News Sections

Sports’ Category

പുറംവേദന: വിംബിള്‍ഡണ്‍ ടെന്നീസില്‍ നിന്ന് വീനസ് പിന്‍മാറി

Posted on the June 19th, 2013 under Featured,Latest News,Other,Sports

പുറംവേദന: വിംബിള്‍ഡണ്‍ ടെന്നീസില്‍ നിന്ന് വീനസ് പിന്‍മാറി

അഞ്ചുതവണ ചാമ്പ്യനായ വീനസ് വില്യംസ് ഇക്കൊല്ലത്തെ വിംബിള്‍ഡണ്‍ ടെന്നിസില്‍ നിന്ന് പിന്‍മാറി. പുറംവേദനയെ തുടര്‍ന്നാണ് സെറീനയുടെ പിന്‍മാറ്റം. വീനസ് ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. വീനസ് ആകെ ഏഴ് ഗ്രാന്‍സ്ലാം കിരകിരീടങ്ങള്‍ നേടിയിട്ടുണ്ട്. വിംബിള്‍ഡണില്‍ കളിക്കാന്‍ കഴിയാത്തതില്‍ അതിയായ നിരാശയുണ്ടെന്ന് വീനസ് പറഞ്ഞു.

ത്രിരാഷ്ട്ര പരമ്പര: ഇന്ത്യ ടീമിനെ നിലനിറുത്തി

Posted on the June 18th, 2013 under Cricket,Sports

ത്രിരാഷ്ട്ര പരമ്പര: ഇന്ത്യ ടീമിനെ നിലനിറുത്തി

ജൂണ്‍ 28ന് വെസ്റ്റ് ഇന്‍ഡീസില്‍ തുടങ്ങുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയ്ക്ക് ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കുന്ന അതേ സംഘത്തെ ഇന്ത്യ നിലനിറുത്തി. തുടര്‍ച്ചയായ മൂന്ന് വിജയങ്ങളോടെ ചാമ്പ്യന്‍സ് ട്രോഫി സെമിയെലെത്തിയ ടീമില്‍ മാറ്റം വരുത്താന്‍ സെലക്ടര്‍മാര്‍ തയാറായില്ല. ഈ മാസം 30 മുതലാണ് വെസ്റ്റിന്‍ഡീസില്‍ ത്രിരാഷ്ട്ര പരമ്പര ആരംഭിക്കുക. ഇന്ത്യക്കും ആതിഥേയരായ വെസ്റ്റിന്‍ഡീസിനും പുറമെ ശ്രീലങ്കയാണ് ത്രിരാഷ്ട്ര പരമ്പരയില്‍ പങ്കെടുക്കുന്ന മൂന്നാമത്തെ ടീം. 30ന് വെസ്റ്റിന്‍ഡീസിനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. ഇന്ത്യന്‍ ടീം : മഹേന്ദ്രസിംഗ് ധോണി (ക്യാപ്ടന്‍), ശിഖര്‍ധവാന്‍,
Read More →

ജയവര്‍ധന 11,000 ക്ലബില്‍

Posted on the June 18th, 2013 under Cricket,Featured,Sports

ജയവര്‍ധന 11,000 ക്ലബില്‍

ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ മഹേല ജയവര്‍ധന ഏകദിന ക്രിക്കറ്റില്‍ 11,000 റണ്‍സ് പൂര്‍ത്തിയാക്കി. ഈ നേട്ടം കൈവരിക്കുന്ന എട്ടാമത്തെ ബാറ്റ്‌സ്മാനാണ് ജയവര്‍ധന. 368 മത്സരങ്ങളില്‍ നിന്നാണ് ജയവര്‍ധന നേട്ടം സ്വന്തമാക്കിയത്. ഏകദിനത്തില്‍ 11,000 റണ്‍സ് നേടുന്ന മൂന്നാമത്തെ ലങ്കന്‍ താരമാണ് ജയവര്‍ധന. സനത് ജയസൂര്യയും കുമാര്‍ സംഗക്കാരയുമാണ് പട്ടികയിലുള്ള മറ്റ് ലങ്കക്കാര്‍. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലാണ് ജയവര്‍ധന നേട്ടം സ്വന്തമാക്കിയത്. വ്യക്തിഗത സ്‌കോര്‍ 61-ല്‍ എത്തിയപ്പോഴായിരുന്നു റെക്കോര്‍ഡ്. മത്സരത്തില്‍ 84 റണ്‍സ് നേടി പുറത്താകാതെ നിന്ന
Read More →

