News Sections

News’ Category

ഗോവയില്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്, ഇനി ബീച്ചിലിരുന്ന് മദ്യം രുചിച്ചാല്‍ കുടുങ്ങും

Posted on the April 25th, 2013 under Featured,News

ഗോവയില്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്, ഇനി ബീച്ചിലിരുന്ന് മദ്യം രുചിച്ചാല്‍ കുടുങ്ങും

ഗോവ സന്ദര്‍ശിക്കുന്ന മലയാളികളുടെ ശ്രദ്ധയ്ക്ക്. ഗോവന്‍ കടല്‍ തീരങ്ങളില്‍ മദ്യപിക്കുന്നതിന് നിരോധനം. നിയമം ലംഘിച്ച് ബീച്ചുകളില്‍ മദ്യപിക്കുന്നവരെ അറസ്റ്റ് ചെയ്ത് നടപടി എടുക്കും. വനിതാ ടൂറിസ്റ്റുകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമാണ് ഈ നടപടി. എന്നാല്‍, ബീച്ചുകളിലെ ലൈസന്‍സുള്ള ഷാക്കുകളില്‍ മദ്യപിക്കാന്‍ സൗകര്യം ഉണ്ടായിരിക്കുമെന്ന് ഗോവ ടൂറിസം ഡയറക്ടര്‍ നിഖില്‍ ദേശായി അറിയിച്ചു. ഗോവ ടൂറിസ്റ്റ് കേന്ദ്ര സംരക്ഷണ നിയമം അനുസരിച്ചാണ് നടപടി. ബീച്ചുകളുടെ സുരക്ഷാ കാര്യം നിര്‍വഹിക്കുന്ന ഇന്ത്യ റിസര്‍വ് ബറ്റലിയന് ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read More →

ഓണ്‍ അറൈവല്‍ വിസ, കൊച്ചി എയര്‍പോര്‍ട്ടില്‍ കാര്യങ്ങള്‍ ഓകെ

Posted on the April 23rd, 2013 under Kerala,News

ഓണ്‍ അറൈവല്‍ വിസ, കൊച്ചി എയര്‍പോര്‍ട്ടില്‍ കാര്യങ്ങള്‍ ഓകെ

ദൈവത്തിന്റെ സ്വന്തം നാടു സന്ദര്‍ശിക്കാന്‍ വരുന്ന വിദേശികള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ സുഗമമായി. ഇനി മുതല്‍ കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ഓണ്‍ അറൈവല്‍ നടപടി ക്രമങ്ങള്‍ സാധ്യമാകും. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഉത്തരവ് ലഭിക്കേണ്ട താമസം മാത്രമേയുള്ളൂ. ഒരു മുഴുവന്‍ സമയ ഫോറിന്‍ റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസറെ (എഫ്.ആര്‍.ആര്‍.ഒ) നിയമിക്കേണ്ടതുണ്ട്. എമിഗ്രേഷന്‍ വിഭാഗത്തിന്റെ തലപ്പത്തുള്ള അസിസ്റ്റന്റ് കമ്മീഷണര്‍ എസ്.കെ. നായരാണ് നിലവില്‍ എഫ്ആര്‍ആര്‍ഒയുടെ ചുമതല വഹിക്കുന്നത്. കാലാവധി കഴിഞ്ഞ വീസയുടെ തീയതി നീട്ടിക്കൊടുക്കാനുള്ള സൗകര്യം ഇപ്പോഴുണ്ട്. ഈ കൗണ്ടര്‍
Read More →

