You are here: Home » Religion »
Thought’ Category
പ്രസിദ്ധ സംഗീതജ്ഞനും 1919-20 കാലഘട്ടത്തില്‍ പോളണ്ടിലെ പ്രധാനമന്ത്രിയുമായിരുന്നു ഇഗ്‌നാസ് പാദരെവ്‌സ്‌കി (1860-1941). ഒരിക്കലദ്ദേഹം ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി അമേരിക്കയിലെ ബോസ്റ്റണ്‍ നഗരത്തിലെത്തി. തെരുവിലൂടെ നടന്നുപോകുമ്പോള്‍ ഷൂ പോളീഷ് ചെയ്യുന്ന ഒരു പയ്യന്‍ അദ്ദേഹത്തിന്റെ പിന്നാലെ കൂടി. ”ഞാന്‍ താങ്കളുടെ ഷൂ പോളീഷ് ചെയ്തുതരട്ടെയോ?” പയ്യന്‍ പാദരെവ്‌സ്‌കിയോടു ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ”വേണ്ട. എന്നാല്‍, നീ പോയി നിന്റെ മുഖം കഴുകി വൃത്തിയാക്കിയിട്ടു വരികയാണെങ്കില്‍ ഞാന്‍ നിനക്ക് അല്പം ചില്ലറ തരാം.” ഇതുകേട്ടയുടനേ പയ്യന്‍ പോയി അടുത്തകണ്ട
Read More →
1920-കളില്‍ ഷിക്കാഗോനഗരം അടക്കിവാണിരുന്ന അധോലോകനായകനായിരുന്നു ആല്‍ കപ്പോണ്‍ (1899-1944). ഇരുപത്തിയാറാമത്തെ വയസില്‍ ആയിരത്തിലേറെ അംഗങ്ങളുള്ള മാഫിയാസംഘത്തിന്റെ തലവനായിത്തീര്‍ന്ന കപ്പോണ്‍ ഏതു കൊടുംക്രൂരകൃത്യത്തിനും മടികാണിച്ചിരുന്നില്ല. തന്റെ എതിരാളികളെയെല്ലാം വകവരുത്തി നഗരം അടക്കിവാഴുവാനാണ് കപ്പോണ്‍ ശ്രമിച്ചത്. കുറ്റവാളിയായിരുന്ന കപ്പോണിനെ നിയമത്തിന്റെ ചങ്ങലയില്‍നിന്ന് എപ്പോഴും രക്ഷിച്ചിരുന്നത് ഈസി എഡ്ഡി എന്ന പ്രഗത്ഭനായ വക്കീലായിരുന്നു. നിയമകാര്യങ്ങളില്‍ എഡ്ഡിയെ വെല്ലുവാന്‍ അന്ന് ഷിക്കാഗോയില്‍ ആരുമുണ്ടായിരുന്നില്ല. എഡ്ഡിയുടെ വിദഗ്ധമായ സഹായം കൊണ്ടു മാത്രമാണ് കപ്പോണ്‍ പലപ്പോഴും ഇരുമ്പഴിക്കുള്ളില്‍നിന്നു രക്ഷപ്പെട്ടത്. എഡ്ഡിയുടെ സേവനത്തിനുള്ള പ്രതിഫലമായി കപ്പോണ്‍ എഡ്ഡിക്കു
Read More →
സാലിക്ക് ആകെ ആറു മക്കള്‍. അഞ്ച് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും. അവരുടെ പ്രായം മൂന്നു മാസം മുതല്‍ ഏഴു വയസുവരെ. 