അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിനു കൊടിയേറി. ഇന്നു രാവിലെ 5.30 നും 6.15 നും 7.15 നും 8.15 നും വിശുദ്ധ കുര്‍ബാന, നൊവേന. 9.30 നു വികാരി ഫാ. തോമസ് ഓലിക്കലിന്റെ നേതൃത്വത്തില്‍ വല്യച്ചന്റെ തിരുസ്വരൂപം മോണ്ടളത്തില്‍ പ്രതിഷ്ഠിക്കും. പത്തിനു ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുര്‍ബാന അര്‍പ്പിക്കും. 12 നു വിശുദ്ധ കുര്‍ബാന – മോണ്‍. ഫിലിപ്പ് ഞരളക്കാട്ട്. 1.30 നും 2.30നും വിശുദ്ധ കുര്‍ബാന.
Read More →
ആലവട്ടവും വെഞ്ചാമരവും പൂരവരവിനും സാക്ഷിയായി തൃശൂര്‍ നഗരം ജനലക്ഷങ്ങള്‍ക്ക് സ്വാഗതമോതുന്നു. പൂരത്തിന് ഇക്കുറി 215 ആണ്ടുകളുടെ നിറവാണ്. പതിനായിരങ്ങളാണു പൂരത്തെ വരവേല്‍ക്കാനായി പൂര നഗരിയിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. 11.30നു തിരുവമ്പാടിയുടെ മഠത്തില്‍ വരവിന്റെ പഞ്ചവാദ്യം. അന്നമനട പരമേശ്വരമാരാരുടെ വിരല്‍ത്തുമ്പിലെ താളം പെരുകിപ്പെരുകി കൂട്ടിയും കിഴിച്ചും കലാശങ്ങളായി മാറിയ ശേഷം 3.30നു നായ്ക്കനാലില്‍ സമാപിക്കും. തുടര്‍ന്ന് ഒരു മണിക്കൂര്‍ കിഴക്കൂട്ട് അനിയന്‍മാരാരുടെ മേളം. പാറമേക്കാവ് ഭഗവതി 12.20നു പുറത്തേക്ക് എഴുന്നള്ളും. 12.30നു പെരുവനം കുട്ടന്‍ മാരാരുടെ ചെണ്ടയില്‍ പാണ്ടിമേളത്തിന്റെ ആദ്യ
Read More →
കത്തോലിക്കസഭയുടെ പരമാധ്യക്ഷനെ ആദ്യ റൗണ്ടില്‍ തെരഞ്ഞെടുത്തില്ല. തെരഞ്ഞെടുപ്പിന്റെ സൂചനകള്‍ നല്‍കുന്ന കറുത്ത പുകയും വെളുത്ത പുകയും ഇനി ഉയരുക ഇന്നു വൈകിട്ട് 4.30-നും രാത്രി 11.30-നുമാണ്. രാവിലെ ആദ്യറൗണ്ടില്‍ തന്നെ പാപ്പ തിരഞ്ഞെടുക്കപ്പെട്ടാല്‍ വൈകിട്ട് മൂന്നിനും 3.30 നും ഇടയിലും ഉച്ചയ്ക്കുശേഷമുള്ള ആദ്യറൗണ്ടില്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ രാത്രി 10 നും 10.30 നും ഇടയിലും വെളുത്ത പുകയുയരും. ആദ്യറൗണ്ട് വോട്ടെടുപ്പില്‍ മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ടില്ലെന്നതിന്റെ സൂചനയായി സിസ്‌റ്റൈന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍ നിന്ന് ഉയര്‍ന്നത് കറുത്ത പുക. പാപ്പയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ
Read More →
കത്തോലിക്കസഭയുടെ പരമാധ്യക്ഷനായ പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയകള്‍ക്ക് ഇന്നു തുടക്കം. ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞു മൂന്നര മുതലാണ് ചടങ്ങുകള്‍ . സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ കര്‍ദിനാള്‍മാരുടെ സമൂഹബലിക്കു കര്‍ദിനാള്‍ കോളജ് ഡീന്‍ ആഞ്ചലോ സൊദാനോ നേതൃത്വം നല്‍കും വോട്ടവകാശമുള്ള 115 കര്‍ദിനാള്‍മാര്‍ വൈകിട്ട് 4.30ന് വത്തിക്കാന്‍ സെന്റ് പോള്‍സ് ചാപ്പലില്‍ നിന്ന് പ്രദക്ഷിണമായി സിസ്റ്റീന്‍ ചാപ്പലിലേക്ക് കടക്കുന്നതോടെ 6.30ന് ചാപ്പല്‍ കവാടം അടയ്ക്കും. തുടര്‍ന്ന് ആദ്യ വോട്ടെടുപ്പ്. ഇന്നു രാത്രി 11.30 ഓടെ ആദ്യഫലം വന്നേക്കുമെന്നാണു
Read More →