മൂന്നാറിന്റെ ആകാശക്കാഴ്ചകള്‍ കാണാന്‍ വീണ്ടും അവസരം

Posted on the February 14th, 2013 under News

മൂന്നാറിന്റെ ആകാശക്കാഴ്ചകള്‍ കാണാന്‍ വീണ്ടും അവസരം

പ്രകൃതിസുന്ദരമായ മൂന്നാറിന്റെ ആകാശദൃശ്യങ്ങള്‍ ആവോളം അനുഭവിക്കാന്‍ വീണ്ടും അവസരം. രാജ്യത്തെ മുന്‍നിര ഹെലിടാക്‌സി സര്‍വീസ് നടത്തുന്ന ചിപ്‌സാന്‍ ഏവിയേഷന്‍സാണ് യാത്രക്കാര്‍ക്കായി ആകാശയാത്ര സംഘടിപ്പിക്കുന്നത്. മാര്‍ച്ച 2,3 തീയതികളില്‍ നടക്കുന്ന യാത്രാപരിപാടിക്കുള്ള അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു. ആനച്ചാല്‍ ക്ഷേത്രത്തിനു പിന്നിലുള്ള പനോരമിക് റിസോര്‍ട്ടിന്റെ ഹെലിപാഡില്‍ നിന്നാണ് ഹെലികോപ്ടര്‍ പറന്നുയരുക. ഒരാള്‍ക്ക് 2500 രൂപയാണ് നിരക്ക്. ഒരേസമയം ആറു പേര്‍ക്കു കയറാവുന്ന ഹെലിക്ടോപ്ടറില്‍ രാവിലെ പത്തു മുതല്‍ വൈകിട്ട് നാലു വരെ ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 09711162780

പറശിനിക്കടവ് ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ ശിലാസ്ഥാപനം ഇന്ന് നടത്തും

Posted on the September 10th, 2012 under Kannur,News,Travel

പറശിനിക്കടവ് ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ ശിലാസ്ഥാപനം ഇന്ന് നടത്തും

മലബാറിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ധര്‍മശാലയില്‍ 50 ലക്ഷം രൂപ ചെലവഴിച്ച് പറശിനിക്കടവ് ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നു. മാങ്ങാട്ടുപറമ്പ് കണ്ണൂര്‍ സര്‍വകലാശാല സെമിനാര്‍ ഹാളില്‍ ഇന്നു രാവിലെ 10ന് മന്ത്രി എ.പി. അനില്‍കുമാര്‍ സെന്ററിന്റെ ശിലാസ്ഥാപനവും ഏകദിനശില്‍പ്പശാലയും ഉദ്ഘാടനം ചെയ്യുമെന്ന് ജയിംസ് മാത്യു എംഎല്‍എയും ഡിടിപിസി സെക്രട്ടറി കെ. ഭാസ്‌കരനും പത്രസമ്മേളനത്തില്‍ അറിയിച്ചു. മലബാര്‍ മാന്‍ഗ്രോവ്‌സ് ആന്‍ഡ് ഇക്കോ ടുറിസം എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രകാശനം കെ. സുധാകരന്‍ എംപി നിര്‍മിക്കും. കണ്ണൂര്‍
Read More →

88 വര്‍ഷം പഴക്കമുള്ള കുരുളായി ബംഗ്ലാവ് വനം വകുപ്പ് പൊളിക്കുന്നു

Posted on the July 18th, 2012 under News,Wayanad

88 വര്‍ഷം പഴക്കമുള്ള കുരുളായി ബംഗ്ലാവ് വനം വകുപ്പ് പൊളിക്കുന്നു

കാടിന്റെ നടുവില്‍ പ്രകൃതിയോടൊത്ത് നില കൊണ്ടിരുന്ന കുരുളായി ബംഗ്ലാവ് നിലമ്പൂരിന്റെ ചന്തച്ചാര്‍ത്തായിരുന്നു. ഇനി അത് ഇല്ല. കൊളോണിയല്‍ കാലഘട്ടത്തിന്റെ തിരുശേഷിപ്പുകളിലൊന്നാണിത്. ബ്രിട്ടീഷ് സായ്പുമാര്‍ പ്രകൃതിക്ക് അനുയോജ്യമായ വിധത്തില്‍ കാടിനുള്ളില്‍ നിര്‍മ്മിച്ച ഈ ബംഗ്ലാവ് വനം വകുപ്പ് പൊളിക്കാന്‍ നടപടി ആരംഭിച്ചു കഴിഞ്ഞു. നെടുങ്കയം ഡിപ്പോക്ക് സമീപത്തെ ബംഗ്ലാവ് 1924ലാണ് നിര്‍മിച്ചത്. ഗര്‍ഡര്‍ പാലമുള്‍പ്പെടെ നിര്‍മിച്ച് നെടുങ്കയത്തിന്റെ ശില്‍പി എന്ന വിശേഷണത്തിന് അര്‍ഹനായ ഇ.എസ്. ഡോസനാണിത് നിര്‍മിച്ചത്. വനത്തില്‍ പൂര്‍ണമായും മരത്തില്‍ പണിത ബംഗ്ലാവിന് മുകളില്‍ മരത്തിന്റെ സീലിങ്ങുമുണ്ട്.
Read More →

