News Sections

Football’ Category

സ്പാനിഷ് ലീഗ്: റയല്‍ ബെറ്റിസിനെ കീഴടക്കി ബാര്‍സക്ക് തകര്‍പ്പന്‍ ജയം

Posted on the May 6th, 2013 under Football,Sports

സ്പാനിഷ് ലീഗ്: റയല്‍ ബെറ്റിസിനെ കീഴടക്കി ബാര്‍സക്ക് തകര്‍പ്പന്‍ ജയം

സ്പാനിഷ് ലീഗില്‍ റയല്‍ ബെറ്റിസിനെതിരെ ബാര്‍സലോനയ്ക്ക് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് റയല്‍ ബെറ്റിസിനെ ബാര്‍സിലോന കീഴടക്കിയത്. പരുക്കില്‍ നിന്ന് മോചിതനായ സൂപ്പര്‍ താരം മെസി ബാര്‍സയ്ക്കായി രണ്ടുതവണ ലക്ഷ്യം കണ്ടു. മെസിയുടെ ആദ്യഗോള്‍ ഫ്രീകിക്കില്‍ നിന്നായിരുന്നു. അലക്‌സി സാഞ്ചസ്, ഡേവിഡ് വിയ എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകള്‍. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് നാലു ഗോളുകള്‍ തിരിച്ചടിച്ച് ബാര്‍സ മല്‍സരം സ്വന്തമാക്കിയത്. കിരീട പോരാട്ടത്തിനായി പ്രധാന വെല്ലുവിളി ഉയര്‍ത്തുന്ന റയല്‍ മാഡ്രിഡുമായി നിലവില്‍
Read More →

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇരുപതാം കിരീടം

Posted on the April 23rd, 2013 under Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇരുപതാം കിരീടം

കപ്പിനും ചുണ്ടിനുമിടയില്‍ നിന്നു കിരീടം എടുത്തുയര്‍ത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായി. ആസ്റ്റണ്‍വില്ലയെ 3-0ത്തിനു തോല്‍പ്പിച്ചാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡ് കിരീടം ഉറപ്പാക്കിയത്. റോബിന്‍ വാന്‍പേഴ്‌സിയുടെ ഹാട്രിക്കാണ് യുണൈറ്റഡിനു തുണയായത്. മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 16 പോയിന്റ് മുന്നിലാണ് യുണൈറ്റഡ്. യുണൈറ്റഡിന്റെ 20-ാം ലീഗ് കിരീടമാണിത്.

കപ്പിനും ചുണ്ടിനുമിടയില്‍ യുണൈറ്റഡിന് കിരീടം, പ്രീമിയര്‍ ലീഗില്‍ ഇന്ന് കലാശക്കളി

Posted on the April 22nd, 2013 under Football

കപ്പിനും ചുണ്ടിനുമിടയില്‍ യുണൈറ്റഡിന് കിരീടം, പ്രീമിയര്‍ ലീഗില്‍ ഇന്ന് കലാശക്കളി

ശരിക്കും കപ്പിനും ചുണ്ടിനുമിടയിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം. ഇന്ന് ആസ്റ്റണ്‍വില്ലയെ തോല്പിച്ചാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സ്വന്തമാകും. ഞായറാഴ്ചത്തെ മത്സരത്തില്‍ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി 31ന് ടോട്ടനം ഹോട്‌സ്പറിനോട് തോറ്റതോടെയാണ് യുണൈറ്റഡിന് കിരീടം കൈയെത്തും ദൂരത്തായത്. 33 കളികളില്‍നിന്നും 81 പോയന്റാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ 68 പോയന്റാണ് സിറ്റിക്കുള്ളത്. ആറാംമിനിറ്റില്‍ സമീര്‍ നസ്‌റിയിലൂടെ മൂന്നിലെത്തിയ സിറ്റിയെ, ഏഴ് മിനിറ്റിനുള്ളില്‍ മൂന്നുവട്ടം ഞെട്ടിച്ചാണ് ടോട്ടനം മത്സരം
Read More →

സ്പാനിഷ് ഫുട്‌ബോള്‍ ലീഗ്: ബാഴ്‌സയ്ക്കും റയാലിനും വിജയം

Posted on the April 21st, 2013 under Football

സ്പാനിഷ് ഫുട്‌ബോള്‍ ലീഗ്: ബാഴ്‌സയ്ക്കും റയാലിനും വിജയം

സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ ബാഴ്‌സലോണയ്ക്കും റയാല്‍ മാഡ്രിഡിനും വിജയം. ഏകപക്ഷീയമായ ഒരു ഗോളിന് ലെവാന്റയെ തകര്‍ത്താണ് ബാഴ്‌സ വിജയം ആഘോഷിച്ചത്. 84-ാം മിനിറ്റില്‍ സെസ്‌ക് ഫാബ്രിഗസാണ് ബാഴ്‌സയ്ക്ക് വിജയം സമ്മാനിച്ചത്. മെസിയില്ലാതെ ഇറങ്ങിയ ബാഴ്‌സയ്ക്ക് പതിവ് ആധിപത്യം പുലര്‍ത്താന്‍ കഴിഞ്ഞില്ല. റയാല്‍ ബെറ്റിസിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് റയാല്‍ മാഡ്രിഡ് വിജയം സ്വന്തമാക്കിയത്. മെസുട്ട് ഒസില്‍ (45, 90), കരിം ബെന്‍സിമ (57) എന്നിവരാണ് റയലിനുവേണ്ടി എതിരാളികളുടെ വല കുലുക്കിയത്. വിജയത്തോടെ ലീഗില്‍ 2ണ്ടാം സ്ഥാനത്തുള്ള
Read More →

