You are here: Home » Travel »
Tourist Spot’ Category
കൊച്ചി കണ്ടവന് അച്ചി വേണ്ട, കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്നു പറയുന്നതു പോലെയാണ് ഗവി കണ്ടു കഴിയുമ്പോള്‍ തോന്നുക. ഗവി കണ്ടു കഴിഞ്ഞാല്‍ ഇതു രണ്ടും വേണ്ടയെന്നു തോന്നിപ്പോകും. ഹൃദയത്തെ വലിച്ചടിപ്പിക്കുന്ന പ്രകൃതിയുടെ വൈകാരികാനുഭവം ഇവിടെ ആസ്വദിക്കാം. കാട്ടുപൂക്കള്‍, നീല വാനം, കോടമഞ്ഞ്, മനസ്സിലെ മൃദുലപ്പെടുത്തുന്ന ഏകാന്തത, ഗവിയിലേക്കുള്ള യാത്ര നിങ്ങളുടെ ജീവിതത്തിലെ വന്യതയെയാണ് ഇല്ലാതാക്കുന്നത്. കേരളത്തില്‍ ജീവിച്ചിട്ട് ഗവി കണ്ടില്ലെങ്കില്‍ നിങ്ങള്‍ കേരളീയനല്ലെന്നേ പറയാനാവൂ…പത്തനംതിട്ട ജില്ലയില്‍ കൊല്ലം- മധുര ദേശീയ പാതയില്‍ വണ്ടിപ്പെരിയാര്‍ നിന്ന്
Read More →
ശ്രീലങ്കയിലെ ഏറ്റവും മനോഹരമായ ഹില്‍ സ്‌റ്റേഷനുകളിലൊന്നാണ് ക്യാന്‍ഡി. മഹാനുവാറ, സെങ്കടഗലപുര എന്നും ഈ നഗരത്തിന് പേരുകളുണ്ട്. കാന്‍ഡി ജില്ലയുടേയും, ഇതിനു പുറമേ മതാലെ, നുവാറ എലിയ എന്നീ ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന ശ്രീലങ്കയുടെ മദ്ധ്യപ്രവിശ്യയുടേയും ആസ്ഥാനമാണ് ഈ നഗരം. വ്യാപകമായി തേയില കൃഷി ചെയ്യപ്പെടുന്ന കാന്‍ഡി താഴ്‌വരയിലെ കുന്നുകള്‍ക്കിടയിലാണ് കാന്‍ഡി നഗരം സ്ഥിതി ചെയ്യുന്നത്. ചെറിയ ചെറിയ കുന്നുകളും മനുഷ്യനിര്‍മ്മിതതടാകങ്ങളുമുള്ള കാന്‍ഡി പട്ടണം വിനോദസഞ്ചാരികള്‍ക്ക് എന്നും പ്രിയ ഇടമാണ്. പോര്‍ച്ചുഗീസ്, ബ്രിട്ടീഷ് ആധിപത്യസമയത്ത് സിംഹളരാജാക്കന്മാരുടെ അവസാനത്തെ തലസ്ഥാനവും കാന്‍ഡിയാണ്.
Read More →
കേരളത്തിന്റെ നാവികചരിത്രത്തില്‍ സുപ്രധാനസ്ഥാനമാണ് കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയ്ക്കുള്ളത്. ഇപ്പോള്‍ മത്സരവള്ളംകളികളുടെയും, കനാലുകളുടെയും കയര്‍ വ്യവസായത്തിന്റെ വിശാലമായ ബീച്ചിന്റെയും ഒക്കെ പേരിലാണ് ആലപ്പുഴ ഖ്യാതി നേടുന്നത്. ഒരു പ്രമുഖ പിക്‌നിക് കേന്ദ്രമാണ് ആലപ്പുഴ. 137 വര്‍ഷം പഴക്കമുള്ള പുരാതനമായ ഒരു കടല്‍പാലം ബീച്ചിലുണ്ട്. സമീപമുള്ള വിജയ ബീച്ച് പാര്‍ക്ക് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മാനസികോല്ലാസം പകരും. ബീച്ചിലെ പഴക്കം ചെന്ന ലൈറ്റ് ഹൗസും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഹൗസ്‌ബോട്ട് സഞ്ചാരമാണ് ആലപ്പുഴ പകരുന്ന മറ്റൊരു ഹൃദ്യാനുഭവം. പഴയ കെട്ടുവള്ളങ്ങളാണ് പരിഷ്‌കരിച്ച്
Read More →
കേരളത്തിലെ ഇടുക്കി ജില്ലയിലെ പെരിയാര്‍ കടുവാ സംരക്ഷിത പ്രദേശത്തിന്റെ സഹായ വനപ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രമാണ് തേക്കടി. കേരളത്തിലെ ഇടുക്കി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ വന്യജീവി സംരക്ഷണകേന്ദ്രവും വിനോദസഞ്ചാരകേന്ദ്രവും ആണ് തേക്കടി. ഈ വന്യജീവി സംരക്ഷണകേന്ദ്രവും പെരിയാര്‍ തടാകവും തമിഴ്‌നാട് അതിര്‍ത്തിയില്‍ ആണ്. പെരിയാര്‍ വന്യജീവി കേന്ദ്രത്തിന്റെ ആകെ വിസ്തീര്ണം 777 ചതുരശ്ര കി.മി. ആണ്. ഇതില്‍ 360 ചതുരശ്ര കി.മി. നിത്യ ഹരിത വനമേഖലയാണ്. തേക്കടിയില്‍ നിലവില്‍ കാണുന്ന തടാകം മുല്ലപ്പെരിയാര്‍ ഡാം