ആസ്വദിക്കാം ക്യാന്‍ഡിയുടെ വെര്‍ച്വല്‍ ടൂര്‍

Posted on the July 15th, 2012 under News,Tourist Spot

ആസ്വദിക്കാം ക്യാന്‍ഡിയുടെ വെര്‍ച്വല്‍ ടൂര്‍

ശ്രീലങ്കയിലെ ഏറ്റവും മനോഹരമായ ഹില്‍ സ്‌റ്റേഷനുകളിലൊന്നാണ് ക്യാന്‍ഡി. മഹാനുവാറ, സെങ്കടഗലപുര എന്നും ഈ നഗരത്തിന് പേരുകളുണ്ട്. കാന്‍ഡി ജില്ലയുടേയും, ഇതിനു പുറമേ മതാലെ, നുവാറ എലിയ എന്നീ ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന ശ്രീലങ്കയുടെ മദ്ധ്യപ്രവിശ്യയുടേയും ആസ്ഥാനമാണ് ഈ നഗരം. വ്യാപകമായി തേയില കൃഷി ചെയ്യപ്പെടുന്ന കാന്‍ഡി താഴ്‌വരയിലെ കുന്നുകള്‍ക്കിടയിലാണ് കാന്‍ഡി നഗരം സ്ഥിതി ചെയ്യുന്നത്. ചെറിയ ചെറിയ കുന്നുകളും മനുഷ്യനിര്‍മ്മിതതടാകങ്ങളുമുള്ള കാന്‍ഡി പട്ടണം വിനോദസഞ്ചാരികള്‍ക്ക് എന്നും പ്രിയ ഇടമാണ്. പോര്‍ച്ചുഗീസ്, ബ്രിട്ടീഷ് ആധിപത്യസമയത്ത് സിംഹളരാജാക്കന്മാരുടെ അവസാനത്തെ തലസ്ഥാനവും കാന്‍ഡിയാണ്.
Read More →

യാത്ര സുഖകരമാക്കാം, ഈ സമ്മറിന് 35 സ്‌പെഷ്യല്‍ ട്രെയ്‌നുകള്‍

Posted on the May 20th, 2012 under Featured,News

യാത്ര സുഖകരമാക്കാം, ഈ സമ്മറിന് 35 സ്‌പെഷ്യല്‍ ട്രെയ്‌നുകള്‍

സമ്മര്‍ സീസണിലെ തിരക്കും യാത്രക്കാരുടെ ബുദ്ധിമുട്ടും പരിഗണിച്ചു 35 സ്‌പെഷ്യല്‍ സര്‍വീസുകള്‍ തുടങ്ങാന്‍ ഡല്‍ഹി വടക്കന്‍ റെയ്ല്‍ മേഖല തീരുമാനിച്ചു. കൂടാതെ ജൂലൈ മുതല്‍ 20 പുതിയ ട്രെയ്ന്‍ സര്‍വീസുകള്‍ ആരംഭിക്കാനും തീരുമാനമായി. കോച്ചുകളുടെ എണ്ണവും വര്‍ധിപ്പിക്കും. യാത്രക്കാരുടെ നിരന്തര പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണു തീരുമാനം.