കോണ്‍ഫെഡറേഷന്‍ കപ്പ്: ലോകചാമ്പ്യന്മാരായ സ്‌പെയിനും ഇറ്റലിക്കും ജയം

Posted on the June 17th, 2013 under Football,Latest News,Sports

കോണ്‍ഫെഡറേഷന്‍ കപ്പ്: ലോകചാമ്പ്യന്മാരായ സ്‌പെയിനും ഇറ്റലിക്കും ജയം

കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് മല്‍സരങ്ങളില്‍ ലോക ചാംപ്യന്‍മാരായ സ്‌പെയിനും ഇറ്റലിക്കും ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇരു ടീമുകളുടെയും വിജയം. കരുത്തരായ യുറഗ്വായ്‌ക്കെതിരെ ആധികാരിക വിജയമായിരുന്നു സ്‌പെയിന്റേത്. ഗ്രൂപ്പ് എയില്‍ ഇറ്റലിയും മെക്‌സിക്കോയും തമ്മിലുള്ള ശക്തമായ മല്‍സരത്തിനാണ് മാരക്കാന സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. കളിയുടെ 27-ാം മിനിട്ടില്‍ ഇറ്റലിയുടെതായിരുന്നു ആദ്യഗോള്‍. ഫ്രീക്കിക്ക് വിദഗ്ധന്‍ ആന്ദ്രേ പിര്‍ലോ ഇറ്റലിക്കായുള്ള തന്റെ നൂറാം രാജ്യാന്തര മല്‍സരം അവിസ്മരണീയമാക്കി. ഏഴു മിനിട്ടു പിന്നിട്ടപ്പോള്‍ മെക്‌സിക്കോ ഗോള്‍ മടക്കി. ആന്ദ്രേ ബര്‍സാഗ്ലിയുടെ
Read More →

ശ്രീശാന്ത് ശബരിമലയില്‍

Posted on the June 15th, 2013 under Religion,Sports

ശ്രീശാന്ത്  ശബരിമലയില്‍

ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് ശബരീശ സന്നിധിയിലെത്തി. നട അടച്ചതിനാല്‍ അദ്ദേഹത്തിന് വെള്ളിയാഴ്ച ദര്‍ശനം നടത്താന്‍ കഴിഞ്ഞില്ല. ശനിയാഴ്ച പുലര്‍ച്ചെ മിഥുനം ഒന്നിന്റെ പുലരിയില്‍ അദ്ദേഹം അയ്യപ്പദര്‍ശനം നടത്തും. വെള്ളിയാഴ്ച രാത്രി 9.15ന് പമ്പയില്‍ എത്തിയ ശ്രീശാന്ത് പമ്പ ഗണപതി കോവിലിലും മറ്റ് ഉപദേവതാ ക്ഷേത്രങ്ങളിലും ഏറെനേരം പ്രാര്‍ഥനാപൂര്‍വ്വം നിന്നു. ശബരിമലയില്‍ എത്താന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പിന്നണിഗായകനും സഹോദരീഭര്‍ത്താവുമായ മധു ബാലകൃഷ്ണനും മറ്റ് 21പേരും അടങ്ങിയതാണ് തീര്‍ഥാടകസംഘം. രാത്രി 10.30നാണ് അദ്ദേഹം
Read More →