കത്തോലിക്കസഭയുടെ ആത്മീയയോഗി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഈ മാസം 28 ന് സ്ഥാനമൊഴിയും. അനാരോഗ്യമാണ് തീരുമാനത്തിന് പിന്നിലെന്ന് കരുതുന്നു. 85 കാരനായ മാര്‍പാപ്പ 2005 ഏപ്രില്‍ 19 നാണ് ചുമതലയേറ്റത്. കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ അടുത്തകാലത്തൊന്നും മാര്‍പാപ്പമാര്‍ ഇത്തരത്തില്‍ സ്ഥാനമൊഴിഞ്ഞിട്ടില്ല. 1415 ല്‍ ഗ്രിഗറി 12-ാമനാണ് അവസാനമായി സ്ഥാനമൊഴിഞ്ഞത്. മാര്‍പാപ്പമാര്‍ കാലംചെയ്തശേഷം പിന്‍ഗാമികളെ തിരഞ്ഞെടുക്കുകയാണ് പതിവ്. പ്രായാധിക്യംമൂലം ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തതുമൂലമാണ് സ്ഥാനമൊഴിയുന്നതെന്ന് കര്‍ദ്ദിനാള്‍മാരുടെ യോഗത്തില്‍ മാര്‍പാപ്പാ പ്രഖ്യാപിച്ചു. 28 നുശേഷം കര്‍ദ്ദിനാള്‍മാരുടെ കോണ്‍ക്ലേവ് യോഗംചേര്‍ന്ന് പുതിയ
Read More →
മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് മാര്‍ ക്ലീമിസ് കര്‍ദിനാളായി ഉയര്‍ത്തപ്പെട്ടു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ നടന്ന ചടങ്ങിലാണ് മാര്‍ ക്ലീമിസ് കര്‍ദിനാളിന്‍റെ സ്ഥാനാരോഹണം നടന്നത്. മലങ്കര കത്തോലിക്കാ സഭയുടെ ആദ്യ കര്‍ദിനാളായ മാര്‍ ക്ലീമിസ് കത്തോലിക്കാ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കര്‍ദിനാളാണ്.കേരളത്തില്‍ നിന്നുള്ള അഞ്ചാമത്തെ കര്‍ദിനാളാണ് ബസേലിയോസ് മാര്‍ ക്ലിമീസ് ബാവ. വിശുദ്ധ പത്രോസിന്റെ ശവകുടീരത്തിനുമുകളില്‍ നിര്‍മിച്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ അള്‍ത്താരയില്‍ മുഴങ്കാലില്‍നിന്ന് മാര്‍ ക്ലീമിസ്
Read More →
കന്നിമാസ പൂജകള്‍ക്കായി ശബരിമല അയ്യപ്പക്ഷേത്രം നട ഇന്നു വൈകുന്നേരം 5.30-നു തുറക്കും. ഇന്നു പ്രത്യേക പൂജകളുണ്ടായിരിക്കില്ല. നാളെ മുതല്‍ 21 വരെ പതിവുപൂജകള്‍ക്കു പുറമേ പടിപൂജയും ഉദയാസ്തമനപൂജയും ഉണ്ടാകും. 21നു രാത്രി നട അടയ്ക്കും.
ഇനി ശബരിമലയിലേക്കും പറന്നെത്താം. എന്നാല്‍ പണച്ചെലവേറുമെന്നു മാത്രം. കൊച്ചിയില്‍ നിന്നാണ് ശബരിമലയിലേക്കും ഗുരുവായൂരിനും ഹെലികോപ്റ്റര്‍ സര്‍വീസ് ഉടനെ ആരംഭിക്കാന്‍ പോകുന്നത്. ഒരു സ്വകാര്യ കമ്പനിക്ക് ഇതിന് കഴിഞ്ഞയിടെ അനുമതി ലഭിച്ചു. പരീക്ഷണപ്പറക്കല്‍ അടുത്ത ദിവസനം തന്നെയുണ്ടാകും. പൈലറ്റ് ഉള്‍പ്പെടെ ആറുപേര്‍ക്ക് സഞ്ചരിക്കാവുന്ന ഹെലികോപ്റ്ററാണ് സര്‍വീസിനുള്ളത്. ഇത് വാടകയ്ക്ക് ഉപയോഗിക്കുകയാണെങ്കില്‍ മണിക്കൂറിന് ഒരു ലക്ഷം രൂപ നല്‍കണം. ദിവസേനെ രണ്ടു സര്‍വീസ് നടത്താനാണ് ഇപ്പോള്‍ കമ്പനി ഒരുങ്ങുന്നത്. സര്‍വീസില്‍ കയറിപ്പറ്റണമെങ്കില്‍ ഒരാള്‍ക്ക് യാത്രാക്കൂലിയായി കാല്‍ ലക്ഷം രൂപ കുറഞ്ഞത്
Read More →
ദേവീക്ഷേത്രത്തില്‍ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വെന്‍ഷന്റെ നേതൃത്വത്തില്‍ 17ന് രാവിലെ 6ന് സഹസ്രനാളികേര മഹാഗണപതിഹോമം നടത്തും. ക്ഷേത്രതന്ത്രി പ്ലാക്കുടി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി ചടങ്ങിന് മുഖ്യകാര്‍മികത്വം വഹിക്കും. ഗണപതിഹോമത്തിന്റെ കൂപ്പണ്‍വിതരണം കണ്‍വെന്‍ഷന്‍ ഓഫീസില്‍ ആരംഭിച്ചു. ഫോണ്‍ 0479 2346600.
സംസ്ഥാനത്ത് റംസാന്‍ മാസപ്പിറവി ശനിയാഴ്ചയായിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി അറിയിച്ചു. ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എ.പി.അബ്ദുള്‍ഖാദര്‍ മൌലവിയാണ് ഇക്കാര്യമറിയിച്ചത്.