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് തകര്‍പ്പന്‍ വിജയം

Posted on the April 9th, 2013 under Football,Sports

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് തകര്‍പ്പന്‍ വിജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സിറ്റി വിജയം കൊയ്തത്. അന്‍പത്തിരണ്ടാം മിനിറ്റില്‍ ജയിംസ് മില്‍നറുടെ ഗോളോടെ സിറ്റി ലീഡ് നേടി. എന്നാല്‍ എട്ട് മിനിറ്റുകള്‍ക്ക് ശേഷം വിന്‍സെന്റ് കമ്പനിയുടെ സെല്‍ഫ് ഗോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫില്‍ ജോണ്‍സിന്റെ ഹെഡ്ഡര്‍ സിറ്റി ക്യാപ്റ്റന്‍ വിന്‍സന്റ് കമ്പനിയുടെ പുറത്ത് തട്ടി ഗോള്‍വലയില്‍ പതിക്കുകയായിരുന്നു. എഴുപത്തിയെട്ടാം മിനിറ്റില്‍ സെര്‍ജിയോ അഗ്വീറോയുടെ ഗോള്‍ സിറ്റിയ്ക്ക് ജയം സമ്മാനിച്ചു.
Read More →

ചാംപ്യന്‍സ് ലീഗ്: ബാഴ്‌സയ്ക്ക്‌സമനില

Posted on the April 3rd, 2013 under Football,Sports

ചാംപ്യന്‍സ് ലീഗ്: ബാഴ്‌സയ്ക്ക്‌സമനില

ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്റെ ആദ്യപാദ മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ ബാര്‍സിലോനയ്ക്ക് സമനില. അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തില്‍ പാരീസ് സെന്റ് ജര്‍മൈനാണ് ബാര്‍സയെ 2-2 ന് തളച്ചത്. മറ്റൊരു മല്‍സരത്തില്‍ ബയണ്‍ മ്യുണിക്ക്, യുവന്റസിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ചു. അപകടകാരികളായ പാരീസ് സെന്റ് ജര്‍മൈനെതിരെ അവരുടെ തട്ടകത്തില്‍ കരുതലോടെയാണ് ബാര്‍സ തുടങ്ങിയത്. എങ്കിലും മെസ്സി പതിവു തെറ്റിച്ചില്ല. ഡാനി ആല്‍വസിന്റെ മനോഹരമായ പാസ് സ്വീകരിച്ച ലോക ഫുട്‌ബോളര്‍ പന്ത് അനായാസം വലയിലെത്തിച്ചു. റെക്കോര്‍ഡുകളുടെ തോഴന് സീസണിലെ 57-ാം
Read More →

ലോകകപ്പ് യോഗ്യതാ മത്സരം: അര്‍ജന്റീനയ്ക്കും ഇംഗ്ലണ്ടിനും സമനില

Posted on the March 27th, 2013 under Football,Sports

ലോകകപ്പ് യോഗ്യതാ മത്സരം: അര്‍ജന്റീനയ്ക്കും ഇംഗ്ലണ്ടിനും സമനില

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മല്‍സരത്തില്‍ അര്‍ജന്റീനയും ഇംഗ്ലണ്ടും സമനിലയില്‍. സ്‌പെയിനും ഇറ്റലിയും ജര്‍മനിയും ജയം നേടിയപ്പോള്‍ ഫ്രാന്‍സ് തോറ്റു. സമുദ്ര നിരിപ്പില്‍നിന്ന് 4000 മീറ്റര്‍ ഉയരത്തിലുള്ള ഹെര്‍ണാണ്ടോ സിലെസ് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ അര്‍ജന്റീന വീണ്ടും കുടുങ്ങുകയായിരുന്നു. ബൊളിവിയ്‌ക്കെതിരെ അവരുടെ നാട്ടില്‍ നടന്ന മല്‍സരം ഓരോ ഗോള്‍ അടിച്ച് സമനിലയില്‍ അവസാനിച്ചു. 25-ാം മിനിട്ടില്‍ മാഴ്‌സെല്ലോ മൊറീനയിലൂടെ ബൊളീവിയയാണ് ആദ്യം ഗോളടിച്ചത്. 45-ാം മിനിട്ടില്‍ എവര്‍ ബനേഗ അര്‍ജന്റീനയ്ക്കായി സമനില നേടി. മല്‍സരം സമനിലയായെങ്കിലും ഗ്രൂപ്പില്‍ 24
Read More →