1960 സെപ്റ്റംബറില്‍ സാലിയുടെ ഭര്‍ത്താവ് അവരെ ഉപേക്ഷിക്കുമ്പോള്‍ അവര്‍ക്കു ജീവിക്കാന്‍ വരുമാനമാര്‍ഗമൊന്നുമില്ലായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതുകൊണ്ടു ജീവിക്കാതിരിക്കാനാവില്ലല്ലോ. സാലി വേഗം തന്റെ കുട്ടികളെയെല്ലാം കുളിപ്പിച്ച് വൃത്തിയുള്ള വസ്ത്രങ്ങളണിയിച്ച് ഒരു ജോലി തേടിയിറങ്ങി. കാര്യമായ വിദ്യാഭ്യാസമില്ലാത്തവളായിരുന്നു സാലി. തന്മൂലം, ജോലി കണെ്ടത്തുക എളുപ്പമായിരുന്നില്ല. അമേരിക്കയിലെ ഇന്‍ഡ്യാന സംസ്ഥാനത്ത് അക്കാലത്തു ജോലി സാധ്യതകള്‍ കുറവായിരുന്നു. എങ്കിലും സാലി അന്വേഷണം
Read More →
ഒരു പേരിലെന്തിരിക്കുന്നു എന്നൊന്നും ഇനി ചോദിക്കരുത്. സംഖ്യാശാസ്ത്രപ്രകാരം ഒരു വ്യക്തിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പേരിലാണ് കുടിയിരിക്കുന്നതത്രേ. കുട്ടിക്കാലത്ത് നമുക്ക് ലഭിക്കുന്ന പേര് നമ്മുടെ ശരീരത്തിന്റെ എനര്‍ജിയെയും ലഭിച്ച പേരിന്റെ എനര്‍ജിയെയും അതിശക്തമായി കൂട്ടിയോജിപ്പിക്കുന്നതായി സംഖ്യാശാസ്ത്രം പറയുന്നു. ഏതൊരാളിന്റെയും സ്വഭാവം, മൂല്യം, പ്രശസ്തി, ജീവിതം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ അയാള്‍ക്ക് ലഭിച്ചിരിക്കുന്ന പേരിനെ ആശ്രയിച്ചാണിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ന് പലരും സംഖ്യാജ്യോതിഷത്തിന്റെ സഹായത്താല്‍ പേര് മാറ്റി പ്രശസ്തിയും ജീവിതം വിജയപ്രദവുമാക്കി മാറ്റാറുണ്ട്. ജനനത്തീയതിയില്‍ കൂടി നമുക്ക് ലഭിക്കുന്ന 3
Read More →
ഒരു ഇസ്രേലി യുവാവിന്റെ കഥ: പഠനം കഴിഞ്ഞ് ആര്‍മിയില്‍ ചേര്‍ന്ന ഈ ചെറുപ്പക്കാരന്‍ പരിശീലനം കഴിഞ്ഞപ്പോള്‍ സിറിയന്‍-ഇസ്രേലി അതിര്‍ത്തിയിലെ ഒരു ടാങ്ക് ഡിവിഷനിലേക്കാണ് അയയ്ക്കപ്പെട്ടത്. അവിടെയെത്തി ഡ്യൂട്ടി ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ അയാള്‍ കമാന്‍ഡിംഗ് ഓഫീസറെ സമീപിച്ചു വാരാന്തത്തില്‍ രണ്ടുദിവസത്തെ അവധിക്ക് അപേക്ഷിച്ചു. ”രണ്ടു ദിവസത്തെ അവധിയോ?” ഓഫീസര്‍ ചോദിച്ചു. ”നീ ഇവിടെ എത്തിയിട്ട് ഒരാഴ്ചയല്ലേ ആയുള്ളൂ?” ”ഞാനിവിടെ എത്തിയിട്ട് ഒരാഴ്ച മാത്രമേ ആയിട്ടുള്ളു” യുവാവു പറഞ്ഞു. ”എങ്കിലും എനിക്കു രണ്ടു ദിവസത്തെ അവധി തരണം.” ”ശരി,