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ്: സെമി പ്രതീക്ഷ നിലനിര്‍ത്തി ശ്രീലങ്കയ്ക്ക് ആദ്യജയം

Posted on the June 14th, 2013 under Cricket,Sports

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ്: സെമി പ്രതീക്ഷ നിലനിര്‍ത്തി ശ്രീലങ്കയ്ക്ക് ആദ്യജയം

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തി ശ്രീലങ്കയ്ക്ക് ആദ്യവിജയം. ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിന് തോല്‍പിച്ചു. കുമാര്‍ സംഗക്കാരയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ മികവിലായിരുന്നു ലങ്കന്‍ ജയം. ജയം മാത്രം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കം അല്‍പം പാളി. മൂന്നാം ഓവറില്‍ തന്നെ പെരേര വീണു. പിന്നീട് ദില്‍ഷനും സംഗക്കാരയും ചേര്‍ന്ന് 92 റണ്‍സ് ശ്രീലങ്കയുടെ അക്കൗണ്ട് പുസ്തകത്തില്‍ചേര്‍ത്തു. ദില്‍ഷന്‍ 44 റണ്‍സെടുത്ത് പുറത്തായി. പിന്നീട് ഒത്തുചേര്‍ന്ന സംഗക്കാരയും ജയവര്‍ധനെയും പരിചയസമ്പത്തു മുഴുവന്‍ പുറത്തെടുത്ത പ്രകടനമാണ് കാഴ്ചവച്ചത്. ജയവര്‍ധനെ
Read More →

നികുതി വെട്ടിപ്പ്: മെസിക്കെതിരെ കേസ്‌

Posted on the June 13th, 2013 under Featured,Sports

നികുതി വെട്ടിപ്പ്: മെസിക്കെതിരെ കേസ്‌

അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസിക്കെതിരെ കോടികളുടെ നികുതി വെട്ടിപ്പിനു സ്പാനിഷ് സര്‍ക്കാര്‍ കേസെടുത്തു.മെസിയുെട പിതാവും സ്പാനിഷ് പൗരനുമായ ജോര്‍ജ് മെസ്സിയും ലയണല്‍ മെസ്സിയും ചേര്‍ന്ന് 5.3 ദശലക്ഷം യുഎസ് ഡോളറിന്റെ നികുതി വെട്ടിച്ചതായാണ് കേസ്. 2006 മുതല്‍ 2009 വരെയുള്ള കാലയളവില്‍, മെസ്സിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും വില്‍പ്പന നടത്തിയതു വഴി ലഭിച്ച പ്രതിഫലം, വരുമാന സ്രോതസ് സംബന്ധിച്ച സത്യവാങ്മൂലത്തില്‍ നിന്നു മറച്ചുവച്ചുവെന്നും അധികൃതര്‍ ആരോപിച്ചു. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചതെന്നും ഇക്കാര്യം ബന്ധപ്പെട്ടവരെ
Read More →

മക്കോകയ്‌ക്കെതിരേ ശ്രീശാന്ത് ഡല്‍ഹി ഹൈക്കോടതിയിലേക്ക്; ജാമ്യത്തിനെതിരേ അപ്പീലുമായി പോലീസും

Posted on the June 12th, 2013 under Latest News,Sports

മക്കോകയ്‌ക്കെതിരേ ശ്രീശാന്ത് ഡല്‍ഹി ഹൈക്കോടതിയിലേക്ക്; ജാമ്യത്തിനെതിരേ അപ്പീലുമായി പോലീസും

തനിക്കെതിരേ ചുമത്തിയ മക്കോക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കും. ജാമ്യാപേക്ഷ പരിഗണിക്കവേ താരങ്ങള്‍ക്കെതിരേ മക്കോക ചുമത്താന്‍ മതിയായ തെളിവുകള്‍ ഇല്ലെന്ന് സാകേതിലെ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വിനയകുമാര്‍ ഖന്ന ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് ശ്രീശാന്ത് ഉള്‍പ്പെടെ 18 താരങ്ങള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. പൊലീസ് ഉന്നയിച്ച ആരോപണങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ ഡല്‍ഹി പൊലീസിനു കഴിഞ്ഞില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടിയിരുന്നു. ആവശ്യമായ തെളിവില്ലാതെ മക്കോക ചുമത്തിയ പോലീസ് നടപടിയെ കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ്
Read More →

