News Sections

Other’ Category

മാഡ്രിഡ് ഓപ്പണ്‍ ടെന്നീസില്‍ ദ്യോക്കോവിച്ചിന് തോല്‍വി

Posted on the May 9th, 2013 under Featured,Other,Sports

മാഡ്രിഡ് ഓപ്പണ്‍ ടെന്നീസില്‍ ദ്യോക്കോവിച്ചിന് തോല്‍വി

പുരുഷ വിഭാഗം ഒന്നാം സീഡ് നൊവാക് ദ്യോക്കോവിച്ചിന് മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ തോല്‍വി. കാല്‍ക്കുഴക്കേറ്റ പരിക്കാണ് ദ്യോക്കോവിച്ചിന് വിനയായത്. ഫോം നഷ്ടമായ ദ്യോക്കോവിച്ചിനെ സീഡ് ചെയ്യപ്പെടാത്ത ബള്‍ഗേറിയന്‍ താരം ഗിഗോര്‍ ദിമിത്രോവാണ് മൂന്ന് സെറ്റു നീണ്ട പോരാട്ടത്തില്‍ കീഴടക്കിയത്. സ്‌കോര്‍: 7-6, 6-7, 6-3. ലോക രണ്ടാം നമ്പര്‍ റോജര്‍ ഫെഡറര്‍, ആന്‍ഡി മുറേ എന്നിവര്‍ മൂന്നാം റൗണ്ടില്‍ കടന്നു. ഫെഡറര്‍ റാഡക് സ്‌റ്റെപാനെക്കിനെ നേരിട്ടുള്ള സെറ്റുകളില്‍(6-3, 6-3) കീഴടക്കിയപ്പോള്‍ മറേ ജര്‍മന്‍താരം
Read More →

മയാമി ഓപ്പണ്‍ കിരീടം ആന്‍ഡി മുറെയ്ക്ക്

Posted on the April 1st, 2013 under Other

മയാമി ഓപ്പണ്‍ കിരീടം ആന്‍ഡി മുറെയ്ക്ക്

മയാമി ഓപ്പണ്‍ മാസ്റ്റേഴ്സ് ടെന്നിസ് ടൂര്‍ണമെന്‍റ് പുരുഷ കിരീടം ബ്രിട്ടന്‍റെ ആന്‍ഡി മുറെയ്ക്ക്. സ്പെയിനിന്‍റെ ഡേവിഡ് ഫെററെ 2-6, 6-7, 7-6 സെറ്റുകള്‍ക്കാണു തോല്‍പ്പിച്ചത്. മത്സരം 2. 44 മണിക്കൂര്‍ നീണ്ടു നിന്നു. വിജയത്തോടെ മുറെ ലോകറാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത്. റോജര്‍ ഫെഡററെ പിന്തള്ളിയാണു നേട്ടം. മുറെയുടെ രണ്ടാം മയാമി കിരീടമാണിത്.

ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ കിരീടം റാഫേല്‍ നദാലിന്

Posted on the March 18th, 2013 under Featured,Other,Sports

ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ കിരീടം റാഫേല്‍ നദാലിന്

ഇന്ത്യന്‍ വെല്‍സ് മാസ്റ്റര്‍ ഓപ്പണ്‍ കിരീടം റാഫേല്‍ നദാലിന്. ഫൈനലില്‍ അര്‍ജന്റീനന്‍ താരം ജുവാന്‍ ഡെല്‍പോട്രോയെ 4-6, 6-4, 6-4 എന്ന സ്‌കോറിനാണ് നദാല്‍ തോല്‍പ്പിച്ചത്. ആദ്യ സെറ്റ് ആയാസ രഹിതമായി പോര്‍ട്ടോ നേടിയെങ്കിലും തുടര്‍ന്നുള്ള സെറ്റുകളില്‍ ആ മികവു പുലര്‍ത്താന്‍ ആദ്ദേഹത്തിനായില്ല. നിലവിലെ ലോക ഒന്നാം നമ്പര്‍ താരം ദ്യോക്കോവിച്ചിനെ പരാജയപ്പെടുത്തിയായിരുന്നു ഡെല്‍പോര്‍ട്ട്രോ ഫൈനലില്‍ കടന്നത്.