Read More →
കേരളത്തിലെ ജനശ്രദ്ധയാകര്‍ഷിച്ച ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് നെല്ലിയാംപതി.നഗരത്തില്‍ നിന്ന് ഏകദേശം 80 കി.മീ ദൂരം. 450 മീറ്റര്‍ മുതല്‍ 1550 മീറ്റര്‍ വരെ ഉയരമുള്ള മലമടക്കുകളാല്‍ സമ്പന്നമായ മനോഹര പ്രദേശമാണിത്. ഇവിടുത്തെ കോടമഞ്ഞും സൂയിസൈഡ് പോയിന്റുമെല്ലാം ടൂറിസ്റ്റുകളുടെ മനം കവരുന്നു.ഇവിടെ മനോഹരമായ പൂന്തോട്ടവുമുണ്ട്.ഈ പൂന്തോട്ടം നെല്ലിയാംപതിയെ കൂടുതല്‍ മനോഹരിയാക്കുന്നു.നെല്ലിയാംപതിയില്‍ ഓറഞ്ച്,കാപ്പി,ഏലം,കുരുമുളക് എന്നിവ കൃഷി ചെയ്യപ്പെടുന്നു. നെല്ലിയാംപതിമലയിലുള്ള സീതാര്‍ക്കുണ്ട് വളരെ പ്രശസ്തിയാര്‍ജിച്ച ഒരു പ്രദേശമാണ്.വനവാസകാലത്ത് സീതാദേവി ഇവിടെയുള്ള കുളത്തില്‍ കുളിച്ചതുകൊണ്ടാണ് സ്ഥലത്തിന് സീതാര്‍ക്കുണ്ട് എന്ന പേരു ലഭിച്ചത്.
Read More →
കാനനനടുവില്‍ നിശ്ശബ്ദതയുടെ സൗന്ദര്യവുമായൊഴുകുന്ന ചാലിയാറും പാറക്കെട്ടുകളില്‍ അതു തീര്‍ക്കുന്ന വെള്ളച്ചാട്ടങ്ങളുമാണ് ആഡ്യന്‍പാറയെ വശ്യമനോഹരമാക്കുന്നത്. അതിരപ്പിള്ളിയുടെ വന്യതയോ കുറ്റാലത്തെ ഔഷധഗുണമോ അവകാശപ്പെടാനില്ലാത്ത മലപ്പുറം ജില്ലയിലെ സുന്ദരമായ വെള്ളച്ചാട്ടം. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം വനത്തിന്റെ മനോഹാരിതയ്ക്കും ശാന്തതയ്ക്കും ഒപ്പം ബഹളങ്ങളില്ലാതെ ആസ്വദിക്കാന്‍ എന്തുകൊണ്ടും അനുയോജ്യമായ ഇടം. പാലക്കാടന്‍ ഗ്രാമങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവുമധികം സിനിമാചിത്രീകരണം നടക്കുന്നത് നിലമ്പൂരും പരിസരപ്രദേശങ്ങളായ കുമ്പളങ്ങാട്, ആഡ്യന്‍പാറയിലുമാണ്. കയറ്റിറക്കങ്ങള്‍നിറഞ്ഞ കഠിനപാതയിലൂടെ ആഡ്യന്‍പാറയിലെത്തിയാല്‍ ആദ്യം കുന്നിന്‍മുകളിലെ സമതലം. ദൂരെക്കാണുന്ന താഴ്വരയ്ക്കപ്പുറം തെളിനീര്‍നിറയുന്ന ചോല. ചോലയ്ക്കപ്പുറം പ്രകൃതിയുടെ പൂങ്കാവനം ആരംഭിക്കുന്നു.
Read More →
കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയിലെ പള്ളിവാസല്‍ പ്രകൃതിഭംഗിയുടെ വിസ്മയക്കാഴ്ചയൊരുക്കുന്നു. ജില്ലാ ആസ്ഥാനമായ പൈനാവിലെയും തമിഴ്‌നാട് അതിര്‍ത്തിയായ ബോഡിമെട്ട് വരെയുള്ള മലനിരകള്‍തന്നെ ഏറെ ചേതോഹരമാണ്. ചെങ്കുളം, ഇടുക്കി, പൊന്മുടി അണക്കെട്ടുകള്‍ ഇവിടെനിന്ന് നോക്കിയാല്‍ കാണാം. ചിത്തിരപുരത്തിന്റെ മൊട്ടക്കുന്നിലും താഴ്‌വരകളിലുമുള്ള പൂമരങ്ങള്‍ പൂത്ത കാഴ്ച തദ്ദേശീയരും വിദേശീയരുമായ സഞ്ചാരികള്‍ക്ക് ഹരംപകരുന്നതാണ്. ഇവിടെ വിനോദസഞ്ചാര വികസനത്തിന് ഏറെ സാധ്യതകളുണ്ട്.