ശ്രീശാന്ത് കൊച്ചിയിലെത്തി;നിരപരാധിത്വം തെളിയിച്ച് ടീമില്‍ തിരികെയെത്തുമെന്ന് ശ്രീശാന്ത്

Posted on the June 12th, 2013 under Cricket,Featured,Latest News,Sports

ശ്രീശാന്ത് കൊച്ചിയിലെത്തി;നിരപരാധിത്വം തെളിയിച്ച് ടീമില്‍ തിരികെയെത്തുമെന്ന് ശ്രീശാന്ത്

ഐപിഎല്‍ കോഴക്കേസില്‍ ജാമ്യം ലഭിച്ച ക്രിക്കറ്റ് താരം ശ്രീശാന്ത് കൊച്ചിയിലെത്തി. ഡല്‍ഹി- കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു യാത്ര. രാവിലെ ആറുമണിയോടു കൂടിയാണ് ഡല്‍ഹിയില്‍ നിന്ന് തിരിച്ചത്. നിയമവഴിയിലൂടെ നിരപരാധിത്വം തെളിയിച്ച് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയാണ് തന്റെ ലക്ഷ്യമെന്ന് ശ്രീശാന്ത് പറഞ്ഞു. അതിനായി ക്ഷമയോടെ കാത്തിരിക്കും. ഇന്നുമുതല്‍ പരിശീലനം തുടങ്ങുമെന്നും ശ്രീശാന്ത് വ്യക്തമാക്കി. വാതുവയ്പ് കേസില്‍ പതിനാലു ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ഇന്നലെ രാത്രി 8.10 നാണ് ശ്രീശാന്ത് തിഹാര്‍ ജയില്‍ നിന്നു മോചിതനായത്.
Read More →

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ഇന്ന് കൊമ്പു കോര്‍ക്കും

Posted on the June 11th, 2013 under Cricket,Featured,Sports

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ഇന്ന് കൊമ്പു കോര്‍ക്കും

ഗ്രൂപ്പ് ബിയില്‍ സെമി സാധ്യത സജീവമാക്കാന്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ഇന്ന് നേര്‍ക്കുനേര്‍ എത്തുന്നു. ഗ്രൂപ്പിലെ ആദ്യമല്‍സരം ജയിച്ച ഇരുടീമുകളും മികച്ച ആത്മവിശ്വാസത്തിലാണ്. ഓവലില്‍ ഇന്ന് വൈകിട്ട് മൂന്നിനാണ് മല്‍സരം. ഏകദിനത്തിലെയും ട്വന്റി20യിലെ ലോകചാംപ്യന്‍മാര്‍ നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് ഈ മല്‍സരത്തിന്റെ പ്രത്യേകത. ആദ്യമല്‍സരത്തിലെ ജയം ഇരുടീമിനും ആത്മവിശ്വാസം നല്‍കുന്നു. അതുകൊണ്ട് തന്നെ രണ്ടാംമല്‍സരം ജയിച്ച് സെമി സാധ്യത നിലനിര്‍ത്താനാകും ഇരുടീമിന്റെയും ലക്ഷ്യം. എന്നാല്‍ ഏകദിനത്തിലെ സമീപകാല ചരിത്രങ്ങള്‍ വിന്‍ഡീസിനേക്കാള്‍ ഇന്ത്യയ്ക്കാണ് മേല്‍ക്കൈ നല്‍കുന്നത്. ഇന്ത്യയാണെങ്കില്‍ ലോക
Read More →