Read More →
കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. വിദേശരാജ്യത്തു ജോലി ചെയ്യുന്ന ഒരു യുവാവ് നാട്ടില്‍ വരുമ്പോഴൊക്കെ ആശ്രമത്തില്‍ വരാറുണ്ടായിരുന്നു. വയോധികനായ പിതാവും ഒരിക്കല്‍ ഒപ്പമുണ്ടായിരുന്നു. ആശ്രമത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനം കാണാന്‍ ഇവരും കൂടി. ഓരോ സ്ഥലവും വിശദമായി ചോദിച്ചും പറഞ്ഞും നടക്കുകയായിരുന്നു. ഇടയ്ക്ക് ഒരല്‍പ്പം ഉയര്‍ന്ന കുന്നുപോലെയുള്ള ഒരിടത്തേക്കു കയറി. കല്ലും കട്ടയും നിറഞ്ഞ ആ സ്ഥലത്തുകൂടി വീഴാതെ ശ്രദ്ധിച്ചാണു നടന്നത്. മകന്‍ ആ സമയം അച്ഛന്റെ കയ്യില്‍ മുറുകെ പിടിച്ചിരുന്നു. ചെറുചിരിയോടെ അച്ഛന്‍ എന്നോടായി പറഞ്ഞു: ‘വയസ്സായിക്കഴിഞ്ഞാല്‍ അച്ഛന്‍
Read More →
മനുഷ്യജീവിതം വളരെ അമൂല്യമായ ഒരവസരമാണ്. അത് യാന്ത്രികമായി ജീവിച്ചുതീര്‍ക്കാനുള്ളതല്ല, ബോധപൂര്‍വം ആനുഭൂതികമായി ജീവിക്കാനുള്ളതാണ്. അത്തരത്തിലൊരു ഉണര്‍വ് നമ്മില്‍ ഉണ്ടാകുമ്പോള്‍ ആവര്‍ത്തനവിരസമായ ജീവിതത്തിന് ഒരു വിരാമം ഉണ്ടാവുന്നു. ഓഷോ നേരം പുലരുന്നതിനുമുമ്പേ അയാള്‍ വലയുമായി മീന്‍പിടിക്കാനിറങ്ങി. നദിക്കരയിലൂടെ നടക്കുമ്പോള്‍ അയാളുടെ കാലുകള്‍ എന്തിലോ തട്ടി. അയാള്‍ വല താഴെ വച്ച് പരതിനോക്കി. അത് ഒരു ചാക്ക് ചെറിയ കല്ലുകളായിരുന്നു. പുലരുവോളം അയാള്‍ താഴെയിരുന്ന് ഓരോരോ കല്ലുകള്‍ പെറുക്കി നദിയിലേക്ക് എറിഞ്ഞുകൊണ്ടിരുന്നു. ഒഴുക്കുള്ള നദിയില്‍ കല്ലുകള്‍ വീഴുമ്പോഴുള്ള ശബ്ദം അദ്ദേഹത്തിന്
Read More →
പ്രസിദ്ധനായ ആംഗ്ലേയ സാഹിത്യകാരനാണ് ഓസ്‌കര്‍ വൈല്‍ഡ് (1854-1900). അദ്ദേഹം എഴുതിയിട്ടുള്ള ചെറുകഥകളില്‍ ഏറ്റവും ഹൃദയസ്പര്‍ശിയായ ഒന്നാണ് ‘ദ സെല്‍ഫിഷ് ജയന്റ്’. ആ ചെറുകഥയുടെ ചുരുക്കം താഴെക്കൊടുക്കുന്നു: ഒരിടത്ത് അതിഭീമനായ ഒരു മനുഷ്യനുണ്ടായിരുന്നു. അയാള്‍ക്കു മനോഹരമായ ഒരു മണിമന്ദിരവും അതിനു ചുറ്റും അതിമനോഹരമായ ഒരു