സൈന ക്വാര്‍ട്ടറില്‍

Posted on the March 16th, 2013 under Featured,Other,Sports

സൈന ക്വാര്‍ട്ടറില്‍

ഇന്ത്യയുടെ സൂപ്പര്‍ താരം സൈന നെഹ്‌വാള്‍ സ്വിസ് ഓപ്പണ്‍ ഗ്രാന്‍പ്രീ ഗോള്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. നിലവിലെ ചാമ്പ്യനായ സൈന പ്രീ ക്വാര്‍ട്ടറല്‍ ബള്‍ഗേറിയയുടെ പെറ്റിയ നെദെല്‍ചേവയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണു തോല്‍പ്പിച്ചത്. സ്‌കോര്‍: 2115, 2110. ചൈനീസ് തായ്‌പേയുടെ ആറാം സീഡ് ടിസു യിംഗ് തായ് ആണു ക്വാര്‍ട്ടറില്‍ സൈനയെ നേരിടുക. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ അവശേഷിക്കുന്ന മെഡല്‍ പ്രതീക്ഷയാണു സൈന. പുരുഷ സിംഗിള്‍സില്‍ പി. കാശ്യപും എച്ച്.എസ്. പ്രണോയും വനിതാ താരം
Read More →

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: സൈന സെമിയില്‍

Posted on the March 9th, 2013 under Featured,Other,Sports

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: സൈന സെമിയില്‍

സൈന നെഹ്‌വാള്‍ ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. സൈന നേഹ്‌വാള്‍ വെള്ളിയാഴ്ച നടന്ന ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സൈന ചൈനയില്‍ നിന്നുള്ള ആറാം സീഡ് ഷിസിയാന്‍ വാങ്ങിനെ ഒന്നിനെതിരെ രണ്ടു സെറ്റുകളില്‍ പരാജയപ്പെടുത്തി. സ്‌കോര്‍: 2321, 1921, 2116. മത്സരം 73 മിനിറ്റ് നീണ്ടു നിന്നു. അതേസമയം പുരുഷവിഭാഗം ക്വാര്‍ട്ടറില്‍ കടന്നിരുന്ന ഇന്ത്യയുടെ പി.കശ്യപ് ചൈനയില്‍ നിന്നുള്ള രണ്ടാം സീഡ് ചെന്‍ ലോങ്ങിനോടു തോറ്റ് പുറത്തായി. സ്‌കോര്‍: 2116, 2110. ജയാപജയങ്ങള്‍ മാറിമറിഞ്ഞ
Read More →

ഒളിംപിക്‌സില്‍ നിന്നും ഗുസ്തി പുറത്ത്

Posted on the February 12th, 2013 under Other,Sports

ഒളിംപിക്‌സില്‍ നിന്നും ഗുസ്തി പുറത്ത്

ഒളിംപിക്‌സില്‍ നിന്ന് ഗുസ്തി ഒഴിവാക്കി. 2020ലെ ഒളിംപിക്‌സ് മുതല്‍ ഗുസ്തി മല്‍സരയിനമല്ലെന്ന് രാജ്യാന്തര ഒളിംപിക്‌സ് സമിതി വ്യക്തമാക്കി.

ചിത്രയ്ക്ക് നാലാം സ്വര്‍ണം

Posted on the February 2nd, 2013 under Kerala,Latest News,Other,Sports

ചിത്രയ്ക്ക് നാലാം സ്വര്‍ണം

ദേശീയ സ്‌കൂള്‍ കായികമേളയില്‍ നാലാം സ്വര്‍ണവുമായി പി.യു. ചിത്ര കേരളത്തിന്റെ സുവര്‍ണതാരമായി. സ്‌കൂള്‍ മീറ്റിന്റെ അവസാന ദിനമായ ഇന്ന് സീനിയര്‍ പെണ്‍കുട്ടികളുടെ ക്രോസ് കണ്‍ട്രിയിലാണ് ചിത്ര സ്വര്‍ണം നേടിയത്. ഇതോടെ കേരളത്തിന്റെ സ്വര്‍ണവേട്ട 27 ആയി. നേരത്തെ സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്റര്‍, 3000 മീറ്റര്‍, 5000 മീറ്റര്‍ എന്നിവയിലാണു ചിത്ര വിജയം കുറിച്ചത്. 1500 മീറ്ററില്‍ ദേശീയ റിക്കാര്‍ഡോടെയാണു ചിത്ര സ്വര്‍ണം നേടിയത്.