സൗഹൃദ മത്സരം: റഷ്യക്കെതിരെ ബ്രസീലിന് സമനില

Posted on the March 26th, 2013 under Football,Sports

സൗഹൃദ മത്സരം: റഷ്യക്കെതിരെ ബ്രസീലിന് സമനില

രാജ്യാന്തര സൗഹൃദ മല്‍സരത്തില്‍ റഷ്യക്കെതിരെ ബ്രസീല്‍ സമനില വഴങ്ങി. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ഗോളുകളൊന്നും പിറക്കാത്ത ആദ്യ പകുതിക്കുശേഷം കളിയുടെ 73-ാം മിനിറ്റില്‍ റഷ്യയാണ് ആദ്യ ഗോള്‍ നേടിയത്. പിന്നീട് ഗോള്‍ മടക്കാനായി ബ്രസീല്‍ നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടത് 90-ാം മിനിറ്റിലാണ്. ഫ്രെഡ് ആണ് ബ്രസീലിന്റെ മാനം രക്ഷിച്ചത്. കഴിഞ്ഞ ദിവസം നടന്ന സൗഹൃദ മല്‍സരത്തില്‍ ഇറ്റലിയോടും ബ്രസീല്‍ സമനില വഴങ്ങിയിരുന്നു. 2014 ലോകകപ്പിന്റെ ആതിഥേയരായ ബ്രസീല്‍ തുടര്‍ച്ചയായി സമനില വഴങ്ങുന്നത്
Read More →

വെനസ്വേലയ്‌ക്കെതിരെ അര്‍ജന്റീനയ്ക്ക് മൂന്നു ഗോള്‍ ജയം

Posted on the March 23rd, 2013 under Football,Sports

വെനസ്വേലയ്‌ക്കെതിരെ അര്‍ജന്റീനയ്ക്ക് മൂന്നു ഗോള്‍ ജയം

സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വെയ്ന്‍ അര്‍ജന്റീനയ്ക്കായി രണ്ടു വട്ടം ഗോള്‍വല കുലുക്കിയ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ വെനസ്വേലയ്‌ക്കെതിരെ അര്‍ജന്റീനയ്ക്ക് മൂന്നു ഗോള്‍ ജയം. ഒന്‍പതു രാജ്യങ്ങളുടെ തെക്കേ അമേരിക്ക വേള്‍ഡ് കപ്പ് യോഗ്യതാ മത്സരത്തില്‍ ഇതോടെ 23 പോയിന്റുമായി അര്‍ജന്റീന മുന്നേറ്റം തുടരുന്നു. മികച്ച ഫോമിലേക്കുയര്‍ന്ന് ടീമിനു വേണ്ടി നിരവധി ഗോള്‍ അവസരങ്ങളൊരുക്കിയ സൂപ്പര്‍താരം ലയനല്‍ മെസ്സി മല്‍സരത്തില്‍ അര്‍ജന്റീനയ്ക്കു വേണ്ടി ഒരു ഗോള്‍ നേടി. ഹിഗ്വെയ്‌ന്റെ ഗോളുകള്‍ക്കിടെ ഒരു പെനാല്‍ട്ടിയിലൂടെയാണ് മെസ്സി ഗോള്‍ നേടിയത്. പത്തു മല്‍സരങ്ങളില്‍
Read More →

മിലാനെ ചവിട്ടിമെതിച്ചു ബാഴ്‌സ ക്വാര്‍ട്ടറില്‍ , മെസ്സിക്ക് ഡബിള്‍ ഗോള്‍

Posted on the March 13th, 2013 under Football

മിലാനെ ചവിട്ടിമെതിച്ചു ബാഴ്‌സ ക്വാര്‍ട്ടറില്‍ , മെസ്സിക്ക് ഡബിള്‍ ഗോള്‍

യുവേഫ ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സ ക്വാര്‍ട്ടറില്‍ . ലയണല്‍ മെസ്സിക്ക് ഡബിള്‍ ഗോള്‍ . ബാഴ്‌സിലോണയുടെ സ്‌റ്റേഡിയത്തില്‍ നടന്ന സെക്കന്‍ഡ് പ്രീക്വാര്‍ട്ടറില്‍ മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്കാണ് എ.സി. മിലാനെ ബാര്‍സ മറികടന്നത്.  ആദ്യപാദത്തില്‍ 2-0ന് തോറ്റ ശേഷം ക്വാര്‍ട്ടറില്‍ കടക്കുന്ന ആദ്യ ടീം എന്ന സ്വപ്‌നനേട്ടവും ഇതോടെ ബാര്‍സയ്ക്ക് സ്വന്തമായി. മിലാന്റെ എല്ലാ സ്വപ്‌നങ്ങളെയും തകര്‍ത്തു മുന്നേറിയാണ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ ബാഴ്‌സ അവതാരരൂപം പുറത്തെടുത്തത്. അഞ്ചാം മിനിറ്റില്‍ തന്നെ സൂപ്പര്‍ സ്‌ട്രൈക്കര്‍ മെസ്സി ബാര്‍സയ്ക്കു വേണ്ടി
Read More →