തോട്ടവുമുണ്ടായിരുന്നു. രാക്ഷസന്റെ കൊട്ടാരത്തില്‍ നിന്നു വളരെ അകലെയല്ലാതെ ഒരു സ്‌കൂളുണ്ടായിരുന്നു. സ്‌കൂളിലെ കുട്ടികള്‍ എല്ലാ ദിവസവും തന്നെ പൂക്കളും കനികളും നിറഞ്ഞുനിന്നിരുന്ന, രാക്ഷസന്റെ തോട്ടത്തില്‍ കളിക്കുവാനെത്തുമായിരുന്നു. ഏഴുവര്‍ഷത്തോളം, വളരെയകലെയുള്ള ഒരു സുഹൃത്തിന്റെ കൂടെയായിരുന്നു
Read More →
എല്ലാ മതാനുഷ്ഠാനങ്ങളിലും മുഖ്യമായ ഒന്നാണ് ഈശ്വര സ്തുതി. സംഗീതോല്‍പ്പത്തി തന്നെ ദൈവസ്തുതിയില്‍ നിന്നാണെന്നു പറയാം. ഈശ്വരന്റെ അപദാനങ്ങള്‍ അനുസ്മരിച്ചും, അവിടുത്തെ അളവറ്റ അനുഗ്രഹങ്ങള്‍ അയവിറക്കിയും അത്ഭുതകരങ്ങളായ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചും വിശ്വാസികള്‍ സ്തുതി ഉയര്‍ത്തുന്നു. ഒരു ഭക്തന് എത്രസ്തുതിച്ചാലും മതിവരില്ല. ബൈബിളിലെ സങ്കീര്‍ത്തകന്‍, സകല ജനതകളും സ്തുതി അര്‍പ്പിക്കാന്‍ ആഹ്വാനം നല്‍കിയിട്ട്, പ്രകൃതിയിലുള്ള സകല ജീവജാലങ്ങളും സ്തുതി ഉയര്‍ത്താന്‍ ആവശ്യപ്പെടുന്നു. നാം സ്തുതി അര്‍പ്പിക്കുന്നതുകൊണ്ട് ദൈവത്തിന് എന്തെങ്കിലും ഭാവ വ്യത്യാസം വരുത്തുകയല്ല ലക്ഷ്യം. നമ്മില്‍ത്തന്നെ പലമാറ്റങ്ങളും ഉണ്ടാകാന്‍ അതു
Read More →
ഒരിക്കലും ഒടുങ്ങാത്ത ആര്‍ത്തിയാണ് നമ്മുടെ ശാപം. അന്നത്തിന്റെ കാര്യത്തിലായാലും സമ്പത്തിന്റെ കാര്യത്തിലായാലും പ്രശസ്തിയുടെയും അധികാരത്തിന്റെയും കാര്യത്തിലായാലും അവസാനിക്കാത്ത ആര്‍ത്തിയുടെ ചുഴിയില്‍ കറങ്ങിത്തിരിയുകയാണ് മനുഷ്യബോധം. കാലാകാലങ്ങളായി പൂര്‍വ്വികരിലൂടെ നാം ആര്‍ജ്ജിച്ചതധികവും ‘വേണം, വേണം, ഇനിയും വേണം’ എന്ന ദര്‍ശനമാണ്. ‘മതി, ഇത്രയും മതി’ എന്നു പറയാന്‍ നമുക്കാവുന്നേയില്ല. എന്നാല്‍ ജീവിതത്തിന്റെ എല്ലാ മനോഹാരിതയും വിലീനമായിരിക്കുന്നത് അവശ്യം വേണ്ടതുമാത്രം സ്വീകരിക്കുന്നിടത്താണ്. ആ രഹസ്യമറിയാവുന്നതുകൊണ്ടാണ് നടരാജഗുരു ശിഷ്യനായ നിത്യനോടു പറഞ്ഞത്; ”നിത്യാ, ഗുരുകുലത്തില്‍ ആവശ്യത്തില്‍ കൂടുതലായി ഒന്നും ഉണ്ടാവരുത്” എന്ന്. ലാളിത്യത്തിന്റെയും
Read More →