സഞ്ചാരപ്രിയര്‍ക്ക് മുന്നറിയിപ്പ്, ഗവി റൂട്ടില്‍ നിരോധനം, സംഘര്‍ഷം

Posted on the March 24th, 2012 under Kerala,Latest News,News

സഞ്ചാരപ്രിയര്‍ക്ക് മുന്നറിയിപ്പ്, ഗവി റൂട്ടില്‍ നിരോധനം, സംഘര്‍ഷം

ഓര്‍ഡിനറി എന്ന കുഞ്ചാക്കോ ബോബന്‍ സിനിമ കണ്ട് ഗവി റൂട്ടിലൂടെ ഒന്നു പൊയ്ക്കളയാം എന്നു തീരുമാനിക്കും മുന്‍പ് അറിയുക, ഈ റൂട്ടില്‍ ഗതാഗതം നിരോധിച്ചിരിക്കുന്നു ! ഗവി റൂട്ടിലുള്ള സഞ്ചാരികള്‍ക്ക് ഇന്നലെ മുതല്‍ പൂര്‍ണ നിരോധനം. വേനല്‍ക്കാലത്തു കാട്ടുതീ പടരാനുള്ള സാധ്യതയും മൃഗങ്ങള്‍ പുറത്തേക്കിറങ്ങുന്നതും കാരണമാണ് വാഹനങ്ങള്‍ക്കും സഞ്ചാരികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവന്നത്. എന്നാല്‍ ഗതാഗത നിരോധനത്തെ പ്രദേശവാസികള്‍ എതിര്‍ക്കുന്നുണ്ട്. കിളിയെറിഞ്ഞാന്‍കല്ല് ചെക്ക്‌പോസ്റ്റിലേക്കു സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ ക്രോസ് ബാര്‍ തകര്‍ത്തു. ഇതോടെ നിരോധനം ആദ്യദിനത്തില്‍ പാളി.
Read More →

ശില്‍പ്പസൗന്ദര്യം പേറുന്ന ചിദംബരം നടരാജക്ഷേത്രം

Posted on the October 19th, 2011 under News,Tourist Spot,Travel

ശില്‍പ്പസൗന്ദര്യം പേറുന്ന ചിദംബരം നടരാജക്ഷേത്രം

ശില്‍പ്പഭംഗിയുടെ ദക്ഷിണേന്ത്യന്‍ കാഴ്ചകളില്‍ അദ്വിതീയമാണ് ചിദംബരം നടരാജക്ഷേത്രം. 40 ഏക്കറിലധികം ഭൂമിയില്‍ ശില്‍പ്പസൗന്ദര്യം പേറുന്ന ക്ഷേത്രസമുച്ചയം. ആനന്ദതാണ്ഡവമാടിയ നടരാജമൂര്‍ത്തി സര്‍വപ്രതാപങ്ങളോടെയും വാഴുന്നുവെന്ന് സങ്കല്‍പ്പിക്കപ്പെടുന്ന ദക്ഷിണേന്ത്യയിലെത്തന്നെ മഹാക്ഷേത്രങ്ങളിലൊന്ന്. ചിദംബരം പട്ടണത്തിന്റെ കേന്ദ്രമായി 40 ഏക്കറിലധികം സ്ഥലത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കേ ഗോപുരത്തില്‍ത്തന്നെ ചോളസാമ്രാജ്യത്തിന്റെ ക്ഷേത്രനിര്‍മാണ വൈദഗ്ധ്യം പ്രകടമാണ്. ഭരതനാട്യത്തിലെ 108 കരണങ്ങള്‍ ഗോപുരത്തില്‍ കല്ലില്‍ കടഞ്ഞ കവിതപോലെ കൊത്തിവച്ചിരിക്കുന്നു. ക്ഷേത്രത്തിനുള്ളില്‍ കടന്നാല്‍ ആദ്യം ദൃശ്യമാവുക പ്രസിദ്ധമായ ആയിരംകാല്‍ മണ്ഡപമാണ്. മണ്ഡപം കടന്നുചെല്ലുന്നിടത്ത് പ്രധാന പ്രതിഷ്ഠയായ ആനന്ദതാണ്ഡവ സങ്കല്‍പ്പത്തിലെ നടരാജവിഗ്രഹം.
Read More →

OCEANARIUM PROJECT TO COME UP IN KERALA AT KOCHI

Posted on the September 15th, 2011 under News

OCEANARIUM PROJECT TO COME UP IN KERALA AT KOCHI

The Oceanarium project in India, estimated to cost Rs 350 crore, is being launched on a Public Private Partnership (PPP) mode at Puthuvypeen, Kochi. The project, an initiative of the state Fisheries Resource Management Society (FIRMA), is proposed to be rolled out under Design, Built, Finance, Operate and Transfer (DBFOT) basis through a competitive bidding
Read More →