്ക് എത്തിയെങ്കിലും ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബെനറ്റ്‌റോഡിലുള്ള വീട്ടിലേക്കു തിരിക്കുകയായിരുന്നു. ഇവിടെ നിന്ന് പിന്നീട് അശ്വിനി ആശുപത്രിയില്‍ എത്തിച്ചു. രാത്രി 11ന് മരണം സംഭവിച്ചു. പതിനേഴോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ശാസ്ത്രം ചരിത്രത്തില്‍ എന്ന വിവര്‍ത്തനത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ശാസ്ത്ര
Read More →
പ്രശസ്ത നാടകപ്രവര്‍ത്തകനും സിനിമാനടനുമായ പി കെ വേണുക്കുട്ടന്‍ നായര്‍ നിര്യാതനായി. 81 വയസായിരുന്നു. സംസ്കാരം വൈകിട്ട് നാലിന് തൈക്കാട് ശ്മശാനത്തില്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു. മൃതദേഹം വട്ടിയൂര്‍ കാവിലെ വസതയില്‍ പൊതുദര്‍ശനത്തിനു വച്ചു. മരണസമയത്ത് ഭാര്യ ആശ സുവര്‍ണ്ണരേഖ ഒപ്പമുണ്ടായിരുന്നു. മലയാള നാടകവേദിക്ക് പുതുഭാവുകത്വം പകര്‍ന്നവരില്‍ പ്രധാനിയായിരുന്നു വേണുക്കുട്ടന്‍ നായര്‍. നടനായും സംവിധായകനായും അദ്ദേഹം കേരളത്തിന്റെ അരങ്ങുകളില്‍ വളരെക്കാലം സജീവമായി. വലിയൊരു ശിക്ഷ്യസമ്പത്തിനുടമയാണ്. കേരള സംഗീത നാടക അക്കാദമി വൈസ് പ്രസിഡന്റും കേന്ദ്ര
Read More →
പ്രമുഖ വയലിനിസ്റ്റ് ടി.വി. രമണി ചെന്നൈയില്‍ അന്തരിച്ചു. പത്്മഭൂഷണ്‍ ടി.വി. ഗോപാലകൃഷ്ണന്റെ സഹോദരനാണ്. പുലര്‍ച്ചെ മൂന്നിനു ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗബാധയെ തുടര്‍ന്ന് ഏറെനാളായി ചികില്‍സയിലായിരുന്നു. സംസ്‌കാരം ഉച്ചയ്ക്ക് 12നു ചെന്നൈ ബസന്ത് നഗര്‍ ശ്മശാനത്തില്‍ നടക്കും. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, കേന്ദ്ര സംഗീത നാടക അക്കാദമി വിശിഷ്ടാംഗത്വം, കാഞ്ചി ശങ്കരാചാര്യ പുരസ്‌കാരം തുടങ്ങി ഒട്ടേറെ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പും കാഞ്ചി കാമകോടി മഠത്തിലെ ആസ്ഥാന വിദ്വാന്‍
Read More →