കരിമ്പ ഗ്രാമപഞ്ചായത്തിലെ മീന്‍വല്ലം വെള്ളച്ചാട്ടം വിനോദ സഞ്ചാരികളുടെ പറുദീസയാകുന്നു. തുപ്പനാട് പുഴയുടെ പ്രഭവകേന്ദ്രമാണ് മീന്‍വല്ലം വെള്ളച്ചാട്ട പ്രദേശം. പ്രതികൂല കാലാവസ്ഥയിലും മീന്‍വല്ലം ജലപാത പ്രദേശം സന്ദര്‍ശിക്കുന്നതിന് എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് അനുഭവപ്പെടുന്നത്. സന്ദര്‍ശക ഫീസിനത്തില്‍ വനംവകുപ്പ് ഒരാള്‍ക്ക് പത്ത് രൂപ ഈടാക്കുന്നുണ്ട്. എന്നാല്‍, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ വിമുഖത കാണിക്കുകയാണ്. തുപ്പനാട് -മീന്‍വല്ലം റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നാല് വര്‍ഷം പിന്നിട്ടിട്ടും നവീകരിച്ചിട്ടില്ല.
സഹ്യന്റെ സാമ്രാജ്യത്തിന് പാലക്കാടന്‍ മണ്ണില്‍ കിരീടം ചാര്‍ത്തിയാണ് നെല്ലിയാമ്പതിയുടെ നില്‍പ്പ്. മേഘങ്ങളെ തൊട്ടെന്നപോലെ കൈകളുയര്‍ത്തിനില്‍ക്കുന്ന മലനിരകളില്‍നിന്നുള്ള സൂര്യോദയദൃശ്യം ആരുടെയും മനംമയക്കും. ഒപ്പം പ്രകൃതിയുടെ ഉദ്യാനമായ നിത്യഹരിതവനവും വിളഞ്ഞുപഴുത്ത ഓറഞ്ചുതോട്ടങ്ങളും അങ്ങനെ കാഴ്ചയുടെ വസന്തമാണ് നെല്ലിയാമ്പതിയില്‍ കാത്തിരിക്കുന്നത്. 500 മുതല്‍ 1600 വരെ അടി ഉയരത്തിലാണ് നെല്ലിയാമ്പതി മലനിരകള്‍ . പോത്തുണ്ടി ഡാമിനുതാഴെനിന്ന് ഒരുഡസന്‍ ഹെയര്‍പിന്‍ വളവുകള്‍ താണ്ടി 20 കിലോമീറ്ററോളം മുകളിലാണ് നെല്ലിയാമ്പതി. ചുരത്തിനു മുകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ വര്‍ണനകള്‍ക്കതീതമാംവിധം മനോഹരം. മലമുകളില്‍ മാമ്പാറയിലാണ് സൂര്യോദയത്തിന്റെ അരുണിമ പൂര്‍ണമായും
Read More →
ശില്‍പ്പഭംഗിയുടെ ദക്ഷിണേന്ത്യന്‍ കാഴ്ചകളില്‍ അദ്വിതീയമാണ് ചിദംബരം നടരാജക്ഷേത്രം. 40 ഏക്കറിലധികം ഭൂമിയില്‍ ശില്‍പ്പസൗന്ദര്യം പേറുന്ന ക്ഷേത്രസമുച്ചയം. ആനന്ദതാണ്ഡവമാടിയ നടരാജമൂര്‍ത്തി സര്‍വപ്രതാപങ്ങളോടെയും വാഴുന്നുവെന്ന് സങ്കല്‍പ്പിക്കപ്പെടുന്ന ദക്ഷിണേന്ത്യയിലെത്തന്നെ മഹാക്ഷേത്രങ്ങളിലൊന്ന്. ചിദംബരം പട്ടണത്തിന്റെ കേന്ദ്രമായി 40 ഏക്കറിലധികം സ്ഥലത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കേ ഗോപുരത്തില്‍ത്തന്നെ ചോളസാമ്രാജ്യത്തിന്റെ ക്ഷേത്രനിര്‍മാണ വൈദഗ്ധ്യം പ്രകടമാണ്. ഭരതനാട്യത്തിലെ 108 കരണങ്ങള്‍ ഗോപുരത്തില്‍ കല്ലില്‍ കടഞ്ഞ കവിതപോലെ കൊത്തിവച്ചിരിക്കുന്നു. ക്ഷേത്രത്തിനുള്ളില്‍ കടന്നാല്‍ ആദ്യം ദൃശ്യമാവുക പ്രസിദ്ധമായ ആയിരംകാല്‍ മണ്ഡപമാണ്. മണ്ഡപം കടന്നുചെല്ലുന്നിടത്ത് പ്രധാന പ്രതിഷ്ഠയായ ആനന്ദതാണ്ഡവ സങ്കല്‍പ്പത്തിലെ നടരാജവിഗ്രഹം.
Read More →