ദേശീയ സ്‌കൂള്‍ കായികമേള: എ.എം.ബിന്‍സിയ്ക്ക് സ്വര്‍ണം

Posted on the February 1st, 2013 under Latest News,Other,Sports

ദേശീയ സ്‌കൂള്‍ കായികമേള: എ.എം.ബിന്‍സിയ്ക്ക് സ്വര്‍ണം

ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിന് 16-ാം സ്വര്‍ണം. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ എ.എം.ബിന്‍സിയാണ് സ്വര്‍ണം നേടിയത്. കേരളകത്തിന്റെ തന്നെ അക്ഷയയ്ക്കാണ് വെള്ളി. മേളയില്‍ കേരളം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്ര എട്ട് സ്വര്‍ണവുമായി ബഹുദൂരം പിന്നിലാണ്.

മൂന്നാം സ്വര്‍ണത്തിന്റെ തിളക്കവുമായി ചിത്ര; കേരളത്തിന് 6 സ്വര്‍ണമായി

Posted on the January 31st, 2013 under Other,Sports

മൂന്നാം സ്വര്‍ണത്തിന്റെ തിളക്കവുമായി ചിത്ര; കേരളത്തിന് 6 സ്വര്‍ണമായി

ദേശീയ സ്‌കൂള്‍ കായിക മേളയില്‍ കേരളത്തിന്റെ പി.യു.ചിത്രയ്ക്ക് മൂന്നാം സ്വര്‍ണം. ഇതോടെ കേരളം 6 സ്വര്‍ണം സ്വന്തമാക്കി. ഇന്നു നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ 1,500 മീറ്ററിലാണ് പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ ചിത്ര വീണ്ടും സ്വര്‍ണം നേടിയത്. നേരത്തെ 5,000 മീറ്ററിലും 3000 മീറ്ററിലും സ്വര്‍ണം നേടിയിരുന്നു. ഈ മീറ്റിലെ ആദ്യത്തെ ട്രിപ്പിള്‍ സ്വര്‍ണമാണു ചിത്രയുടേത്. ഇനി ക്രോസ് കണ്‍ട്രിയും ചിത്ര മത്സരിക്കുന്നുണ്ട്. മുണ്ടൂര്‍ പാലക്കീഴ് ഉണ്ണിക്കൃഷ്ണന്റെയും വസന്തയുടെയും മകളാണ് ചിത്ര. മുണ്ടൂര്‍ സ്‌കൂളിലെ എന്‍.എസ്. സിജിന്‍ ആണു
Read More →

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഡേവിഡ് ഫെറര്‍ സെമിയില്‍

Posted on the January 22nd, 2013 under Other,Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഡേവിഡ് ഫെറര്‍ സെമിയില്‍

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സ്‌പെയ്ന്‍ താരം ഡേവിഡ് ഫെറര്‍ സെമിയില്‍. നിക്കോളാസ് അല്‍മാഗ്രോയെ അഞ്ച് സെറ്റുകള്‍ നീണ്ട മാരത്തണ്‍ പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തിയാണ് ഫെറര്‍ സെമിയില്‍ ഇടംപിടിച്ചത്. സ്‌കോര്‍ 4-6, 4-6, 7-5, 7-6, 6-2. ടൂര്‍ണമെന്റില്‍ നാലാമതായി സീഡ് ചെയ്ത ഫെറര്‍ അല്‍മാഗ്രോയ്‌ക്കെതിരേ നേടുന്ന തുടര്‍ച്ചയായ പതിമൂന്നാം വിജയമാണിത്. നൊവാക് ജ്യോക്കോവിച്ചിനെയോ തോമസ് ബെര്‍ഡിക്കിനെയോ ആയിരിക്കും ഫെറര്‍ സെമിയില്‍ നേരിടുക. നിലവില്‍ ലോക അഞ്ചാം നമ്പര്‍ താരമാണ് ഫെറര്‍.